നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കൗതുകമായി അഞ്ചു കിലോയുള്ള ആധുനിക കാക്കക്കൂട്; നിര്‍മ്മാണം കമ്പികളും വയറും ഉപയോഗിച്ച്

  കൗതുകമായി അഞ്ചു കിലോയുള്ള ആധുനിക കാക്കക്കൂട്; നിര്‍മ്മാണം കമ്പികളും വയറും ഉപയോഗിച്ച്

  നൂല്‍ക്കമ്പി, വയര്‍, ചെമ്പുകമ്പികള്‍ എന്നിവ ഉപയോഗിച്ചാണ് കാക്ക കൂട് നിര്‍മ്മിച്ചിട്ടുള്ളത്

  • Share this:
   കാലാവിരുതനായ കാക്കയെ കണ്ടുപിടിച്ചിരിക്കുകയാണ് അടിമാലി ടൗണിലെ ചില നാട്ടുകാര്‍. കൗതുകമുണര്‍ത്തുന്ന ഒരു കാക്കക്കൂടാണ് മരത്തിന്റെ കൊമ്പ് മുറിച്ചു മാറ്റിയപ്പോള്‍ ഇക്കൂട്ടരെ ആശ്ചര്യപ്പെടുത്തിയത്. കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയോരത്ത് അടിമാലി ടൗണില്‍ തങ്കപ്പന്‍സ് പെട്രോള്‍ പമ്പിന് സമീപത്താണ് അഞ്ച് കിലോ ഭാരം വരുന്ന കാക്കക്കൂട് ആളുകളുടെ ശ്രദ്ധയില്‍ പെട്ടത്.

   സാധാരണ ഗതിയില്‍ ചുള്ളിക്കമ്പും നാരുകളും ഇലകളുമെല്ലാം കൂട്ടിച്ചേര്‍ത്താണ് കാക്കകള്‍ കൂട് ഉണ്ടാക്കാറ്. അധികം ഭാരവും ഈ കൂടുകള്‍ക്ക് ഉണ്ടാവാറില്ല. എന്നാല്‍ ഇവിടെ നൂല്‍ക്കമ്പി, വയര്‍, ചെമ്പുകമ്പികള്‍ എന്നിവ ഉപയോഗിച്ചാണ് കൂട് നിര്‍മ്മിച്ചിട്ടുള്ളത്. മരത്തിന്റെ കമ്പ് മുറിച്ചതോടെ കൂട് നിലത്ത് വീണു. പൊതുപ്രവര്‍ത്തകനായ കെ എസ് മൊയ്തുവാണ് ഈ കൂട് സൂക്ഷിച്ചിരിക്കുന്നത്.

   നമ്മുടെ ആവശ്യങ്ങള്‍ കഴിഞ്ഞ് അലസമായി വലിച്ചെറിയുന്ന വസ്തുക്കളും മറ്റും പക്ഷിമൃഗാദികളുടെ ജീവചര്യയെ വരെ ബാധിക്കുന്നു എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ഈ സംഭവം.

   Also Read - 'നയാ പൈസയില്ലാ കയ്യിലൊരു നയാപൈസയില്ലാ'; കളക്ടറുടെ വീട്ടില്‍ മോഷണത്തിനു കയറിയ കള്ളന്റെ കുറിപ്പ് വൈറല്‍

   കാമുകന്റെ അച്ഛനെ വിവാഹം ചെയ്ത് കാമുകി; വിചിത്ര കാരണവുമായി യുവതി

   കാമുകന്റെ പിതാവിനെ വിവാഹം കഴിച്ച് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ് ഒരു യുവതി. എന്നാല്‍ ഇതിന് നല്‍കുന്ന കരാണവും ഏറെ വിചിത്രമാണ്. ടിക് ടോക് യൂസര്‍ ആയ @ys.amri യാണ് കഴിഞ്ഞ ദിവസം താന്‍ തന്റെ ബോയ് ഫ്രണ്ടിന്റെ പിതാവിനെ വിവാഹം കഴിച്ച വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

   കാമുകന്റെ അമ്മ അടുത്തിടെയാണ് മരിച്ചതെന്നും അന്നുമുതല്‍ ആണ്‍സുഹൃത്ത് വിഷമിച്ചിരിക്കുകയാണെന്നും ഇതില്‍ തനിക്ക് വലിയ ആശങ്ക ഉണ്ടാക്കിയിരുന്നതായും യുവതി പറയുന്നു. ജീവിതത്തില്‍ തനിക്ക് ഒരമ്മയില്ലലോ എന്ന കാമുകന്റെ സങ്കടം തീര്‍ക്കാന്‍വേണ്ടിയാണ് താന്‍ അവന്റെ അച്ഛനെ വിവാഹം ചെയ്തത് എന്നാണ് യുവതി പറയുന്നത്.

   കാമുകന്റെ മനസ്സിനെ സന്തോഷിപ്പിക്കാന്‍ സാധ്യമായതെന്തും ചെയ്യണമെന്നും ഈ വിവാഹത്തിലൂടെ ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ ഒരമ്മയില്ലാത്ത കുറവ് തന്റെ ബോയ്ഫ്രെണ്ടിനെ അറിയിക്കില്ലെന്നും യുവതി പറയുന്നു. എന്നാല്‍ സമൂഹമാധ്യമത്തില്‍ ഇതിന് രണ്ടഭിപ്രായങ്ങളാണ് ഉയരുന്നത്. ആശംസ അറിയച്ചും ആശങ്ക അറിയിച്ചും വിമര്‍ശിച്ചും നിരവധിപേര്‍ രംഗത്തെത്തി.
   Published by:Karthika M
   First published:
   )}