• HOME
 • »
 • NEWS
 • »
 • buzz
 • »
 • 'അപകടകാരികളായ' രുചിക്കൂട്ടുകൾ;  മാംഗോ ഡോളി ഐസ്ക്രീം ചാട്ടിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം

'അപകടകാരികളായ' രുചിക്കൂട്ടുകൾ;  മാംഗോ ഡോളി ഐസ്ക്രീം ചാട്ടിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം

ഇന്ത്യക്കാർ ചീസിന്റെ രുചി കണ്ടെത്തിയ ശേഷം എല്ലാ വിഭവങ്ങളുടെ കൂടെയും ചീസ് കഴിക്കാൻ തുടങ്ങി

 • Last Updated :
 • Share this:
  പുതുമ നിറഞ്ഞ രുചിക്കൂട്ടുകൾ പരീക്ഷിക്കുന്ന പ്രവണതകളെ പറ്റിയുള്ള ചർച്ചകൾ ഇന്റർനെറ്റിൽ സജീവമാവുകയാണ്. ഐസ് ക്രീം വടാപാവ്, ഗുലാബ് ജാമുൻ പിസ്സ, ചോക്ലേറ്റ് ബിരിയാണി മുതൽ മാഗി മിൽക്ക് ഷേക്ക് വരെയുള്ള ചില വിചിത്രമായ പാചക പ്രവണതകളെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ പുരോഗമിക്കുന്നത്.

  ഈ ലിസ്റ്റിലെ ഏറ്റവും അവസാനത്തെ ഐറ്റമാണ് വഡോദരയിലെ ഒരു സ്ട്രീറ്റ് ഫുഡ് ഷോപ്പിൽ നിന്നുള്ള ഐസ്ക്രീം ചാട്ട്. പക്ഷേ ഇതാളുകൾക്ക് ആസ്വദിക്കാൻ തോന്നാത്ത വിഭവമാണ് എന്നതാണ് വസ്തുത. ഇന്ത്യക്കാർ ചീസിന്റെ രുചി കണ്ടെത്തിയ ശേഷം എല്ലാ വിഭവങ്ങളുടെ കൂടെയും ചീസ് കഴിക്കാൻ തുടങ്ങി.

  തെരുവ് ഭക്ഷണ കച്ചവടക്കാരൻ ഒരു മാങ്ങ ഡോളി ഉപയോഗിച്ച് വ്യത്യസ്ഥമായ ഒരു ചാട്ട് തയ്യാറാക്കുന്ന വീഡിയോ ഈയിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അയാൾ ആദ്യം ബ്രെഡ് കഷണങ്ങൾ തേങ്ങാ വെള്ളത്തിലും മഞ്ഞൾ സിറപ്പിലും മുക്കി. അതിനുശേഷം അയാൾ സ്ട്രോബെറി സിറപ്പും മറ്റ് ടോപ്പിംഗുകളും ചേർത്തു. അതിനുശേഷം അരിഞ്ഞ ഉണക്കിയ പഴങ്ങൾ വിതറി. ഒടുവിൽ, അയാൾ മാങ്ങയുടെ ചെറിയ കഷ്ണങ്ങൾ വെച്ചു. മാങ്ങ സിറപ്പും പൊടിച്ചെടുത്ത ചീസും ഉപയോഗിച്ച് അയാൾ അലങ്കരിച്ചേടുക്കുന്നതായിരുന്നു വീഡിയോ .

  മധുരമുള്ള വിഭവത്തിലേക്ക് ചീസ് ചേർക്കുന്നത് സ്വാഭാവികമായും ആളുകളെ ഓൺലൈനിൽ അത്ഭുതപ്പെടുത്തുകയും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ചൂടേറിയ ചർച്ചക്ക് കാരണമാവുകയും ചെയ്തു. എന്തുകൊണ്ടാണ് ഒരു തണുത്ത വിഭവത്തിൽ ചീസ് ചേർക്കുന്നതെന്ന് ചിലർ ചോദിച്ചു. ഈ വിഭവം പരിചയപ്പെടുത്തിയ ഫുഡ് ബ്ലോഗർ വിഭവം പരീക്ഷിക്കുന്നതിന്റെ ക്ലിപ്പ് കൂടെ പോസ്റ്റ് ചെയ്യണമായിരുന്നു എന്ന് ചിലർ പരിഹസിച്ചു.

  ഗുജറാത്തി ഭക്ഷണങ്ങൾ മധുരത്തിലും സുഗന്ധങ്ങളിലും പ്രസിദ്ധമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. പക്ഷേ ഇത് ഇത്തിരി കൂടി പോയില്ലേ? ഐ ജി ടി വി ഫുഡ് ബ്ലോഗർ സ്ട്രീറ്റ് ഫുഡ് റെസിപ് ആണ് ഈ ഐസ്ക്രിം ചാട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. അധികം വൈകാതെ തന്നെ ട്വിറ്ററിലും മറ്റുമായി വീഡിയോ ചർച്ചാവിഷയമായി.

  175 ലക്ഷത്തിലധികം ആളുകളാണ് ഓൺലൈനിൽ അപ്‌ലോഡ് ചെയ്തതിന് ശേഷം വീഡിയോ കണ്ടത്. വൈകാതെ വീഡിയോയ്ക്ക് നിരവധി കമന്റുകളും വന്നു. ചില ആളുകൾ വീഡിയോയിൽ ഐസ് ക്രീം ചീസുമായി കൂടിച്ചേർക്കുന്നതിനോട് വെറുപ്പ് പ്രകടിപ്പിച്ചു. എന്നാൽ മറ്റു ചിലർ ഇത് പരീക്ഷിക്കാൻ ആഗ്രഹം അറിയിക്കുകയായിരുന്നു. ഇത് കഴിക്കുന്ന വ്യക്തിയുടെ റിയാക്ഷൻ ഉൾക്കൊള്ളുന്ന ഒരു ഫോളോ-അപ്പ് വീഡിയോ അപ് ലോഡ്‌ ചെയ്യണമെന്നായിരുന്നു ഒരാളുടെ ആവശ്യം.

  "സെവ് കൂടെ ഉൾപ്പെടുത്താൻ വിൽപ്പനക്കാരൻ മറന്നത് കാണുമ്പോൾ നിരാശ തോന്നുന്നു" എന്ന കമൻറിട്ടു കൊണ്ടായിരുന്നു മറ്റൊരു വ്യക്തി പരിഹാസത്തോടെ തന്റെ അതൃപ്തി പ്രകടിപ്പിച്ചത്.
  ഈ ചാട്ടിന് മുമ്പ്, മാഗി മിൽക് ഷേയ്ക്ക് ആയിരുന്നു ഇതുപോലെ വിവാദങ്ങൾ സൃഷ്ടിച്ച മറ്റൊരു വിചിത്രവിഭവം.
  Published by:Karthika M
  First published: