• HOME
  • »
  • NEWS
  • »
  • buzz
  • »
  • റെസ്റ്റോറന്റ് ജീവനക്കാർക്ക് ഉപഭോക്താവ് ‘നെഗറ്റീവ് ടിപ്പ്’ നൽകി; ടിക് ടോക്കിൽ ചൂടൻ ചർച്ച

റെസ്റ്റോറന്റ് ജീവനക്കാർക്ക് ഉപഭോക്താവ് ‘നെഗറ്റീവ് ടിപ്പ്’ നൽകി; ടിക് ടോക്കിൽ ചൂടൻ ചർച്ച

തന്റെ ഒരു ഔട്ടിംഗിനിടെ റെസ്റ്റോറന്റ് ജീവനക്കാർക്ക് 'നെഗറ്റീവ് ടിപ്പ്' നൽകിയ വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
റെസ്റ്റോറന്റ് ജീവനക്കാർക്ക് അവരുടെ സേവനങ്ങൾക്കായി ടിപ്പ് നൽകുന്നത് ഒരു അലിഖിത നിയമമാണ്. ഈ രീതി ഇന്ത്യയിൽ അത്ര വ്യാപകമല്ലെങ്കിലും ടിപ്പ് നൽകാതെ ഇരിക്കുന്നത് ലോകത്തിന്റെ പല ഭാഗങ്ങളിലും അപരിഷ്കൃതവും അസ്വീകാര്യവുമാണ്. അടുത്തിടെ ഒരു ടിക്ക് ടോക് ഉപയോക്താവ് ടിപ്പിംഗ് സംസ്കാരത്തെക്കുറിച്ച് ഒരു ചർച്ചയ്ക്ക് തുടക്കമിട്ടിരുന്നു.

തന്റെ ഒരു ഔട്ടിംഗിനിടെ റെസ്റ്റോറന്റ് ജീവനക്കാർക്ക് 'നെഗറ്റീവ് ടിപ്പ്' നൽകിയ വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇൻഡിപെൻഡന്റിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ടിക് ടോക്കിൽ @gameoftony എന്ന ഉപയോക്തൃനാമത്തിൽ അറിയപ്പെടുന്നയാൾ '-32.49 ഡോളർ' ടിപ്പ് നൽകുന്നതാണ് ചിത്രീകരിക്കുകയും ഓൺലൈനിൽ പങ്കുവയ്ക്കുകയും ചെയ്തത്. "മോശം ഭക്ഷണം, ഏറെ നേരത്തെ കാത്തിരിപ്പ്, ജീവനക്കാരുടെ പരുഷമായ പെരുമാറ്റം" എന്നിങ്ങനെ കാരണങ്ങൾ നിരത്തിയാണ് 32.49 ഡോളറിന്റെ ബില്ലിൽ അദ്ദേഹം -32.49 ഡോളർ ടിപ്പ് എന്ന് എഴുതിയത്.

എന്നാൽ വളരെ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ, രസീതിന്റെ ഉപഭോക്തൃ പകർപ്പിൽ അദ്ദേഹം ഒപ്പിട്ടിരിക്കുന്നത് എന്ന് കാണാം. വീഡിയോ പെട്ടെന്ന് തന്നെ വൈറലാവുകയും TikTokൽ 10 ലക്ഷത്തിലധികം വ്യൂസ് നേടുകയും ചെയ്തു. പല ഉപയോക്താക്കളും ഇതൊരു തമാശയായി എടുത്തപ്പോൾ, ചിലർ ടിപ്പ് നൽകാത്തതിനെതിരെ പ്രതികരിച്ചു. ഇത് റെസ്റ്റോറന്റ് ജീവനക്കാരോട് കാണിക്കുന്ന അനീതിയാണെന്ന് ചിലർ കമന്റ് ചെയ്തു. അവരുടെ സേവനം ഇഷ്ടപ്പെട്ടേക്കില്ലെങ്കിലും, അവർക്ക് കുറച്ച് കൂടി പരിഗണന നൽകണമെന്നും കാരണം റെസ്റ്റോറന്റ് ജീവനക്കാരും മനുഷ്യരാണ് എന്നും തെറ്റുകൾ ആർക്കും സംഭവിക്കാമെന്നും മറ്റൊരാൾ കുറിച്ചു.എന്നാൽ ടിപ്പ് ഒരു നിർബന്ധമല്ലെന്നും അത് റെസ്റ്റോറന്റ് ജീവനക്കാർ അവരുടെ സേവനത്തിലൂടെ സമ്പാദിക്കേണ്ടതാണെന്നും വിശ്വസിക്കുന്ന കുറച്ച് ഉപയോക്താക്കളും ഉണ്ടായിരുന്നു. വീഡിയോയുടെ കമന്റ് സെക്ഷനിൽ രണ്ട് അഭിപ്രായക്കാരുടെയും നിരവധി കമന്റുകൾ കാണാം.

കസ്റ്റമർ ഈസ് ദി കിംഗ് എന്നതാണ് ബിസിനസ്സിലെ പ്രധാന വാക്യം. കസ്റ്റമറെ രാജാവിനെ പോലെ കാണണം. അവർക്ക് ആവശ്യമുള്ളതെല്ലാം ഒരുക്കണം. എങ്കിൽ മാത്രമേ ബിസിനസ്സ് പച്ചപിടിക്കുകയുള്ളൂ. കസ്റ്റമറുടെ സന്തോഷമാണ് ഒരു സ്ഥാപനത്തിന്റെ വിജയത്തിന്റെ അടിസ്ഥാനം തന്നെ. പ്രത്യേകിച്ച് റസ്റ്ററന്റ് മേഖലയിൽ. കസ്റ്റമറുടെ ചെറിയൊരു അതൃപ്തി മതി സ്ഥാപനത്തിന്റെ പേര് മോശമാകാൻ. അതുപോലെ കസ്റ്റമറുടെ സന്തോഷം സ്ഥാപനത്തിന്റെ യശസ്സ് ഉയർത്തുകയും ചെയ്യും. സമാനമായ ഒരു സംഭവം ഫ്ലോറിഡയിലെ ഒരു റെസ്റ്റോറന്റിൽ അടുത്തിടെ ഉണ്ടായിരുന്നു.

റെസ്റ്റോറന്റിലെത്തിയ ഒരു കസ്റ്റമറോട് മാന്യമായി പെരുമാറിയതിനെ തുടർന്ന് ജീവനക്കാർക്ക് അക്ഷരാർത്ഥത്തിൽ ലോട്ടറി അടിച്ചു എന്ന് തന്നെ പറയാം. ഇവിടെയെത്തിയ ഒരു കസ്റ്റമർ ജീവനക്കാരുടെ ആത്മാർത്ഥമായ സേവനം കണ്ട് നൽകിയ ടിപ്പാണ് വാർത്തകളിൽ ഇടംപിടിച്ചത്. റെസ്റ്റോറന്റ് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഭക്ഷണം കഴിച്ചതിന് ശേഷം റസ്റ്ററന്റിലെ ജീവനക്കാരെയെല്ലാം വിളിപ്പിച്ച കസ്റ്റമർ ജീവനക്കാരോട് നന്ദി പറഞ്ഞതിന് ശേഷം എല്ലാവർക്കും 1000 ഡോളർ വീതം ടിപ്പ് നൽകുകയായിരുന്നു.
Published by:user_57
First published: