ന്യൂഡൽഹി: തെരുവ് നായയെ (Stray Dog) ക്രൂരമായി ഉപദ്രവിച്ച ആളെ കുത്തിമറിച്ചിട്ട് നായയെ രക്ഷിച്ച് പശു (Cow). ഒഡിഷ ഫോറസ്റ്റ് ഓഫീസറായ സുഷാന്ത നന്ദ (Susanta Nanda) ഐഎഫ്എസ് ആണ് കൗതുകം നിറയുന്ന വിഡിയോ ട്വിറ്ററിൽ പങ്കിട്ടത്. തെരുവ് നായയെ ചെവിയിൽ തൂക്കിയെടുത്ത് ക്രൂരമായി ഉപദ്രവിക്കുകയാണ് യുവാവ് ചെയ്തത്.
ചെക്ക് ഷർട്ടും ട്രൗസറും ധരിച്ച യുവാവാണ് ക്രൂരത കാട്ടിയത്. വേദന കൊണ്ട് നായ നിലവിളിച്ചിട്ടും യുവാവ് ക്രൂരത തുടർന്നു. കുറച്ച് നേരം ഇതു കണ്ട് നിന്ന് പശു ഓടിയെത്തി ഇയാളെ കൊമ്പിൽ കോർത്ത് തൂക്കിയെറിഞ്ഞു. എന്നിട്ടും കലി അടങ്ങാതെ നിലത്തിട്ട് കുത്തുകയും ചവിട്ടുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. മൃഗങ്ങൾ തമ്മിലുള്ള ഈ പരസ്പര സ്നേഹം ഒട്ടേറെ പേരാണ് പങ്കിടുന്നത്. വിഡിയോ കാണാം.
ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 2.19 ലക്ഷം പേരാണ് കണ്ടത്. 4110 പേർ റീട്വീറ്റും ചെയ്തു. ക്രൂരത കാട്ടിയ യുവാവിനെ മാത്രമല്ല, നായയെ രക്ഷിക്കാൻ ശ്രമിക്കാതെ ഇത് വീഡിയോയിൽ പകർത്തിയ ആളെയും സോഷ്യൽ മീഡിയ രൂക്ഷമായി വിമർശിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.