• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ഏഴാം വയസിൽ തുടങ്ങിയ ആരാധന, 21 വർഷങ്ങൾക്ക് ശേഷം ആ ദിവസം വന്നെത്തി'; രജനിക്കൊപ്പം സഞ്ജു സാംസൺ

'ഏഴാം വയസിൽ തുടങ്ങിയ ആരാധന, 21 വർഷങ്ങൾക്ക് ശേഷം ആ ദിവസം വന്നെത്തി'; രജനിക്കൊപ്പം സഞ്ജു സാംസൺ

''ഒരു ദിവസം ഞാൻ രജനി സാറിനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാണുമെന്ന് എന്റെ മാതാപിതാക്കളോട് പറയുമായിരുന്നു''

  • Share this:

    സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ക്രിക്കറ്റർ സഞ്ജു സാംസൺ. സോഷ്യൽ മീഡിയയിലൂടെ ആണ് തന്റെ പ്രിയ താരത്തെ കണ്ട വിവരം താരം സഞ്ജു അറിയിച്ചിരിക്കുന്നത്. ഏഴാമത്തെ വയസ് മുതൽ താൻ രജനികാന്തിന്റെ വലിയ ആരാധകനായിരുന്നുവെന്ന് സഞ്ജു പറയുന്നു. 21 വർഷങ്ങൾക്ക് ശേഷം ആ ദിവസം വന്നുവെന്നും സഞ്ജു കുറിച്ചു.

    ‘ഏഴാം വയസുമുതൽ സൂപ്പർ രജനി ആരാധകനാണ്,, ഒരു ദിവസം ഞാൻ രജനി സാറിനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാണുമെന്ന് എന്റെ മാതാപിതാക്കളോട് പറയുമായിരുന്നു.. ഒടുവിൽ 21 വർഷങ്ങൾക്ക് ശേഷം തലൈവർ എന്നെ ക്ഷണിച്ച ആ ദിവസം വന്നെത്തി’,- ഫോട്ടോയ്ക്ക് ഒപ്പം സഞ്ജു സാസംസൺ കുറിച്ചു. ചിത്രത്തിന് താഴെ നിരവധി പേരാണ് ആശംസകള്‍ നേർന്ന് രംഗത്തെത്തിയത്.

    Also Read- ‘ആ നടന്‍റെ വിവാഹവാർത്ത ഹൃദയം തകർത്തു’; വെളിപ്പെടുത്തലുമായി നടി മീന

    ജയിലര്‍ എന്ന ചിത്രത്തിലാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹൻലാല്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. കന്നഡ സൂപ്പര്‍സ്റ്റായ ശിവ രാജ്‍കുമാറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലുണ്ട്. രമ്യാ കൃഷ്‍ണനും ‘ജയിലറി’ല്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്.

    Published by:Rajesh V
    First published: