വിമാനത്തിൽ നല്‍കിയ ഭക്ഷണത്തിൽ പാമ്പിന്റെ തല കണ്ടെത്തിയതിനെ തുടർന്ന് വിമാനക്കമ്പനിക്കെതിരെ പാരായിമായി കാബിൻ ക്രൂ അംഗം. തുർക്കി വിമാനക്കമ്പനിയായ സണ്‍ എക്സ്പ്രസിനെതിരെയാണ് പരാതി. ഈമാസം 21ന് തുർക്കിയിലെ അങ്കാരയിൽ നിന്ന് ജർമനിയിലേക്ക് പോയ വിമാനത്തിലാണ് സംഭവം.
കാബിൻ ക്രൂ അംഗങ്ങൾക്ക് നൽകിയ ഭക്ഷണത്തിലാണ് പാമ്പിന്റെ തല കണ്ടെത്തിയത്. സംഭവത്തിന്റെ വീഡിയോ സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഭക്ഷണത്തില്‍ ഉരുളക്കിഴങ്ങിനും മറ്റു പച്ചക്കറികൾക്കുമിടയിലാണ് പാമ്പിന്റെ തല കണ്ടെത്തിയതെന്ന് പരാതിയിൽ പറയുന്നു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വിമാനക്കമ്പനി അധികൃതർ അറിയിച്ചു. ഭക്ഷ്യവിതരണക്കാരുമായുള്ള കരാർ താത്കാലികമായി റദ്ദാക്കിയെന്ന് സൺഎക്സ്പ്രസ് വാക്താവ് പറഞ്ഞു. അതേസമയം പരാതി നിഷേധിച്ച് ഭക്ഷ്യവിതരണ കരാറുള്ള കമ്പനി രംഗത്തെത്തി.
— Breaking Aviation News & Videos (@aviationbrk) July 23, 2022
280 ഡിഗ്രി സെൽഷ്യസിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും പ്രചരിക്കുന്ന വീഡിയോയിലുള്ള രീതിയിലുള്ള പാമ്പിന്റെ തലയാണ് ഭക്ഷണത്തിൽ കണ്ടെത്തിയെങ്കില്‍ അത് പുറത്തുനിന്നു വന്നതാകാൻ സാധ്യതയുണ്ടെന്ന് ഭക്ഷ്യവിതരണ കമ്പനി പറയുന്നു .
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.