നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Rajmohan Unnithan | വിവാഹാശംസ പോസ്റ്റ്: 'വിമർശിക്കുന്നവർ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന മനോരോഗികൾ' രാജ്മോഹന്‍ ഉണ്ണിത്താന്‍ MP

  Rajmohan Unnithan | വിവാഹാശംസ പോസ്റ്റ്: 'വിമർശിക്കുന്നവർ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന മനോരോഗികൾ' രാജ്മോഹന്‍ ഉണ്ണിത്താന്‍ MP

  ‘ഇന്ന് വിവാഹിതരായ സിനാനും ഷഫീഖ്നുമൊപ്പം’ എന്നായിരുന്നു ഉണ്ണിത്താന്‍ നല്‍കിയ അടിക്കുറിപ്പ്

  rajmohan-unithan

  rajmohan-unithan

  • Share this:
   കാസര്‍ഗോഡ്: ഇരട്ട സഹോദരൻമാരുടെ വിവാഹത്തിൽ പങ്കെടുത്ത് അവർക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ(Facebook) പങ്കുവെച്ചതിനെ ട്രോളുന്നവർക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻAll Posts എം.പി(Fajmohan Unnitham). വിമർശിക്കുന്നവർ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന മനോരോഗികളാണ് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. മുസ്ലിം വിവാഹത്തേക്കുറിച്ച്‌ ധാരണയുള്ള ആര്‍ക്കും ആശയക്കുഴപ്പമുണ്ടാകാനുള്ള ഒന്നും ആ ചിത്രത്തിലില്ലെന്നും ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന മനോരോഗികളാണ് വിമര്‍ശനത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

   മഞ്ചേശ്വരത്തെ ഇരട്ട സഹോദരന്മാരുടെ വിവാഹത്തില്‍ പങ്കെടുത്ത് വരന്മാര്‍ക്കൊപ്പമുള്ള ചിത്രം രാജ്മോഹൻ ഉണ്ണിത്താൻ എം. പി ഫേസ്ബുക്കിൽ പങ്കുവെച്ചതാണ് വിവാദമായത്. ഇരട്ട സഹോദരൻമാരുടെ വധുമാർ ഇല്ലാതെ വരന്മാരുടെ മാത്രം കൂടെയുള്ള ഫോട്ടോയാണ് എംപി പങ്കുവെച്ചത്. ഈ ചിത്രത്തിന് ‘ഇന്ന് വിവാഹിതരായ സിനാനും ഷഫീഖ്നുമൊപ്പം’ എന്നായിരുന്നു ഉണ്ണിത്താന്‍ നല്‍കിയ അടിക്കുറിപ്പ്. ‘ഗേ വിവാഹത്തിന് പിന്തുണ അറിയിച്ച എംപി നല്ല മാതൃക ആണ്. ഇനിയും സ്വവര്‍ഗ വിവാഹങ്ങള്‍ ഉണ്ടാകട്ടെ’ എന്ന് എംപിയുടെ പോസ്റ്റിൽ പരിസ്ഥിതി പ്രവര്‍ത്തകനും പ്രമുഖ അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍ അഭിപ്രായം രേഖപ്പെടുത്തി.

   എന്നാൽ രൂക്ഷമായ വിമർശനങ്ങളും ട്രോളുകളും വരാൻ തുടങ്ങിയതോടെ രാജ്മോഹൻ ഉണ്ണിത്താൻ പോസ്റ്റ് എഡിറ്റ് ചെയ്യുകയും പിന്നീട് പിൻവലിക്കുകയും ചെയ്തു. മറ്റ് ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ വരന്മാര്‍ക്കും വേദിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കുമൊപ്പം ചിത്രങ്ങളെടുത്ത് മടങ്ങിപ്പോയി. മുസ്ലിം വിവാഹ ചടങ്ങുകളേക്കുറിച്ച്‌ ധാരണയുള്ള ആര്‍ക്കും തന്നെ ഉണ്ടാവാന്‍ ഇടയില്ലാത്ത സംശയങ്ങളാണ് ആ ചിത്രത്തിന് കമന്‍റുകളായി എത്തിയത്.

   'എനിക്ക് കിട്ടിയ മീൻ കഷണം ചെറുത്' വിളമ്പിയ ഭാര്യയെയും മകനെയും മർദിച്ചയാൾ അറസ്റ്റിൽ

   അത്താഴത്തിനൊപ്പം വലിയ മീൻ കഷണം (Fish) മകനുനൽകിയതിൽ പ്രകോപിതനായി ഭാര്യയെയും മകനെയും ഭാര്യയുടെ അമ്മയെയും ക്രൂരമായി മർദിച്ച യുവാവിനെ പൊലീസ് (Kerala Police) അറസ്റ്റ് ചെയ്തു. വിഴിഞ്ഞം (Vizhinjam) കോട്ടുകാല്‍ (Kottukal) പുന്നക്കുളം വട്ടവിള കുരിശടി വിളയില്‍ ബിജുവിനെ(41) ആണ് വിഴിഞ്ഞം പൊലീസ് (Vizhinjam Police) അറസ്റ്റുചെയ്തത്.

   കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. അത്താഴം വിളമ്പിയപ്പോള്‍ മീനിന്റെ വലിയ കഷണം മകന് നല്‍കിയെന്നും തനിക്ക് തന്നത് ചെറുതാണെന്നും പറഞ്ഞ് ബിജു ഭക്ഷണം വലിച്ചെറിഞ്ഞശേഷം ഭാര്യയെയും മകനെയും മർദിക്കാൻ തുടങ്ങി. ഇത് കണ്ട് തടയാനെത്തിയ ഭാര്യയുടെ അമ്മയെയും ക്രൂരമായി മർദ്ദിച്ചു. തുടർന്ന് മൂവരും ചേർന്ന് പൊലീസിൽ പരാതിനൽകുകയായിരുന്നു. പരാതിയെക്കുറിച്ച് അന്വേഷിച്ച വിഴിഞ്ഞം എസ് ഐ (Vizhinjam SI) സമ്പത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ബിജുവിനെ അറസ്റ്റുചെയ്ത്.

   Also Read- Murder Case | ഒന്നരവയസ്സുകാരിയെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത് ഭാര്യയുടെ നിരന്തരമായ കുറ്റപെടുത്തലും അവഹേളനവും കാരണമെന്ന് പ്രതി

   സമാനമായ സംഭവം ബെംഗളൂരുവിൽ നിന്നും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. സാമ്പാറിന് രുചിയില്ലെന്ന് പറഞ്ഞ് യുവാവ് അമ്മയെയും സഹോദരിയെയും വെടിവെച്ചു കൊല്ലുകയായിരുന്നു. ഉത്തര കന്നഡ ജില്ലയിലാണ് സംഭവം നടന്നത്. സിദ്ദപൂര്‍ താലൂക്കിൽ ദോഡ്മാനേ ഗ്രാമത്തിൽ കുട്ഗോഡോഡുവിനു സമീപമായിരുന്നു സംഭവ നടന്നത്. 24 വയസുള്ള മഞ്ജുനാഥ് എന്ന യുവാവാണ് നിസാരകാരണത്തിന്റെ പേരിൽ ക്രൂരമായ കൊല നടത്തിയത്.
   Published by:Anuraj GR
   First published:
   )}