നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കാപ്പി കൊണ്ടുപോയ ഡ്രോണിനു നേര്‍ക്ക് കാക്കയുടെ ആക്രമണം; വീഡിയോ വൈറൽ

  കാപ്പി കൊണ്ടുപോയ ഡ്രോണിനു നേര്‍ക്ക് കാക്കയുടെ ആക്രമണം; വീഡിയോ വൈറൽ

  ഒരു കഴുകന്‍ ഒരു ഡ്രോണിനെ ആക്രമിച്ച് അതിനെ തട്ടിയെടുക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

  • Share this:
   സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡെലിവറി സേവനങ്ങളില്‍ നാം പുരോഗതി കൈവരിക്കുന്ന വാര്‍ത്തയാണ് അനുദിനം കേള്‍ക്കാറുള്ളത്. പക്ഷേ, ആഹാര സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഒരു ഓസ്ട്രേലിയന്‍ ഭക്ഷ്യവിതരണ കമ്പനിയുടെ ഡ്രോണിനുണ്ടായ അനുഭവമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്. ഭക്ഷ്യവിതരണം നടത്തിക്കൊണ്ടിരിക്കവേ, രോഷാകുലനായ കാക്കയുടെ ആക്രമണത്തിന് ഇരയായ ഡ്രോണിന്റെ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ കൗതുകമുളവാക്കുന്ന ഒരു വാര്‍ത്തയായി മാറിയിട്ടുണ്ട്.

   ഓസ്‌ട്രേലിയയിലെ കാന്‍ബെറയിലാണ് പ്രസ്തുത സംഭവം നടന്നത്. ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ആക്രമണത്തിന് ശേഷം ഗൂഗിളുമായുള്ള ഈ ബിസിനസ്സ് പങ്കാളിക്ക് ചില പ്രദേശങ്ങളിലെ തങ്ങളുടെ ഡെലിവറികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്ത ബെന്‍ റോബര്‍ട്ട്‌സ് എന്ന ഉപഭോക്താവ് താന്‍ പതിവായി ഉപയോഗിക്കുന്ന പ്രിയ പാനീയത്തിനായി കാത്തിരിക്കുകയായിരുന്നു. അദ്ദേഹമാണ് വിചിത്രമായ ഈ രംഗം ചിത്രീകരിച്ചത്.

   തന്റെ കൊക്ക് കൊണ്ട് കൊത്തി ആക്രമിച്ചശേഷം ഡ്രോണിന്റെ പിന്‍ ഭാഗത്ത് തൂങ്ങിക്കിടക്കുന്ന കാക്കയെ ഉപഭോക്താവ് ചിത്രീകരിക്കുകയുണ്ടായി. കോപാകുലനായ കാക്കയുടെ ആക്രമണത്തില്‍ പറക്കാന്‍ ഡ്രോണ്‍ പാടുപെടുന്നത് നമുക്ക് വീഡിയോയില്‍ കാണാം. ഭാഗ്യവശാല്‍ വീണ്ടും പറന്നുയരുന്നതിന് മുമ്പ് ഉപഭോക്താവിന് ഭക്ഷണ പാക്കേജ് എത്തിക്കാന്‍ ഡ്രോണിനു കഴിഞ്ഞു.
   'കാക്കകളുടെ കാഴ്ചപ്പാടില്‍, അവര്‍ വളരെ ബുദ്ധിമാന്മാരായ പക്ഷികളാണ്, ഒരു ഡ്രോണ്‍ അവര്‍ക്ക് എങ്ങനെയായിരിക്കും കാണപ്പെടുന്നത്? ഞങ്ങളുടെ വീടിന്റെ മുന്‍വശത്ത് ഒരു പറക്കുംതളിക ഇറങ്ങുന്നത് പോലെയായിരിക്കുമത്,' റോബര്‍ട്ട് പറഞ്ഞതായി ഡെയ്ലി മെയില്‍ ഉദ്ധരിക്കുന്നു.

   'ഡ്രോണുകള്‍ സാധാരണയായി എല്ലാ പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്, പക്ഷേ, അവ മൂലം പക്ഷികള്‍ക്ക് പരിക്കേറ്റതായി ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല,' ഡ്രോണുകളുടെ സേവനം നല്‍കുകയും അവ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന ഓപ്പറേറ്റര്‍മാരുടെ ഒരു വക്താവ് പറയുകയുണ്ടായി.

   ഡ്രോണുകള്‍ ഉള്‍പ്പെടുന്ന ഇത്തരം സംഭവങ്ങള്‍ ഏതാനും ചില പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരിയില്‍ നടന്ന ഇത്തരത്തിലുള്ള ഒരു അസാധാരണമായ സംഭവത്തില്‍, ഒരു കഴുകന്‍ ഒരു ഡ്രോണിനെ ആക്രമിച്ച് അതിനെ തട്ടിയെടുക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

   ഒരു സമുദ്രത്തിന് മുകളിലൂടെ കടല്‍ത്തീരത്തേക്ക് ഒരു ഡ്രോണ്‍ പറക്കുന്നതായി കാണിക്കുന്ന ഈ വീഡിയോ ട്വിറ്റര്‍ ഉപയോക്താവ് ബ്യൂട്ടന്‍ജെബീഡനാണ് പങ്കിട്ടത്. കടല്‍ത്തീരത്ത് നിന്ന് അതിന്റെ ഉടമ ഡ്രോണിനെ നിയന്ത്രിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അടുക്കലേക്ക് ഡ്രോണ്‍ മടങ്ങിവരുന്നതിനുമുമ്പ്, അപ്രതീക്ഷിതമായ ഒരു ആഘാതം ഉപകരണത്തിന്റെ ചലനത്തെ തടസ്സപ്പെടുത്തുകയുണ്ടായി. അല്പ നിമിഷങ്ങള്‍ക്ക് ശേഷം വീഡിയോ ക്യാമറയില്‍ ഒരു പക്ഷിയുടെ ചിറകുകളുടെ ഒരു ദൃശ്യം കാണാനാവുന്നുണ്ട്. ഒരു കഴുകന്‍ ഡ്രോണിനെ തട്ടിയെടുത്ത് ബീച്ചില്‍ നിന്നും പറന്നകലുന്നതാണതെന്ന് നമുക്ക് പിന്നീടാണ് മനസ്സിലാവുക. കഴുകന്‍ ഡ്രോണിനെയും കൊണ്ട് പറന്നകലുമ്പോള്‍, അതിന്റെ നിഴല്‍ നിലത്തുപതിയുന്നത് നമുക്ക് പ്രസ്തുത വീഡിയോയില്‍ കാണാന്‍ കഴിയുന്നുമുണ്ട്.
   Published by:Jayashankar AV
   First published:
   )}