വാർത്താസമ്മേളനത്തിനിടയിൽ സ്പോൺസർമാരായ കൊക്കോ കോളയുടെ കുപ്പി എടുത്തുമാറ്റി പകരം വെള്ളകുപ്പികൾ ഉയർത്തികാണിച്ച് പോർച്ചുഗീസ് ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. യൂറോ കപ്പിൽ ഹംഗറിയും പോർച്ചുഗലും തമ്മിലുള്ള മത്സരത്തിന് മുമ്പ് റൊണാൾഡോയും പരിശീലകനും നടത്തിയ വാർത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം.
കൊക്കോ കോളയുടെ കുപ്പികൾ എടുത്തുമാറ്റുന്ന ക്രിസ്റ്റ്യാനോയുടെ വീഡിയോ ഇതിനകം സാമുഹ്യമാധ്യമങ്ങളിൽ വൈറലാണ്. വാർത്താ സമ്മേളനത്തിനായി വന്നിരുന്ന റൊണാൾഡോയുടെ ആദ്യം തന്നെ പോയത് മുന്നിൽ വെച്ച രണ്ട് കൊക്കോ കോളയുടെ കുപ്പികളിലേക്കാണ്.
തുടർന്ന് കുപ്പികൾ എടുത്തു മാറ്റുകയും അടുത്തുണ്ടായിരുന്ന വെള്ളക്കുപ്പി ഉയർത്തിക്കാണിക്കുകയും ചെയ്യുന്നതാണ് വീഡിയോ. യൂറോയിലെ ഔദ്യോഗിക സ്പോൺസർമാരാണ് കൊക്കോ കോള.
റൊണാൾഡോയുടെ ചെറിയൊരു പ്രവർത്തി കോടികളുടെ നഷ്ടമാണ് കൊക്കോ കോളയ്ക്ക് ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. താരം കുപ്പികൾ എടുത്തുമാറ്റുന്നതിന്റെ വീഡിയോ പുറത്തു വന്നതിന് പിന്നാലെ കൊക്കോ കോളയുടെ ഓഹരി വില 1.6 ശതമാനം ഇടിഞ്ഞു.
242 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 238 ബില്യൺ ഡോളറിലേക്കാണ് കൊക്കോ കോളയുടെ ഓഹരിവില ഇടിഞ്ഞത്. ഏകദേശം 4 ബില്യൺ യുഎസ് ഡോളറിന്റെ നഷ്ടമാണ് ലോകം മുഴുവൻ ആരാധകരുള്ള താരത്തിന്റെ ചെറിയൊരു പ്രവർത്തി മൂലം കമ്പനിക്ക് ഉണ്ടായതെന്ന് ഡെയ്‌ലി സ്റ്റാർ റിപ്പോർട്ടിൽ പറയുന്നു. അതായത് ഒരു മിനുട്ടിൽ താഴെയുള്ള വീഡിയോ മൂലം 400 കോടിയുടെ നഷ്ടമാണ് ആഗോള കമ്പനിക്ക് ഉണ്ടായത്.
You may also like:Euro Cup 2020| യൂറോ കപ്പ്: ഹമ്മൽസിൻ്റെ സെൽഫ് ഗോളിൽ ജർമനിയെ മറികടന്ന് ഫ്രാൻസ്
നേരത്തേയും ജങ്ക്ഫുഡുകളോടുള്ള താത്പര്യക്കുറവ് റൊണാൾഡോ വ്യക്തമാക്കിയിട്ടുണ്ട്. മകൻ സോഫ്റ്റ് ഡ്രിങ്കുകളും ജങ്ക് ഫുഡും കഴിക്കുമെന്നും തനിക്കത് ഇഷ്ടമല്ലെന്നുമായിരുന്നു ഒരു അഭിമുഖത്തിൽ റൊണാൾഡോ പറഞ്ഞത്.
Cristiano Ronaldo was angry because they put Coca Cola in front of him at the Portugal press conference, instead of water! 😂
He moved them and said "Drink water" 😆pic.twitter.com/U1aJg9PcXq
— FutbolBible (@FutbolBible) June 14, 2021
അതേസമയം, യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ ഇരട്ടഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചരിത്രം കുറിച്ചു. ഹംഗറിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാര്‍ തകര്‍ത്തത്.
You may also like:ഇരട്ട ഗോളുമായി ചരിത്രം തിരുത്തി റൊണാള്‍ഡോ! ഹംഗറിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് പോര്‍ച്ചുഗല്‍
അഞ്ച് യൂറോ കപ്പില്‍ കളിക്കുകയും അഞ്ചു യൂറോ കപ്പില്‍ ഗോളടിക്കുകയും ചെയ്യുന്ന ആദ്യ താരമെന്ന റെക്കോർഡും ഈ മത്സരത്തിലൂടെ റൊണാൾഡോ സ്വന്തമാക്കി. അവസാന 10 മിനിട്ടിലായിരുന്നു ആവേശകരമായ മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. റാഫേല്‍ ഗുറേറോയാണ് പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ നേടിയത്.
84 ാം മിനിട്ടില്‍ ഫുള്‍ ബാക്ക് റാഫേല്‍ ഗുറേറോയാണ് പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ നേടിയത്. ഗുറേറോ ബോക്‌സില്‍ നിന്ന് എടുത്ത ഷോട്ട് വലിയ ഡിഫ്‌ലക്ഷനോടെ വലയില്‍ കയറി. രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ ഹംഗേറിയന്‍ താരം ഒര്‍ബന്റെ ഫൗളില്‍ ലഭിച്ച പെനാല്‍റ്റി ഒരു ബുള്ളറ്റ് ഷോട്ടിലൂടെ റൊണാള്‍ഡോ ഗോള്‍വല കുലുക്കി. ഇഞ്ചുറി ടൈമിലെ രണ്ടാം മിനിട്ടിലായിരുന്നു റൊണാള്‍ഡോയുടെ രണ്ടാം ഗോള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cristiano ronaldo, Euro 2020