• HOME
  • »
  • NEWS
  • »
  • buzz
  • »
  • CRPF | ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ സഹോദരിയുടെ വിവാഹം നടത്തി സി.ആര്‍.പി.എഫ്

CRPF | ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ സഹോദരിയുടെ വിവാഹം നടത്തി സി.ആര്‍.പി.എഫ്

കഴിഞ്ഞ വര്‍ഷം നവംബര്‍ അഞ്ചിനാണ് ശൈലേന്ദ്ര പ്രതാപ് സിങ്ങ് പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്.

  • Share this:
പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ്. (CRPF) ജവാന്റെ സഹോദരിയുടെ വിവാഹം നടത്തി സഹപ്രവര്‍ത്തകര്‍.കഴിഞ്ഞ വര്‍ഷം നവംബര്‍ അഞ്ചിനാണ് സി.ആര്‍.പി.എഫ്. കേണല്‍ ശൈലേന്ദ്ര പ്രതാപ് സിങ്ങ് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്.

കഴിഞ്ഞ ദിവസം. ഉത്തര്‍പ്രദേശില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ സഹോദരിയുടെ വിവാഹച്ചടങ്ങ് നടന്നത്. ഈ ചടങ്ങ് പൂര്‍ണമായും ഏറ്റെടുത്ത് നടത്തിയത് സി.ആര്‍.പി.എഫ്. ജവാന്മാരായിരുന്നു. വധുവിനെ വിവാഹമണ്ഡലത്തിലേക്ക് ആനയിക്കുന്ന 'മണ്ഡലാപ്' എന്ന ചടങ്ങ് നടത്തി നല്‍കിയതും ജവാന്‍മാര്‍ തന്നെയായിരുന്നു.

യൂണിഫോം അണിഞ്ഞ് വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ജവാന്മാരുടെ ചിത്രം സി.ആര്‍.പി.എഫ്. ട്വീറ്റ് ചെയ്തിട്ടുണ്ട് മുതിര്‍ന്ന സഹോദരന്മാര്‍ എന്ന നിലയില്‍ സി.ആര്‍.പി.എഫ്. ജവാന്മാര്‍ ശൈലേന്ദ്ര പ്രതാപ് സിങ്ങിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുത്തതായി ചിത്രത്തിന് അടുക്കുറുപ്പായി കുറിച്ചു

ചടങ്ങിന് ശേഷം വധുവിനും വരനെയും സമ്മാനങ്ങളും നല്‍കിയാണ് അവര്‍ മടങ്ങിയത്. ശ്രീനഗറിലെ ദേശീയപാതയ്ക്ക് സമീപം ഡ്യൂട്ടി ചെയ്യുന്നതിനിടയിലാണ് ശൈലേന്ദ്ര പ്രതാപ് സിങ് അടങ്ങുന്ന സി.ആര്‍.പി.എഫ്. ജവാന്മാര്‍ക്ക്  നേരെ
ഭീകരാക്രമണം നടന്നത്.



ജോലിക്കിടയിൽ ഉറങ്ങിപ്പോയി; ചുമട്ടുതൊഴിലാളി ചെന്നിറങ്ങിയത് അബുദാബിയിൽ

ജോലിക്കിടയിൽ വിമാനത്തിലെ കാർഗോ കംപാർട്മെന്റിൽ ഉറങ്ങിപ്പോയ ചുമട്ടുതൊഴിലാളി ചെന്നിറങ്ങിയത് അബുദാബിയിൽ. ഇൻഡിഗോ എയർലൈൻസിന്റെ (Indigo Airlines) കാർഗോ വിഭാഗത്തിലെ ചുമട്ടു തൊഴിലാളിയാണ് ഉറങ്ങിപ്പോയത് മൂലം അബുദാബിയിൽ എത്തിപ്പെട്ടത്. മുംബൈ-അബുദാബി (Mumbai - Abu Dhabi) ഫ്ലൈറ്റിലെ ജീവനക്കാരനാണ് കാർഗോ കംപാർട്മെന്റിൽ അറിയാതെ ഉറങ്ങിപ്പോയത്.

ഞായറാഴ്ച്ച അബുദാബിയിലേക്ക് തിരിച്ച ഫ്ളൈറ്റിലാണ് സംഭവം. ബാഗേജ് ലോഡ് ചെയ്തശേഷം ഇയാൾ അതിന് സമീപം ഇരുന്ന് ഉറങ്ങിപ്പോവുകയായിരുന്നു. കാർഗോയുടെ വാതിൽ അടഞ്ഞുപോയെന്നും വിമാനം ടേക്ക് ഓഫ് ചെയ്തതിന് ശേഷമാണ് ഇയാൾ എഴുന്നേറ്റതെന്നും ഏവിയേഷൻ റെഗുലേറ്റർ ഡി ജി സി എയിലെ ഉദ്യോഗസ്ഥർ അറിയിച്ചു.

അബുദാബിയിൽ ലാൻഡ് ചെയ്തതിന് ശേഷം അധികൃതർ ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും അബുദാബി അധികൃതരുടെ പരിശോധനയ്ക്കുശേഷം അതേ വിമാനത്തിൽ തന്നെ ഇയാളെ യാത്രക്കാരനായി മുംബൈയിലേക്ക് തിരികെ അയക്കുകയും ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഡി ജി സി എ ഉദ്യോഗസ്ഥരും ഇൻഡിഗോ എയർലൈൻസ് അധികൃതരും അറിയിച്ചു.
Published by:Jayashankar Av
First published: