വിശ്രമവേളകൾ ആനന്ദകരമാക്കാൻ മന്ത്രി എ.കെ. ബാലന്റെ പേജിൽ കലാപരിപാടികളുടെ സംപ്രേഷണം

Cultural department programmes to reappear in Minister AK Balan's page | പരിപാടികൾക്ക് ഇന്ന് വൈകുന്നേരം മുതൽ ആരംഭം

News18 Malayalam | news18-malayalam
Updated: April 2, 2020, 12:17 PM IST
വിശ്രമവേളകൾ ആനന്ദകരമാക്കാൻ മന്ത്രി എ.കെ. ബാലന്റെ പേജിൽ കലാപരിപാടികളുടെ സംപ്രേഷണം
എ.കെ. ബാലൻ
  • Share this:
കോവിഡ് പശ്ചാത്തലത്തിൽ വീട്ടിൽ കഴിയുന്നവർക്കായി സാംസ്കാരിക പരിപാടികൾ കാണാൻ ഇടമൊരുക്കി മന്ത്രി എ.കെ. ബാലന്റെ ഫേസ്ബുക് പേജ്. ഇന്ന് വൈകുന്നേരം മുതൽ ആരംഭിക്കുന്ന പരിപാടികളുടെ വിശദവിവരങ്ങൾ മന്ത്രി ഒരു ഫേസ്ബുക് കുറിപ്പിലൂടെ വിശദീകരിക്കുന്നു:

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാരിന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജനങ്ങള്‍ വീട്ടില്‍ കഴിയുകയാണ്. ഈ സാഹചര്യത്തില്‍ സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച വിവിധ പരിപാടികള്‍ ജനങ്ങള്‍ക്ക് വേണ്ടി എന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുനഃസംപ്രേഷണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 2016 മുതല്‍ ജനകീയമായി നടത്തിയ സിനിമാ അവാര്‍ഡുകള്‍, ചലച്ചിത്രമേളകള്‍, സാംസ്കാരിക വിനിമയ പരിപാടികള്‍ തുടങ്ങിയവയുടെ വീഡിയോകള്‍ ഇനിയുള്ള ദിവസങ്ങളില്‍ എന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുന:സംപ്രേഷണം ചെയ്യും.വിനോദോപാധികളാണ് മനുഷ്യന്‍റെ മാനസിക ഉല്ലാസത്തിന് വഴിയൊരുക്കുന്നത്. ജോലിസ്ഥലത്ത് നിന്നും സിനിമാ തിയേറ്ററിലേക്കും പുസ്തകവായനയിലേക്കും കൂട്ടായ്മകളിലേക്കും നാം ഓടിയെത്തുന്നത് മാനസിക ഉല്ലാസത്തിന് വേണ്ടിയാണ്. പെട്ടെന്ന് വീട്ടില്‍ തന്നെ ഇരിക്കേണ്ടി വരികയെന്നത് ഓരോ ആളുകളുടെയും ദൈനംദിന ജീവതത്തെ തകിടംമറിക്കുന്ന കാര്യമാണ്. പക്ഷെ നമുക്ക് അതിജീവിച്ചേ പറ്റു. പ്രളയസമയത്ത് എല്ലാം നഷ്ടപ്പെട്ട ആളുകളിലേക്ക് ഇറങ്ങിച്ചെന്നത് പോലെ സാംസ്കാരിക വകുപ്പ് ഇപ്പോള്‍ മനസിന്‍റെ പിരിമുറുക്കം കുറക്കുന്നതിന് വ്യത്യസ്തങ്ങളായ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുകയാണ്. ലോക്ക്ഡൗണ്‍ കാലത്തുണ്ടായേക്കാവുന്ന മാനസിക പ്രയാസങ്ങള്‍ പരിഹരിക്കാനാണ് സാംസ്കാരിക വകുപ്പ് ശ്രമിക്കുന്നത്. ആള്‍ക്കൂട്ടമുണ്ടാക്കാതെ ആളുകളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് നാം.

2015 ലെ സിനിമാ അവാര്‍ഡ് വിതരണം 2016 ല്‍ പാലക്കാട് വെച്ചാണ് സംഘടിപ്പിച്ചത്. ഈ പരിപാടിയുടെ പുനഃസംപ്രേഷണം ഇന്ന് (02.04.2020) വൈകീട്ട് 3 മണിക്ക് എന്‍റെ ഫേസ്ബുക്ക് പേജിലൂടെ എല്ലാവര്‍ക്കും കാണാവുന്നതാണ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 2, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading