• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV
  • Year Ender 2018

ഇങ്ങനെ തുടർന്നാൽ പശു ശരിക്കും ആനയാകും

gopika.gs | news18
Updated: April 21, 2018, 6:20 PM IST
ഇങ്ങനെ തുടർന്നാൽ പശു ശരിക്കും ആനയാകും
gopika.gs | news18
Updated: April 21, 2018, 6:20 PM IST
ഓസ്‌ലോ: ആന, കണ്ടാമൃഗം,ജിറാഫ് തുടങ്ങിയ മൃഗങ്ങളെക്കാൾ വമ്പൻ ഇനി പശുക്കളാകും. അതെ, നൂറ്റാണ്ടുകള്‍ക്കകം ഭൂമിയില്‍ നിലനില്‍ക്കുന്ന ഏറ്റവും വലിയ സസ്തനി ഇനി വീട്ടിൽ വളർത്തുന്ന
പശുവാകുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. അമേരിക്കൻ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിന്റെ റിപ്പോർട്ടാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതു കേട്ട് വേറെ ആരും ഞെട്ടിയില്ലെങ്കിലും ഇന്ത്യ ഒന്നു ഞെട്ടിയേക്കും!

ആഫ്രിക്കയിൽ നിന്ന് ആയിരക്കണക്കിനു വർഷം മുൻപ് ആരംഭിച്ച മനുഷ്യകുലത്തിന്റെ വ്യാപനം ലോകത്തുനിന്ന് വലിയ സസ്തനികളെ പാടെ തുടച്ചു നീക്കാൻ കാരണമായി. ഈ പ്രവണത ഇങ്ങനെ തുടരുകയാണെങ്കിൽ ഭാവിയിൽ പശുക്കളാകും ഏറ്റവും വലിയ സസ്തനിയായി അവശേഷ‌ിക്കുകയെന്നാണ് പഠനത്തിനു നേതൃത്വം നൽകിയ ന്യൂമെക്സിക്കോ സർവകലാശാലയിലെ ഫെലിസാ സ്മിത്ത് വ്യക്തമാക്കുന്നത്.
Loading...

മനുഷ്യർ മാംസത്തിനായി വലിയ ജീവിവർഗത്തെ ലക്ഷ്യം വെച്ചതാണ് ഇതിനു കാരണമെന്ന്, 1,25,000 വർഷത്തെ മാറ്റം പരിശോധിച്ചു തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നത്. നീലത്തിമിംഗലം ഉൾപ്പടെയുള്ള സമുദ്രജീവികളെ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. വടക്കെ അമേരിക്കയിൽ മനുഷ്യരെത്തിയ ശേഷം സസ്തനികളുടെ ശരാശരി ശരീരഭാരം 98 കിലോയിൽ നിന്നും വെറും 7.6 കിലോ ആയി ചുരുങ്ങി എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഈ ഗതി തുടരുകയാണെങ്കില്‍ ഭാവിയിൽ 900 കിലോ ഭാരം വരുന്ന പശുക്കളാകും ഭൂമിയിലെ ഏറ്റവും വലിയ സസ്തനികൾ.

 

 
First published: April 21, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍