'ബാറ്റ് കൊണ്ട് കാറിന്റെ മിറർ തല്ലിപ്പൊട്ടിച്ചു'; കളിക്കളത്തിലെ മാന്യന്റെ നടുറോഡിലെ ‘ഗുണ്ടായിസം’
രാഹുലിന്റെ പരസ്യം, 'അവിശ്വസനീയം' എന്നു പറഞ്ഞാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി പങ്കുവെച്ചിരിക്കുന്നത്.
Rahul dravid
- News18
- Last Updated: April 10, 2021, 10:37 AM IST
മാന്യന്മാരുടെ കളി എന്നാണ് ക്രിക്കറ്റിനെ വിശേഷിപ്പിക്കാറ്. രാഹുൽ ദ്രാവിഡിനെ പോലെയുള്ള കളിക്കാർ കാരണമാണ് ക്രിക്കറ്റിന് ഇത്തരമൊരു വിശേഷണം ലഭിച്ചത്. ഇന്ത്യയുടെ മതിൽ എന്നറിയപ്പെടുന്ന ദ്രാവിഡ് നിരവധി തവണയാണ് കളിക്കളത്തിൽ പതറാതെ ഇന്ത്യൻ ടീമിനെ വിജയത്തിൽ എത്തിച്ചിട്ടുള്ളത്. ഏതു സമ്മർദ്ദ ഘട്ടത്തിലും തലയുയർത്തി ബാറ്റ് ചെയ്യുന്ന രാഹുൽ ദ്രാവിഡിന്റെ ഓരോ മത്സരങ്ങളും ക്രിക്കറ്റ് ആരാധകരുടെ മനസ്സിലെ മായാത്ത ഓർമ്മകളാണ്. അദ്ദേഹത്തിന്റെ ആത്മവിശ്വാസവും കളിയോടുള്ള അഭിനിവേശവും നിരവധി തവണയാണ് ടീം ഇന്ത്യയ്ക്ക് കിരീടം നേടാൻ കാരണമായത്. വളരെ നിർവികാരതയോടെ ആയിരുന്നു രാഹുൽ ദ്രാവിഡ് ഈ കിരീടങ്ങൾ എല്ലാം ഇന്ത്യയ്ക്ക് നേടിക്കൊടുത്തത്. വളരെ കുറച്ച് മാത്രം സംസാരിക്കുന്ന രാഹുൽ ദ്രാവിഡ് കർമ്മങ്ങളിലൂടെ ആണ് കൂടുതലായും സംസാരിച്ചത്.
എന്നാൽ, ഇപ്പോൾ കട്ട കലിപ്പിലാണ് രാഹുൽ ദ്രാവിഡ്. കളത്തിന് പുറത്ത് തന്റെ മാന്യതയുടെ മൂടുപടം അഴിച്ചു വെച്ചിരിക്കുകയാണ് അദ്ദേഹം. ചുരുങ്ങിയത് കഥയുടെ ലോകത്തെങ്കിലും കലിപ്പിലാണ് താരം എന്നു പറയാം. ക്രെഡിറ്റ് കാർഡ് പെയ്മെൻറ് നടത്താൻ ഉപയോഗിക്കുന്ന മൊബൈൽ അപ്ലിക്കേഷൻ ആയ ക്രെഡിന്റെ പുതിയ പരസ്യത്തിലാണ് കലിപ്പൻ വേഷവുമായി രാഹുൽ ദ്രാവിഡ് എത്തിയിരിക്കുന്നത്. ട്രാഫിക് ജാമിൽ അകപ്പെട്ടത് കാരണം കലിപ്പ് കാണിക്കുന്ന രാഹുൽ ദ്രാവിഡിന്റെ പുതിയ അവതാരത്തെ ആണ് പരസ്യ നിർമാതാക്കൾ ചിത്രീകരിച്ചിരിക്കുന്നത്. ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്ത രാഹുൽ ദ്രാവിഡ് വാക്കു കൊണ്ടും പ്രവൃത്തി കൊണ്ടും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും കാണാം. 'ഈ വീട്ടിലാണ് ജനിച്ചത്, ഇപ്പോൾ ഇവിടെയാണ് ജീവിക്കുന്നത്'; വൈറലായി റാഞ്ചി IIM ലെ അസിസ്റ്റന്റ് പ്രൊഫസറുടെ വീട്
രാഹുലിന്റെ പരസ്യം, 'അവിശ്വസനീയം' എന്നു പറഞ്ഞാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി പങ്കുവെച്ചിരിക്കുന്നത്. രാഹുലിന്റെ ഈ ഭാവം മുമ്പ് കണ്ടിട്ടില്ല എന്ന അടിക്കുറിപ്പോടെയാണ് കോലി ഈ പരസ്യം ഷെയർ ചെയ്തിരിക്കുന്നത്. ഈയടുത്ത് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ ഇന്ത്യയുടെ തുടർച്ചയായ വിജയങ്ങളുടെ ഉത്തരവാദിത്തം മുൻ താരം രാഹുൽ ദ്രാവിഡിനാണെന്ന് പ്രസ്താവിച്ചിരുന്നു. വളർന്നു വരുന്ന ക്രിക്കറ്റ് താരങ്ങൾക്ക് കൃത്യമായ ഉപദേശങ്ങളും നിർദ്ദേശങ്ങളും ദ്രാവിഡ് നൽകി വരുന്നുവെന്നും ലോകത്ത് തന്നെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരായ ഇന്ത്യയുടെ യുവ തലുമുറ വളരുന്നതിൽ ദ്രാവിഡിന്റെ പങ്ക് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും ഏറ്റുമുട്ടി SFI പ്രവർത്തകർ; സംഘർഷം രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം
ഇന്ത്യ ഒരു പക്ഷേ പുതിയ തലമുറയുടെ ക്രിക്കറ്റ് രൂപീകരിക്കുന്നതിന്റെ പങ്ക് ഇന്ത്യൻ പ്രീമിയർ ലീഗിനാണെന്ന് പറയുന്നുവെങ്കിലും യഥാർത്ഥത്തിൽ രാഹുൽ ദ്രാവിഡിന്റെ റോളാണ് കൂടുതൽ പ്രധാനം എന്ന് മൈക്കൽ വോൺ പറയുന്നു.
ഇന്ത്യൻ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പ്രൊഡക്ഷ൯ ലൈനിൽ ദ്രാവിഡിന്റെ പങ്ക് വളരെ നിർണായകമാണ്. ദ്രാവിഡിന്റെ ഉപദേശ-നിർദ്ദേശങ്ങളുടെ ഫലമായിട്ടായിരുന്നു ഇന്ത്യ അണ്ടർ 19 വേൾഡ് കപ്പ് ജയിച്ചത്. താരങ്ങളായ പ്രിഥ്വി ഷാ, ശുബ്മാൻ ഗിൽ തുടങ്ങിയവരായിരുന്നു ഇന്ത്യയ്ക്കു വേണ്ടി ഈ മത്സരത്തിൽ തിളങ്ങിയത്. മുഹമ്മദ് സിറാജ്, മയങ്ക് അഗർവാൾ തുടങ്ങി നിരവധി താരങ്ങൾ രാഹുൽ ദ്രാവിഡിന്റെ കോച്ചിംഗ് ലഭിച്ച് കഴിവ് തെളിയിച്ചവരാണ്.
എന്നാൽ, ഇപ്പോൾ കട്ട കലിപ്പിലാണ് രാഹുൽ ദ്രാവിഡ്. കളത്തിന് പുറത്ത് തന്റെ മാന്യതയുടെ മൂടുപടം അഴിച്ചു വെച്ചിരിക്കുകയാണ് അദ്ദേഹം. ചുരുങ്ങിയത് കഥയുടെ ലോകത്തെങ്കിലും കലിപ്പിലാണ് താരം എന്നു പറയാം. ക്രെഡിറ്റ് കാർഡ് പെയ്മെൻറ് നടത്താൻ ഉപയോഗിക്കുന്ന മൊബൈൽ അപ്ലിക്കേഷൻ ആയ ക്രെഡിന്റെ പുതിയ പരസ്യത്തിലാണ് കലിപ്പൻ വേഷവുമായി രാഹുൽ ദ്രാവിഡ് എത്തിയിരിക്കുന്നത്. ട്രാഫിക് ജാമിൽ അകപ്പെട്ടത് കാരണം കലിപ്പ് കാണിക്കുന്ന രാഹുൽ ദ്രാവിഡിന്റെ പുതിയ അവതാരത്തെ ആണ് പരസ്യ നിർമാതാക്കൾ ചിത്രീകരിച്ചിരിക്കുന്നത്. ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്ത രാഹുൽ ദ്രാവിഡ് വാക്കു കൊണ്ടും പ്രവൃത്തി കൊണ്ടും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും കാണാം.
രാഹുലിന്റെ പരസ്യം, 'അവിശ്വസനീയം' എന്നു പറഞ്ഞാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി പങ്കുവെച്ചിരിക്കുന്നത്. രാഹുലിന്റെ ഈ ഭാവം മുമ്പ് കണ്ടിട്ടില്ല എന്ന അടിക്കുറിപ്പോടെയാണ് കോലി ഈ പരസ്യം ഷെയർ ചെയ്തിരിക്കുന്നത്. ഈയടുത്ത് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ ഇന്ത്യയുടെ തുടർച്ചയായ വിജയങ്ങളുടെ ഉത്തരവാദിത്തം മുൻ താരം രാഹുൽ ദ്രാവിഡിനാണെന്ന് പ്രസ്താവിച്ചിരുന്നു. വളർന്നു വരുന്ന ക്രിക്കറ്റ് താരങ്ങൾക്ക് കൃത്യമായ ഉപദേശങ്ങളും നിർദ്ദേശങ്ങളും ദ്രാവിഡ് നൽകി വരുന്നുവെന്നും ലോകത്ത് തന്നെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരായ ഇന്ത്യയുടെ യുവ തലുമുറ വളരുന്നതിൽ ദ്രാവിഡിന്റെ പങ്ക് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും ഏറ്റുമുട്ടി SFI പ്രവർത്തകർ; സംഘർഷം രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം
ഇന്ത്യ ഒരു പക്ഷേ പുതിയ തലമുറയുടെ ക്രിക്കറ്റ് രൂപീകരിക്കുന്നതിന്റെ പങ്ക് ഇന്ത്യൻ പ്രീമിയർ ലീഗിനാണെന്ന് പറയുന്നുവെങ്കിലും യഥാർത്ഥത്തിൽ രാഹുൽ ദ്രാവിഡിന്റെ റോളാണ് കൂടുതൽ പ്രധാനം എന്ന് മൈക്കൽ വോൺ പറയുന്നു.
Never seen this side of Rahul bhai 🤯🤣 pic.twitter.com/4W93p0Gk7m
— Virat Kohli (@imVkohli) April 9, 2021