നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • I Phone | ഓര്‍ഡര്‍ ചെയ്തത് ഒരു ലക്ഷം രൂപയുടെ ഐഫോണ്‍; കിട്ടിയത് ടോയ്‌ലറ്റ് പേപ്പറും ചോക്ലേറ്റും

  I Phone | ഓര്‍ഡര്‍ ചെയ്തത് ഒരു ലക്ഷം രൂപയുടെ ഐഫോണ്‍; കിട്ടിയത് ടോയ്‌ലറ്റ് പേപ്പറും ചോക്ലേറ്റും

  ഒരു ലക്ഷം രൂപയുടെ ഐഫോണ്‍ 13 പ്രോ മാക്‌സാണ് ഡാനിയേല്‍ കാരോള്‍ എന്ന ഉപഭോക്താവ് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത്.

  • Share this:
   ഒരു ലക്ഷം രൂപയുടെ ഐഫോണ്‍(I Phone) ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് ടോയ്‌ലറ്റ് പേപ്പറും(Toilet Paper) ചോക്ലേറ്റും(Chocolates). യുകെയിലാണ് സംഭവം. ഒരു ലക്ഷം രൂപയുടെ ഐഫോണ്‍ 13 പ്രോ മാക്‌സാണ് ഡാനിയേല്‍ കാരോള്‍ എന്ന ഉപഭോക്താവ് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത്. ഓര്‍ഡര്‍ രണ്ടാഴ്ച വൈകിയിരുന്നു.

   ഡെലിവറി സ്റ്റാറ്റസ് ആകാഷയോടെയാണ് ഡാനിയേല്‍ ട്രാക്ക് ചെയ്തിരുന്നു. അവസാനം ഡിഎച്ച്എല്‍ വെയര്‍ഹൗസില്‍ നിന്നുള്ള പാക്കേജ് വീട്ടിലെത്തിയ്ക്കുകയായിരുന്നു. എന്നാല്‍ പാക്കേജില്‍ നിന്ന് ലഭിച്ചത് ഐഫോണിന് പകരം ടോയ്ലറ്റ് പേപ്പറില്‍ പൊതിഞ്ഞ രണ്ട് കാഡ്ബറി ചോക്ലേറ്റ് ബാറുകളാണ്.

   കാഡ്ബറിയുടെ വൈറ്റ് ഓറിയോ ചോക്ലേറ്റിന്റെ രണ്ടു ബാറുകളായിരുന്നു ബോക്‌സില്‍ ഉണ്ടായിരുന്നത്. തട്ടിപ്പിന് പിന്നാലെ ഡി.എച്ച്.എല്ലിനെ ടാഗ് ചെയ്ത് സംഭവം വിവരിച്ച് കാരോള്‍ ട്വീറ്റ് ചെയ്തു.

   ആപ്പിളിന്റെ വെബ്സൈറ്റ് വഴി ഡിസംബര്‍ 2നാണ് ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത്. ഡിസംബര്‍ 17 നാണ് പാക്കേജ് ലഭിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ഓര്‍ഡര്‍ ചെയ്തതിനു ശേഷം ഡിഎച്ച്എല്ലില്‍ നിന്ന് നിരവധി തെറ്റിദ്ധരിപ്പിക്കുന്ന നോട്ടിഫിക്കേഷനുകള്‍ ലഭിച്ചിരുന്നുവെന്നും കാരോള്‍ പറഞ്ഞു.

   Memory Power | അസാധാരണമായ ഓർമശക്തി; റെക്കോർഡ് കരസ്ഥമാക്കി രണ്ടരവയസുകാരൻ

   അസാധാരണമായ ഓര്‍മ്മശക്തിയുള്ള (Memory Power) ആളുകള്‍ എന്നും നമുക്കൊരു അത്ഭുതമാണ്. ഓര്‍മ്മശക്തിക്കൊണ്ട് നമ്മളെ വിസ്മയിപ്പിക്കുന്ന കുട്ടികളും അക്കൂട്ടത്തില്‍പ്പെടുന്നു. ഇപ്പോഴിതാ ഇന്ത്യയില്‍ (India) നിന്നുള്ള ഒരു കൊച്ചുകുട്ടി തന്റെ ഓര്‍മ്മശക്തി കൊണ്ട് ലോകത്തെ അമ്പരപ്പിക്കുകയാണ്. രണ്ടര വയസ്സ് മാത്രം പ്രായമുള്ള മായന്‍ (Mayan) എന്ന ബാലന്റെ ഓര്‍മ്മശക്തി മുതിര്‍ന്നവരേക്കാള്‍ ശക്തമാണ്. തമിഴ്നാട്ടിലെ (Tamil Nadu) ശിവഗംഗ ജില്ലയിലെ തിരുപ്പുവനം സ്വദേശികളായ ഭാലാജി-നന്ദിനി ദമ്പതികളുടെ മകനാണ് മായന്‍.

   മറ്റ് കുട്ടികള്‍ കഷ്ടിച്ച് സംസാരിക്കാന്‍ തുടങ്ങുന്ന പ്രായത്തില്‍ കാണുന്നതെന്തും വളരെ പെട്ടെന്ന് മനഃപാഠമാക്കാനുള്ള അസാമാന്യ കഴിവുണ്ട് ഈ കൊച്ചുബാലന്. ഏത് പേരും പെട്ടെന്ന് ഓർത്തെടുക്കാനും ചിത്രങ്ങള്‍ ഫോട്ടോഗ്രാഫ് പോലെ മനസിൽ പകർത്താനും കഴിയുന്ന മായന് ദീര്‍ഘകാലം കാര്യങ്ങൾ ഓർമയിൽ സൂക്ഷിക്കാനും സാധിക്കും. മുമ്പ് നടന്ന ഒരു സംഭവത്തെക്കുറിച്ച് എത്ര ദിവസം കഴിഞ്ഞ് ചോദിച്ചാലും കൃത്യമായ ഉത്തരം നല്‍കാനും ഈ ബാലന് കഴിയുന്നുണ്ട്. മായന്റെ സവിശേഷമായ കഴിവ് മനസ്സിലാക്കിയ മാതാപിതാക്കള്‍ ആദ്യം വിവിധ നേതാക്കള്‍, പഴങ്ങള്‍ തുടങ്ങിയവയുടെ ചിത്രങ്ങള്‍ കാണിച്ചുകൊണ്ട് പേരുകൾ അവനെ പഠിപ്പിക്കാന്‍ ആരംഭിച്ചു.

   മാതാപിതാക്കളെ അത്ഭുതപ്പെടുത്തിക്കൊണ്ട് മായന്‍ പെട്ടെന്ന് തന്നെ അതെല്ലാം പഠിച്ചെടുത്തു. തുടർന്ന് മാതാപിതാക്കള്‍ തമിഴിലെ 247 അക്ഷരങ്ങള്‍, അക്കങ്ങള്‍, വാഹനങ്ങളുടെ പേര്, ഇംഗ്ലീഷ് മാസങ്ങള്‍, തമിഴ് മാസങ്ങള്‍, സംസ്ഥാനങ്ങള്‍, അവയുടെ തലസ്ഥാനങ്ങള്‍ എന്നിവയുടെ ആല്‍ബം തയ്യാറാക്കി മായനെപഠിപ്പിച്ചു. ആശ്ചര്യകരമെന്നു പറയട്ടെ, മായന്‍ അതും വളരെ വേഗത്തില്‍ പഠിച്ചു.

   തങ്ങളുടെ മകന്റെ കഴിവുകള്‍ ലോകമറിയണമെന്ന് ആഗ്രഹിച്ച മാതാപിതാക്കള്‍ മകന്റെ കഴിവ് തെളിയിക്കുന്ന രേഖകൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലേക്കും കലാം ബുക്ക് ഓഫ് റെക്കോര്‍ഡിലേക്കും അയച്ചു. ഈ രണ്ട് റെക്കോര്‍ഡ് ബുക്കുകളും രണ്ടര വയസ്സുള്ള പിഞ്ചുകുഞ്ഞിന്റെ കഴിവുകൾ അംഗീകരിച്ചതായി റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ഇതുവരെ, ഈ നേട്ടം കൈവരിച്ച മറ്റ് കുട്ടികള്‍ നാല് വയസ്സിന് മുകളിലുള്ളവരാണ്. രണ്ടര വയസ്സില്‍ മറ്റ് കുട്ടികള്‍ സംസാരിക്കാന്‍ പഠിക്കുമ്പോള്‍ മായൻ സ്ഫുടമായി സംസാരിക്കുകയും കാര്യങ്ങൾ ഓർമിക്കുകയും ചെയ്യുന്നു എന്നത് അത്ഭുതം തന്നെയാണ്.

   "മകന് അസാധാരണമാം വിധം ഓര്‍മ്മശക്തിയുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കി. അവന് ഒരു വയസ്സ് പൂര്‍ത്തിയായപ്പോള്‍ നേതാക്കളുടെ പേര്, തമിഴ് അക്ഷരമാല, ഇംഗ്ലീഷ് അക്ഷരമാല, തമിഴ് മാസങ്ങള്‍, ഇംഗ്ലീഷ് മാസങ്ങള്‍, അക്കങ്ങള്‍, തലസ്ഥാനങ്ങള്‍, ജില്ലകള്‍ എന്നിവ ചിത്രങ്ങളുടെ സഹായത്തോടെ ഞങ്ങൾ അവനെ പഠിപ്പിച്ചു. എല്ലാം വേഗത്തിൽ, കൃത്യമായി പഠിച്ചെടുത്ത മായൻ ഇപ്പോള്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും കലാം ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടം പിടിച്ചിരിക്കുകയാണ്. ഇത് ഞങ്ങള്‍ക്ക് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്. അവനെ കൂടുതല്‍ സഹായിക്കാനും ഇനിയും നിരവധി അംഗീകാരങ്ങൾ നേടാനും ഞങ്ങളാല്‍ കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്യും", മായന്റെ അമ്മ നന്ദിനി പറയുന്നു.
   Published by:Jayesh Krishnan
   First published: