• HOME
 • »
 • NEWS
 • »
 • buzz
 • »
 • Kim Jong Un സ്റ്റൈലിൽ മുടിവെട്ടുമോ എന്ന് ചോദ്യം; ഒട്ടും മടിക്കാതെ വെല്ലുവിളിഏറ്റെടുത്ത് സ്റ്റൈലിസ്റ്റ്

Kim Jong Un സ്റ്റൈലിൽ മുടിവെട്ടുമോ എന്ന് ചോദ്യം; ഒട്ടും മടിക്കാതെ വെല്ലുവിളിഏറ്റെടുത്ത് സ്റ്റൈലിസ്റ്റ്

ഭരണകൂടം അനുവദിച്ചിരിക്കുന്ന ഒരു ലിസ്റ്റ് ഉണ്ട്, അവയില്‍ നിന്നുള്ള ഏതെങ്കിലും ശൈലിയില്‍ മാത്രമേ അവര്‍ക്ക് മുടി വെട്ടാന്‍ അവകാശമുള്ളു.

 • Last Updated :
 • Share this:
  വാര്‍ത്തകളില്‍ കിം ജോങ് ഉന്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ ലോക രാജ്യങ്ങളിലെ ആളുകള്‍ക്ക് എല്ലായ്പ്പോഴും ഒരു ഞെട്ടല്‍ തന്നയാണ്. കാരണം അത്രത്തോളം കുപ്രസിദ്ധിയാണ് ഈ ഉത്തര കൊറിയന്‍ നേതാവ് നേടിയെടുത്തിരിക്കുന്നത്. ഉന്നിന്റെ കേശാലങ്കാര ശൈലിയും, തന്റെ രാജ്യത്തെ ജനങ്ങള്‍ പാലിക്കേണ്ടതായിട്ടുള്ള ഭീതിജനകമായ ചിട്ട വട്ടങ്ങളും ലോകത്തെ പലപ്പോഴും ഭയത്തിന്റെ മുള്‍മുനയിലെത്തിച്ചിട്ടുണ്ട്. അറിയാത്തവര്‍ക്കായി ഇത് കൂടി പറയാം, ഉത്തര കൊറിയയിലെ പുരുഷ പ്രജകള്‍ക്ക് തങ്ങളുടെ ഇഷ്ടമനുസരിച്ച് തലമുടി വെട്ടാന്‍ പോലുമുള്ള സ്വാതന്ത്ര്യമില്ല. ഭരണകൂടം അനുവദിച്ചിരിക്കുന്ന ഒരു ലിസ്റ്റ് ഉണ്ട്, അവയില്‍ നിന്നുള്ള ഏതെങ്കിലും ശൈലിയില്‍ മാത്രമേ അവര്‍ക്ക് മുടി വെട്ടാന്‍ അവകാശമുള്ളു. രാജ്യത്തെ പുരുഷന്മാര്‍ തന്നെപ്പോലെ മാത്രമേ മുടി വെട്ടാന്‍ പാടുള്ളു എന്ന് ഈ ഉത്തരക്കൊറിയന്‍ സ്വേച്ഛാതിപതിയ്ക്ക് നിര്‍ബന്ധമാണ്. അതു പോലെ വിവാഹം കഴിക്കാത്ത സ്ത്രീകള്‍ തലമുടി നീട്ടി വളര്‍ത്തരുതെന്നും, വെട്ടി ചെറുതാക്കി നിര്‍ത്തണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

  അടുത്തിടയ്ക്ക് പുറത്തു വന്ന നേതാവിന്റെ കേശാലങ്കാര ശൈലി, തങ്ങളുടെ പഴയ തലമുറയ്ക്കുള്ള ജോങ് ഉന്നിന്റെ അഭിവാദനമായാണ് കണക്കാക്കുന്നത്.ഇപ്പോള്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് സ്വേച്ഛാധിപതിയുടെ പുതിയ ശിരോവസ്ത്രത്തെക്കുറിച്ച് പ്രതികരിക്കാതിരിക്കാന്‍ സാധിക്കുന്നില്ല. കഴിഞ്ഞ ദിവസം ഒരാള്‍ കേശാലങ്കാര വിദഗ്ദനോട് ഒരു പ്രത്യേക രീതിയില്‍ തലമുടി വെട്ടിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടത് വൈറലായി കൊണ്ടിരിക്കുകയാണ്. അതിമനോഹരമായ ഡിസൈന്‍ ഒന്നുമല്ല അയാള്‍ ആവശ്യപ്പെട്ടത്, ഉത്തരക്കൊറിയന്‍ ഏകാതിപതിയായ കിം ജോങ് ഉന്നിന്റെ കേശ ശൈലിയാണ് അയാള്‍ ആവശ്യപ്പെട്ടത്. എന്നിട്ടെന്തുണ്ടായി എന്നല്ലേ? കേശാലങ്കാര വിദഗ്ദന്‍ ആ വെല്ലുവിളി ഏറ്റെടുത്തു. ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയയില്‍ സലൂണിലെ കസേരയില്‍ തന്റെ സ്വന്തം പ്രതികരണം ചിത്രീകരിക്കുന്ന ഉപഭോക്താവിനെയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്.ഹെയര്‍ സ്‌റ്റൈലിസ്റ്റ് വളരെ കൃത്യമായി തന്നെ കിം ജോങ് ഉന്നിന്റെ ശൈലി തന്റെ ഉപഭോക്താവിന് ചെയ്തു കൊടുത്തു.

  കിം ജോങ് ഉന്നിനെ പോലെ തന്നെയായിരുന്നു മുടിവെട്ടി കഴിഞ്ഞപ്പോള്‍ അയാളെ കാണാന്‍. ഉപഭോക്താവിന്റെ ആകൃതി കണ്ടപ്പോള്‍ അപസ്മാരം പിടിച്ചത് പോലെ ചിരിക്കുകയായിരുന്ന ഹെയര്‍സ്‌റ്റൈല്‍ വിദഗ്ദനും അയാളുടെ ഉപഭോക്താവും. താന്‍ ആവശ്യപ്പെട്ട സേവനം മുഴുവനായി ലഭിച്ച് കഴിഞ്ഞപ്പോള്‍, അയാള്‍ ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കു വെച്ചു. അയാള്‍ ആദ്യം അത് പങ്കു വെച്ചത് ടിക്ടോക്കിലായിരുന്നു. അവിടെ നിന്ന് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ അത് റെഡിറ്റ് ഉള്‍പ്പെടെയുള്ള മറ്റ് സമൂഹ മാധ്യമങ്ങളിലും പങ്ക് വെച്ചു. റെഡ്ഡിറ്റില്‍ പങ്കു വെച്ച വീഡിയോയുടെ തലക്കെട്ട് ഇങ്ങനെയാണ് കൊടുത്തിരിക്കുന്നത്, ''ബാര്‍ബര്‍: നിങ്ങള്‍ക്ക് എന്താണ് വേണ്ടത്? അയാള്‍: കിം ജോങ് ഉന്‍. ബാര്‍ബര്‍ പിന്നീട് ഒന്നും പറഞ്ഞില്ല.

  കിം ജോങ് ഉന്‍ ശൈലിയിലുള്ള ഹെയര്‍ സ്‌റ്റൈല്‍.''സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ട വീഡിയോയ്ക്ക് വലിയ സ്വീകര്യതയാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ ഇയാളും ജോങ് ഉന്നും തമ്മിലുള്ള അഭേദ്യമായ സാദൃശ്യത്തില്‍ ഞെട്ടി നില്‍ക്കുകയാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍. പോസ്റ്റിന്റെ കമന്റ് വിഭാഗം പല തരത്തിലുള്ള അത്ഭുതപ്പെടുന്ന അഭിപ്രായങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

  അതില്‍ ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടിരിക്കുന്നത്, ''കേശശൈലി സ്വീകരിച്ച ആള്‍ക്ക് തുല്യമായി തന്നെ ആ കേശാലങ്കാര വിദഗ്ദനും അത് ആസ്വദിക്കുന്നത് എനിക്ക് ഒരുപാടിഷ്ടമായി എന്നാണ്.''ഉത്തരക്കൊറിയന്‍ നേതാവ് തന്റെ മാറ്റങ്ങളുടെ പേരില്‍ അടുത്തയിടയായി തലക്കെട്ടുകളില്‍ നിറഞ്ഞിരുന്നു. രാജ്യത്തിന്റെ 73ആം വാര്‍ഷികത്തോട് അനുബന്ധിച്ച് ഒരു സൈനിക പ്രകടനത്തില്‍ പങ്കെടുത്ത ജോങ് ഉന്‍ ശ്രദ്ധിക്കത്തക്ക വിധത്തില്‍ മെലിഞ്ഞും ക്ഷീണിച്ചുമാണ് ഇരുന്നത്.

  ക്രീം നിറത്തിലെ സ്യൂട്ട് ധരിച്ച് വെള്ളി നിറത്തിലെ ടൈയും ധരിച്ചെത്തിയ ജോങ് ഉന്‍ തന്റെ കേശാലങ്കാര ശൈലി മുത്തച്ഛന്റെ മാതൃകയിലാക്കിയിരുന്നു.കുറച്ചു കാലങ്ങള്‍ക്ക് മുന്‍പ് കിം ജോങ് ഉന്‍ രാജ്യത്ത് നിന്നും ടിഷര്‍ട്ടുകളും മുള്ളറ്റുകളും നിരോധിച്ചിരുന്നു. ഇത് പാശ്ചാത്യ ശൈലിയിലുള്ള വസ്ത്രധാരണത്തെ രാജ്യത്തു നിന്നും നീക്കം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു നിരോധനം. ശരീരത്തോട് ഒട്ടിക്കിടക്കുന്നതും സ്‌ക്രാപ്പ്ഡ് ജീന്‍സുകളും, മൂക്കു കുത്തുന്നതും, ചുണ്ട് കുത്തി ആഭരണങ്ങള്‍ ധരിക്കുന്നതും നിരോധിക്കാന്‍ ജോങ് ഉന്‍ ഉത്തരവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
  Published by:Jayashankar AV
  First published: