HOME » NEWS » Buzz » CRITICISM ON SOCIAL MEDIA AGAINST CARDBOARD BEDS TO PREVENT SEX BETWEEN 1 OLYMPIC ATHLETES JK

ഒളിംപിക്സിലെ അത്ലറ്റുകള്‍ തമ്മിലുള്ള ലൈംഗിക ബന്ധം തടയാൻ കാർഡ്ബോർഡ് കിടക്കകൾ; സോഷ്യൽ മീഡിയയില്‍ വിമർശനം

അത്‌ലറ്റുകള്‍ക്ക് താമസിക്കാന്‍ തയ്യാറാക്കിയ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബെഡ്ഡിന്റെ ഫ്രെയിമുകള്‍ കാര്‍ഡ്‌ബോര്‍ഡ് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്

News18 Malayalam | news18-malayalam
Updated: July 19, 2021, 6:37 PM IST
ഒളിംപിക്സിലെ അത്ലറ്റുകള്‍ തമ്മിലുള്ള ലൈംഗിക ബന്ധം തടയാൻ കാർഡ്ബോർഡ് കിടക്കകൾ; സോഷ്യൽ മീഡിയയില്‍ വിമർശനം
Photo Credit: Reuters
  • Share this:
ടോക്കിയോ 2020 ഒളിമ്പിക്സിനുള്ള കൗണ്ട്ഡൗണ്‍ ഇതിനകം ആരംഭിച്ചുവെങ്കിലും നിലവില്‍ പേടിസ്വപ്നമായി തുടരുന്ന കോവിഡ് -19 മഹാമാരിയെക്കൂടാതെ കായിക താരങ്ങള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യവുമുണ്ട്.

അത്‌ലറ്റുകള്‍ക്ക് താമസിക്കാന്‍ തയ്യാറാക്കിയ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബെഡ്ഡിന്റെ ഫ്രെയിമുകള്‍ കാര്‍ഡ്‌ബോര്‍ഡ് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. കിടക്കകള്‍ക്ക് 200 കിലോഗ്രാം വരെ മാത്രമേ ഭാരം വഹിക്കാന്‍ കഴിയുകയുള്ളൂവെന്ന് അത്ലറ്റ്‌സ് വില്ലേജ് ജനറല്‍ മാനേജര്‍ തകാഷി കിതാജിമയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഥവാ സ്വര്‍ണം നേടിയ ഒരു കായികതാരം 'അടിപൊളിയായി ആഘോഷിച്ചാല്‍' പണി കിട്ടും എന്നര്‍ത്ഥം. ''സന്തോഷം കൊണ്ട് കിടക്കയിലേക്ക് ചാടിയാല്‍ തടിയും കാര്‍ഡ്ബോര്‍ഡും തകര്‍ന്ന് താഴെപ്പോരുക തന്നെ ചെയ്യും,'' അദ്ദേഹം പറഞ്ഞു. എന്തായലും കായിക താരങ്ങള്‍ ജാഗ്രത പാലിക്കണമെന്നര്‍ത്ഥം.

എന്തുകൊണ്ടാണ് കിടക്കകള്‍ക്ക് കാര്‍ഡ്ബോര്‍ഡ് ഉപയോഗിച്ചിരിക്കുന്നത്?
പരിസ്ഥിതി സൗഹൃദമായ കിടക്കകള്‍ ആയിരിക്കണം എന്നതായിരുന്നു ഇത്തരത്തിലൊരു നിര്‍മ്മാണ ചാതുര്യത്തിനു പിന്നിലെ ആശയം കൊണ്ട് ഉദ്ദേശിച്ചത്. ഒളിമ്പിക് ഗെയിംസ് അവസാനിച്ചതിനുശേഷം സിംഗിള്‍-ബെഡ് കാര്‍ഡ്‌ബോര്‍ഡ് ഫ്രെയിമുകള്‍ കടലാസാക്കി റീസൈക്കിള്‍ ചെയ്യുന്നതാണ്. അതേസമയം കിടക്കളാകട്ടെ, (കാര്‍ഡ്‌ബോര്‍ഡ് കൊണ്ട് നിര്‍മ്മിച്ചതല്ല) പ്ലാസ്റ്റിക് ഉല്‍പന്നങ്ങളാക്കി മാറ്റുന്നതിന് അവയെ റീസൈക്കിള്‍ ചെയ്യുന്നതായിരിക്കും.ഒളിമ്പിക് ഗെയിംസിലെ കാര്‍ഡ്‌ബോര്‍ഡ് ഫ്രെയിം ബെഡ്ഡുകള്‍ എന്ന ആശയം 2020 ജനുവരിയില്‍ തന്നെ അവതരിപ്പിക്കപ്പെട്ടതാണ്. എന്നാല്‍ കോവിഡ് -19 മഹാമാരി ഒളിംപിക്‌സിനെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയതോടെ നിശ്ചലാവസ്ഥയിലായ പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ വീണ്ടും സജീവമായി തിരികെക്കൊണ്ടുവന്നത് റിയോ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവ് പോള്‍ ചെലിമോ ആയിരുന്നു.

കായികതാരങ്ങള്‍ തമ്മിലുള്ള 'ഊഷ്മളമായ അടുപ്പം' ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കിടക്കകള്‍ തയ്യാറാക്കിയിട്ടുള്ളത് എന്നും ചെലിമോ ട്വീറ്റ് ചെയ്തു. രാത്രിയില്‍ കിടക്ക നനയ്ക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പും ചെലിമോ നല്‍കിയിട്ടുണ്ട്. എന്നാല്‍ നിരവധി പേരാണ് താരത്തന്റെ ട്വീറ്റീന് താഴെ പ്രതികരണവുമായി രംഗത്തെത്തിയത്.കിടക്കുന്നതിനിടെ തകര്‍ന്ന കട്ടിലിന്റെ ചിത്രമാണ് ഒരു ഉപഭോക്താവ് പങ്കുവെച്ചത്. എന്നാല്‍ 'ബ്രേക്കിംഗ് ബാഡ്' എന്ന സിനിമയെ അനുകരിച്ച് 'ബ്രേക്കിംഗ് ബെഡ്' എന്നും ഒരാള്‍ കുറിച്ചു.

എന്നിരുന്നാലും, ''പരിസ്ഥിതി സൗഹൃദമുള്ളതായിരിക്കണം'' എന്ന ഒരേയൊരു ലക്ഷ്യം മുന്നില്‍ക്കണ്ടുകൊണ്ട് മാത്രം ടോക്കിയോ 2020 സംഘാടകര്‍ തയ്യാറാക്കിയതല്ല ഈ കാര്‍ഡ് ബോര്‍ഡ് കിടക്കകള്‍. 6.2 ദശലക്ഷം പ്രവര്‍ത്തനരഹിതമായ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ പാഴായ ഇലക്ട്രോണിക് മാലിന്യങ്ങള്‍ ഉപയോഗിച്ചാണ് ഒളിമ്പിക് മെഡലുകള്‍ നിര്‍മ്മിക്കുന്നതെന്നും ഒളിമ്പിക് ദീപശിഖയാകട്ടെ, അലുമിനിയം മാലിന്യങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും 2020 ജനുവരിയില്‍ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുനരുപയോഗിക്കുന്ന ഊര്‍ജ്ജം (റിന്യൂവബിള്‍ എനര്‍ജി) ഉപയോഗിച്ചാണ് ഗെയിംസ് നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Published by: Jayesh Krishnan
First published: July 19, 2021, 6:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories