ഇന്റർഫേസ് /വാർത്ത /Buzz / നാൽപ്പതുകാരന്റെ മലാശയത്തിൽ കുക്കുമ്പർ; വയറ്റിനുള്ളിൽ നിന്ന് കുരു മുളച്ച് വളർന്നതാണെന്ന് വിശദീകരണം!

നാൽപ്പതുകാരന്റെ മലാശയത്തിൽ കുക്കുമ്പർ; വയറ്റിനുള്ളിൽ നിന്ന് കുരു മുളച്ച് വളർന്നതാണെന്ന് വിശദീകരണം!

അട‌ിവയറ്റിൽ കടുത്ത വേദനയുമായാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്

അട‌ിവയറ്റിൽ കടുത്ത വേദനയുമായാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്

അട‌ിവയറ്റിൽ കടുത്ത വേദനയുമായാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്

  • Share this:

മലാശലയത്തിൽ കുക്കുമ്പർ കുടുങ്ങിയെത്തി നാൽപ്പതുകാരന്റെ വിചിത്രമായ വിശദീകരണം കേട്ട് അന്തംവിട്ട് ഡോക്ടർമാർ. കൊളംബിയയിലെ ബരാനോവയിലാണ് സംഭവം. അട‌ിവയറ്റിൽ കടുത്ത വേദനയുമായാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്. അസഹനീയമായ വേദന മൂലം നടക്കാൻ പോലും കഴിയുന്നില്ലെന്നാണ് ഡോക്ടർമാരോട് പറ‍ഞ്ഞത്.

തുടർന്ന് എക്സ്റേ പരിശോധന നടത്തിയതിലാണ് മലാശയത്തിൽ വലിയൊരു വസ്തു കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയതെന്ന് ഡെയിലി സ്റ്റാർ റിപ്പോർട്ടിൽ പറയുന്നു. ശസ്ത്രക്രിയയിലൂടെ വസ്തു പുറത്തെടുത്തപ്പോഴാണ് കുക്കുമ്പറാണെന്ന് മനസ്സിലായത്. Also Read- 14 വർഷത്തെ ജോലിക്കിടെ പുകവലിച്ചത് 4500 തവണ; ജീവനക്കാരന് ഒൻപത് ലക്ഷം രൂപ പിഴ എങ്ങനെയാണ് മലാശയത്തിൽ കുക്കുമ്പർ കുടുങ്ങിയതെന്ന് അറിയില്ലെന്നാണ് ഇയാൾ പറയുന്നത്. കഴിച്ച കുക്കുമ്പറിന്റെ വിത്ത് വയറ്റിലിരുന്ന് വളർന്നതാകാമെന്നാണ് ഇയാളുടെ കണ്ടെത്തൽ.

വീട്ടിൽ നിന്ന് പച്ച കുക്കുമ്പർ കഴിക്കുന്നത് പതിവാണെന്നും വയറ്റിലെത്തിയ വിത്തിൽ നിന്ന് വളർന്ന കുക്കുമ്പർ മലാശയത്തിൽ എത്തിയതാകാമെന്നും ഇയാൾ പറയുന്നു. എന്നാൽ ഡോക്ടർമാർ ഈ വാദം അംഗീകരിച്ചിട്ടില്ല.

First published:

Tags: Colombia, Viral news