നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • ഓര്‍ഡര്‍ ചെയ്ത ഭക്ഷണവുമായി പറന്ന് ഡ്രോണ്‍; ആകാശത്ത് വച്ച് കൊത്തിയെടുത്ത് കാക്ക

    ഓര്‍ഡര്‍ ചെയ്ത ഭക്ഷണവുമായി പറന്ന് ഡ്രോണ്‍; ആകാശത്ത് വച്ച് കൊത്തിയെടുത്ത് കാക്ക

    ഓസ്‌ട്രേലിയയിലെ കാന്‍ബെറിയില്‍ നിന്നുള്ള രസകരമായ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്

    • Share this:
      ഡ്രോണ്‍ ഉപയോഗിച്ച് ഭക്ഷണം ഡെലിവറി ചെയ്യാന്‍ നോക്കിയ പരീക്ഷണത്തിന് കാക്ക കൊടുത്ത പണി ചില്ലറയല്ല. ഓസ്‌ട്രേലിയയിലെ കാന്‍ബെറിയില്‍ നിന്നുള്ള രസകരമായ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്.

      കോവിഡ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ഭക്ഷണം വീട്ടിലെത്തിക്കാന്‍ ഡ്രോണുകളെ ഉപയോഗിക്കുന്ന രീതി ഇപ്പോള്‍ വിദേശത്തെ ഹോട്ടലുകളില്‍ സജീവമാണ്. ഇത്തരത്തില്‍ ഭക്ഷണവുമായി പറന്ന ഒരു ഡ്രോണിനെയാണ് കാക്ക ആക്രമിച്ചത്.

      ഡ്രോണ്‍ മുഴുവനായി കൊത്തിയെടുത്ത് പറക്കാനായിരുന്നു കാക്ക ആദ്യം ശ്രമിച്ചത്. അതിനായി പല തവണ ഡ്രോണ്‍ കൊത്തി വലിക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. എന്നാല്‍ ഇതിനിടെ ഡ്രോണിലെ ഭക്ഷണം താഴേക്ക് പതിച്ചു.



      ഭക്ഷണം ഓര്‍ഡര്‍ ചെയ്ത അതേ വ്യക്തി തന്നെ പകര്‍ത്തിയ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

      Also Read - തൊണ്ടിമുതലായി തത്തമ്മ; രക്ഷിക്കാന്‍ ആളെത്തിയെങ്കിലും പറക്കാന്‍ കോടതി കനിയണം

      എന്റെ കുഞ്ഞിനൊന്നും പറ്റിയില്ലല്ലോ? മതിലിടിഞ്ഞ് ദേഹത്ത് വീണപ്പോഴും കുഞ്ഞിനെ പരിക്കേല്‍ക്കാതെ സംരക്ഷിച്ച് അമ്മ

      കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും ജാഗ്രതയോടു കൂടി സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായ നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

      ഒരമ്മയും കുഞ്ഞും മതിലിനടുത്ത് ഇരിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. പെട്ടെന്ന് നോക്കുമ്പോള്‍ മതില്‍ ഇടിഞ്ഞു വീഴുന്ന കാഴ്ച കാണുന്ന അമ്മ പെട്ടെന്ന് തന്നെ തന്റെ കുഞ്ഞിനെ പൊത്തിപ്പിടിച്ച് പരിക്കേല്‍ക്കാതെ നോക്കുന്നതും കാണാം. പിന്നീട് ഇടിഞ്ഞ മതില്‍ അമ്മയുടെ ദേഹത്തേക്ക് വീഴുമ്പോഴും തന്റെ കുഞ്ഞിനെ സുരക്ഷിതനാക്കിയിരിക്കുകയാണ് അമ്മ.

      പിന്നീട് അച്ഛനെത്തി കുട്ടിയെ എടുത്ത് പോകുമ്പോളാണ് അമ്മ ഇടിഞ്ഞ മതിലിനിടയില്‍ നിന്ന് പുറത്ത് കടക്കുന്നത്. നിരവധി പേരാണ് വീഡിയോ കണ്ട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. വീഡിയോയിലുള്ള അമ്മയെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേര്‍ മുന്നോട്ട് വന്നു.

      ഐ.എഫ്.എസ് ഓഫീസറായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. 'ഈ ലോകത്തിന് അമ്മമാരെ ആവശ്യമുണ്ട്' എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
      Published by:Karthika M
      First published:
      )}