• HOME
  • »
  • NEWS
  • »
  • buzz
  • »
  • Online Food Service | ഐസ്‌ക്രീമും മില്‍ക്ക് ഷേക്കും 'തണുത്തുപോയി'; വിചിത്ര വാദവുമായി റീഫണ്ട് ആവശ്യപ്പെട്ട് ഉപഭോക്താവ്

Online Food Service | ഐസ്‌ക്രീമും മില്‍ക്ക് ഷേക്കും 'തണുത്തുപോയി'; വിചിത്ര വാദവുമായി റീഫണ്ട് ആവശ്യപ്പെട്ട് ഉപഭോക്താവ്

ഓര്‍ഡര്‍ ചെയ്ത നാല് മില്‍ക്ക് ഷേക്കുകളും ഒരു ചീസ് കേക്കും ഒരു ഐസ് ക്രീമും തണുത്തുപോയി എന്ന വാദമാണ് റീഫണ്ടിന് ന്യായീകരണമായി അയാള്‍ ഉന്നയിച്ചത്.

  • Share this:
സാധാരണ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ എന്തെങ്കിലും പാകപ്പിഴകള്‍ ഉണ്ടെങ്കില്‍ ഉപയോക്താക്കള്‍ക്ക് ഹോട്ടല്‍ ഉടമയ്ക്ക് പരാതി നല്‍കുകയും പണം തിരികെ വാങ്ങിക്കുകയും ചെയ്യാം.

ഭക്ഷണം തണുത്ത് പോകുകയോ അല്ലെങ്കില്‍ ഭക്ഷണത്തിന് രുചി ഇല്ലാതെ വരികയോ ചെയ്യുന്ന സന്ദര്‍ഭങ്ങളിലാണ് സാധാരണ ഇത്തരം പരാതികള്‍ ഉന്നയിക്കാറുള്ളത്. എന്നാല്‍ ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമും (Ice Cream( മില്‍ക് ഷേക്കും (Milkshake) തണുത്തുപോയെന്ന പരാതിയിന്മേല്‍ പണം തിരികെ വാങ്ങിച്ച (Refund) സംഭവം എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?

ബ്രിട്ടീഷ് ഭക്ഷണ വിതരണ കമ്പനിയുടെ പുതിയ റീഫണ്ട് പോളിസിയിലെ പഴുതുകള്‍ ഉപയോഗിച്ചാണ് ഒരു വിരുതന്‍ വിചിത്രമായ റീഫണ്ട് അഭ്യര്‍ത്ഥന നടത്തിയത്. അടുത്തിടെ, ജസ്റ്റ് ഈറ്റില്‍ (Just Eat) നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ഒരു ഉപഭോക്താവാണ് അവരുടെ ഓര്‍ഡറിനെതിരെ റീഫണ്ട് ആവശ്യപ്പെട്ടത്. അവര്‍ ഓര്‍ഡര്‍ ചെയ്ത നാല് മില്‍ക്ക് ഷേക്കുകളും ഒരു ചീസ് കേക്കും ഒരു ഐസ് ക്രീമും തണുത്തുപോയി എന്ന വാദമാണ് റീഫണ്ടിന് ന്യായീകരണമായി അയാള്‍ ഉന്നയിച്ചത്. റീഫണ്ട് അഭ്യര്‍ത്ഥന ഭക്ഷണ വിതരണ കമ്പനിഅംഗീകരിക്കുകയും ചെയ്തു.

നേരത്തെ, റീഫണ്ട് നല്‍കുന്നതിന് മുമ്പ് ജസ്റ്റ് ഈറ്റ് റെസ്റ്റോറന്റുകളുമായി ബന്ധപ്പെടുമായിരുന്നു. റീഫണ്ട് നല്‍കിയത് നിയമാനുസൃതമായാണോ അല്ലയോ എന്ന് സ്ഥിരീകരിക്കുന്നതിനായിരുന്നു ഇത്. യൂബര്‍ഈറ്റ്സ്, ഡെലിവെറോ പോലുള്ള മറ്റ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയുമായുള്ള മത്സരത്തില്‍ ഒരു പടി മുന്നില്‍ നില്‍ക്കാന്‍ വേണ്ടിയാണ് റീഫണ്ടുകള്‍ വേഗത്തില്‍ നല്‍കുമെന്ന നയം അവര്‍ സ്വീകരിച്ചത്. അതേസമയം അവരുടെ പങ്കാളികളായ റെസ്റ്റോറന്റുകള്‍ക്ക് ഏതെങ്കിലും പരാതികളില്‍ പരിഹാരം കാണാന്‍ 30 ദിവസത്തെ സമയം ലഭിക്കും.

ആത്യന്തികമായി, ഈ നയത്തിന്റെ ബാധ്യത ചുമക്കേണ്ടി വരുന്നത് ഭക്ഷണ വിതരണ കമ്പനിയുമായി ബന്ധമുള്ള റസ്റ്റോറന്റ് ഉടമകളാണ്. ജസ്റ്റ് ഈറ്റിന്റെ ഈ പുതിയ ഫീച്ചര്‍ ഉപഭോക്താക്കള്‍ ദുരുപയോഗം ചെയ്യുകയാണെന്ന്, മില്‍ക്ക് ഷേക്ക് റീഫണ്ട് അഭ്യര്‍ത്ഥന ലഭിച്ച ഓള്‍ഡ്ഹാമിലെ ലക്കിസ് ഡൈനര്‍ റെസ്റ്റോറന്റ് ഉടമ ഹസന്‍ ഹബീബ് പറഞ്ഞു. വിചിത്രമായ റീഫണ്ട് അഭ്യര്‍ത്ഥനകളുമായി ഉപഭോക്താക്കള്‍ വരിവരിയായി എത്തുന്നതായി ഉടമ പരാതിപ്പെട്ടു. എന്നിരുന്നാലും, ചിലപ്പോള്‍ തങ്ങള്‍ക്കും തെറ്റുകള്‍ സംഭവിക്കാറുണ്ടെന്നും അങ്ങനെ വറുമ്പില്‍ ഉപഭോക്താക്കള്‍ക്ക് പകരം മറ്റൊരു ഭക്ഷണ ഇനമോ അര്‍ഹമായ റീഫണ്ടോ നല്‍കിക്കൊണ്ട് അത് പരിഹരിക്കാന്‍ ശ്രമിക്കാറുണ്ടെന്നും ഹബീബ് സമ്മതിച്ചു. എന്നാല്‍ ചില വിരുതന്മാര്‍ഇതിനെ മുതലെടുക്കുന്നതായും ഹബീബ് കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന്റെ റെസ്റ്റോറന്റ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഓണ്‍ലൈന്‍ ഭക്ഷണ സേവനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്, എന്നാല്‍ ഈയിടെയാണ് അവര്‍ പ്രശ്‌നങ്ങള്‍ നേരിട്ടു തുടങ്ങിയത്. എന്നാല്‍ ഇത്തരത്തിലുള്ള വഞ്ചനാപരമായ റീഫണ്ട് പരാതികളെക്കുറിച്ചുള്ള ഹബീബിന്റെ ആശങ്കകള്‍ പരിഹരിക്കുമെന്ന് ജസ്റ്റ് ഈറ്റ് പറഞ്ഞു. അവരുടെ റസ്റ്റോറന്റ് പങ്കാളികളുടെ വിജയമാണ് തങ്ങളുടെയും വിജയമെന്ന് സ്ഥാപനത്തിന്റെ വക്താവ് പറഞ്ഞു.
Published by:Jayashankar Av
First published: