നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Cow Swallows Gold Chain | അബദ്ധവശാൽ വിഴുങ്ങിയ സ്വർണ്ണമാല പുറത്തെടുക്കാൻ ശസ്ത്രക്രിയയ്ക്ക് വിധേയമായി പശു

  Cow Swallows Gold Chain | അബദ്ധവശാൽ വിഴുങ്ങിയ സ്വർണ്ണമാല പുറത്തെടുക്കാൻ ശസ്ത്രക്രിയയ്ക്ക് വിധേയമായി പശു

  സ്വർണ്ണ മാല തിരികെ ലഭിച്ചതിൽ കുടുംബത്തിന് സന്തോഷമുണ്ടെങ്കിലും പശുവിന് ഒരു മേജർ സർജറിയിലൂടെ കടന്നു പോകേണ്ടി വന്നതിൽ അവർക്ക് ദുഃഖവുമുണ്ട്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   അബദ്ധവശാൽ സ്വർണ്ണമാല (Gold Chain) വിഴുങ്ങിയ പശുവിനെ (Cow) ശസ്ത്രക്രിയയ്ക്ക് (Surgery) വിധേയമാക്കി സ്വർണ്ണം പുറത്തെടുത്തു. കർണാടകയിൽ (Karnataka) ഉത്തര കന്നഡ ജില്ലയിലെ സിർസി താലൂക്കിലെ ഹീപനഹള്ളിയിൽ താമസിക്കുന്ന ശ്രീകാന്ത് ഹെഗ്ഡെയുടെ (Srikanth Hegde) പശുവാണ് സ്വർണ്ണം വിഴുങ്ങിയത്. 4 വയസ്സുള്ള പശു അബദ്ധവശാൽ വിഴുങ്ങിയ ആ സ്വർണ്ണ മാല നീക്കം ചെയ്യാൻ ഹെഗ്ഡെയ്ക്ക് പശുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടി വന്നു. പശുവിനെക്കൂടാതെ ഹെഗ്ഡെയ്ക്ക് ഒരു കാളക്കുട്ടിയും കൂടിയുണ്ട്.

   ഈ പ്രദേശത്ത് പശുവിനെ വിശുദ്ധമായാണ് കണക്കാക്കുന്നത്. സമ്പത്തിന്റെ ദേവതയായ ലക്ഷ്മിയുടെ ഒരു രൂപമായി ചിലർ പശുവിനെ കണക്കാക്കുന്നു. ദീപാവലിയുടെ തലേന്ന് ഇവിടെ പശുക്കളെ പൂജിക്കുന്ന ചടങ്ങായ ഗോപൂജ നടക്കാറുണ്ട്. ഈ സമയത്ത് പൂമാലകളും വർണ്ണാഭമായ പൂക്കളും കൊണ്ട് അലങ്കരിച്ച പശുക്കളെ അവിടെ കാണാൻ സാധിക്കും. അവർ പശുക്കളെ സ്വർണ്ണാഭരണങ്ങൾ കൊണ്ട് അലങ്കരിക്കുകയും പൂജ നടത്തുകയും ഭക്ഷണം നൽകുകയും പിന്നീട് ആഭരണങ്ങൾ തിരികെ എടുക്കുകയും ചെയ്യുന്നു.

   കഴിഞ്ഞ ദീപാവലിയുടെ തലേന്ന്, ഗോ പൂജ ചടങ്ങിനു വേണ്ടി ഈ കുടുംബം പശുവിനെയും കാളക്കുട്ടിയെയും കുളിപ്പിക്കുകയും പൂജ നടത്തുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായി ഹെഗ്ഡെയുടെ കുടുംബം കാളക്കുട്ടിയുടെ കഴുത്തിൽ 20 ഗ്രാം തൂക്കമുള്ള ഒരു സ്വർണ്ണ ചെയിൻ തൂക്കി. അവർ പിന്നീട് അത് നീക്കം ചെയ്യുകയും പശുവിന്റെ മുമ്പിൽ പൂക്കളും മറ്റ് വസ്തുക്കളും സൂക്ഷിക്കുകയും ചെയ്തു. മിനിറ്റുകൾക്കുള്ളിൽ സ്വർണ്ണ മാല കാണാതായി. കുടുംബം എല്ലായിടത്തും മാല തിരയാൻ തുടങ്ങി. പശു ചെയിൻ വിഴുങ്ങിയിരിക്കാമെന്ന് കുടുംബത്തിന് സംശയം തോന്നുന്നതുവരെ അവർ എല്ലായിടത്തും തിരഞ്ഞു. പിന്നീടാണ് തങ്ങളുടെ ശ്രദ്ധ തെറ്റിയ സമയത്ത് പശു വഴിപാടായി സൂക്ഷിച്ചിരിക്കുന്ന പൂക്കൾക്കൊപ്പം സ്വർണമാലയും വിഴുങ്ങിയിട്ടുണ്ടാകുമെന്ന് കുടുംബത്തിന് തോന്നിയത്.

   സംഭവം നടന്നതിന് ശേഷമുള്ള 30-35 ദിവസങ്ങൾ ഹെഗ്ഡെയുടെ കുടുംബം എല്ലാ ദിവസവും പശുവിന്റെയും കാളക്കുട്ടിയുടെയും ചാണകം പരിശോധിച്ചു, പക്ഷേ മാല കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ, അവർ സഹായത്തിനായി വെറ്ററിനറി ഡോക്ടറെ സമീപിച്ചു. പശുവിന്റെ വയറിനുള്ളിൽ ലോഹത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കാൻ ഡോക്ടർ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു. പിന്നീട് ഒരു സ്കാനിങ് കൂടി നടത്തിയതോടെ പശുവിന്റെ വയറ്റിൽ മാലയുണ്ടെന്ന് ഡോക്റ്റർ സ്ഥിരീകരിച്ചു.

   കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരം പശുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും സ്വർണ്ണ മാല നീക്കം ചെയ്യുകയും ചെയ്തു. പശുവിന്റെ വയറിനുള്ളിൽ മാല കുരുങ്ങി കിടക്കുകയായിരുന്നു. മാലയുടെ ഒരു ചെറിയ ഭാഗം കാണാതാവുകയും ചെയ്തു. അതുകൊണ്ട് മാലയ്ക്കിപ്പോൾ 18 ഗ്രാം തൂക്കമേയുള്ളു. സ്വർണ്ണ മാല തിരികെ ലഭിച്ചതിൽ കുടുംബത്തിന് സന്തോഷമുണ്ടെങ്കിലും പശുവിന് ഒരു മേജർ സർജറിയിലൂടെ കടന്നു പോകേണ്ടി വന്നതിൽ അവർക്ക് ദുഃഖവുമുണ്ട്. പശു ഇപ്പോൾ ശസ്ത്രക്രിയയിൽ നിന്ന് സുഖം പ്രാപിച്ചു വരികയാണെന്ന് കുടുംബം പറഞ്ഞു.
   Published by:Naveen
   First published:
   )}