സൗജന്യമായി ഇഷ്ട ഭക്ഷണവും മദ്യവും കിട്ടുന്നത് ആരെങ്കിലും വെറുതെ വിടുമോ? യുഎസിലെ (US) ഒരു ഫുഡ് ഡെലിവറി ആപ്പിലെ (food delivery app) സാങ്കേതിക തകരാർ കാരണം നൂറുകണക്കിന് ആളുകളാണ് സൗജന്യമായി ഓര്‍ഡറുകള്‍ (free order) നല്‍കിയത്. ഡോര്‍ഡാഷ് (doordash) എന്ന ഡെലിവറി ആപ്പിനാണ് ഈ അബദ്ധം സംഭവിച്ചത്. ജൂലൈ 7ന് വൈകുന്നേരമാണ് ഉപയോക്താക്കള്‍ ആപ്പിലെ ഈ പ്രശ്‌നം കണ്ടെത്തിയത്. പിന്നെ പറയേണ്ടതില്ലല്ലോ. വിവരം അറിഞ്ഞവരെല്ലാം സൗജന്യ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ തുടങ്ങി.
കൂടുതല്‍ ആളുകള്‍ പ്രശ്‌നം കണ്ടെത്തിയതോടെ ട്വിറ്ററിലും സംഭവം വൈറലായി. എന്നാല്‍ ആളുകള്‍ സൗജന്യ ഭക്ഷണം മാത്രമല്ല ഓര്‍ഡര്‍ ചെയ്തത്. വില കൂടിയ മദ്യമായ ടെക്കീല വരെ പലരും ഓര്‍ഡര്‍ ചെയ്തിരുന്നു. പിന്നീട് ഡോര്‍ഡാഷ് തന്നെ പ്രശ്‌നം പരിഹരിച്ചു.
ആയിരക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടുകളും ഉപയോക്താക്കള്‍ പങ്കുവെച്ചിട്ടുണ്ട്. പാക്ക് ചെയ്ത നൂറുകണക്കിന് ഓര്‍ഡറുകളുള്ള സ്റ്റോറുകളുടെ ചിത്രങ്ങളും ഇതോടെ ഇന്റര്‍നെറ്റില്‍ വൈറലായി. എന്നാല്‍ സംഭവമറിഞ്ഞ് വലിയ ഓര്‍ഡറുകള്‍ നല്‍കിയ ഉപയോക്താക്കളെ കളിയാക്കിക്കൊണ്ടുള്ള നിരവധി മീമുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിറഞ്ഞു. ഇവരോട് പേയ്‌മെന്റുകള്‍ നല്‍കണമെന്ന് കമ്പനി ആവശ്യപ്പെടുമെന്നും അതില്‍ പറയുന്നുണ്ട്. അതേസമയം, ഇത്തരം ഓര്‍ഡറുകള്‍ സ്വീകരിക്കേണ്ടി വന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഡോര്‍ഡാഷ് വക്താവ് പറഞ്ഞു.
അടുത്തിടെ, ഒരു വനിതാ ഉപഭോക്താവിന് മോശം സന്ദേശങ്ങള്‍ അയച്ചതിന് സ്വിഗ്ഗി ഡെലിവറി ഏജന്റിനെതിരെ കമ്പനി നടപടി എടുത്തിരുന്നു. ഡിഎന്‍എ റിപ്പോര്‍ട്ട് പ്രകാരം, സ്ത്രീയുടെ വീട്ടുപടിക്കല്‍ സാധനങ്ങള്‍ എത്തിച്ച ഡെലിവറി ഏജന്റ്, 'നിങ്ങൾ വളരെ സുന്ദരിയാണ്', 'നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യുന്നു' എന്നിങ്ങനെയുള്ള സന്ദേശങ്ങള്‍ തുടരെത്തുടരെ അയച്ചിരുന്നു.
തുടര്‍ന്ന് ട്വിറ്ററില്‍ പ്രാപ്തി എന്ന് പേരുള്ള സ്ത്രീ, സ്വിഗ്ഗിയുടെ സപ്പോര്‍ട്ട് ടീമിന് പരാതി നല്‍കുകയായിരുന്നു. സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടില്‍ നിന്ന് പലചരക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തുവെന്നും തുടര്‍ന്ന് ഡെലിവറി എക്സിക്യുട്ടീവ് അവര്‍ക്ക് വാട്ട്സ്ആപ്പില്‍ സന്ദേശങ്ങള്‍ അയക്കുകയായിരുന്നുവെന്നുമാണ് വ്യക്തമാക്കിയത്.
Also Read-Mango Festival |ഡൽഹിയിൽ അന്താരാഷ്ട്ര മാമ്പഴോത്സവം തുടങ്ങി; ആഘോഷങ്ങൾ എങ്ങനെ?
'ഡെലിവറി ചെയ്യുന്നയാള്‍ ഇന്ന് എനിക്ക് വാട്ട്സ്ആപ്പില്‍ വിചിത്രമായ സന്ദേശങ്ങള്‍ അയച്ചു. ഇത് ആദ്യമായല്ലഇങ്ങനെ സംഭവിക്കുന്നത്,' പ്രാപ്തി കുറിച്ചു. തുടക്കത്തില്‍, സ്വിഗ്ഗിയുടെ കസ്റ്റമർ സപ്പോർട്ട് ടീം വേണ്ടത്ര പ്രതികരിച്ചില്ലെന്നും എന്നാല്‍ പിന്നീട്, എസ്‌കലേഷന്‍ ടീമും സിഇഒയുടെ ഓഫീസും തന്നെ ബന്ധപ്പെട്ടുവെന്നും അവര്‍ അവകാശപ്പെട്ടു.
സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിയാമെന്നും അത് സംഭവിച്ചത് മുതല്‍ ഉപഭോക്താവുമായി ബന്ധപ്പെട്ടിരുന്നുവെന്നും സ്വിഗ്ഗി വക്താവ് പറഞ്ഞു. ഡെലിവറി എക്സിക്യൂട്ടീവിനെ പ്ലാറ്റ്ഫോമില്‍ നിന്ന് 'ഡീആക്ടിവേറ്റ്' ചെയ്തു എന്നാണ് ഇപ്പോൾ കമ്പനിയിൽ നിന്ന് ലഭിക്കുന്ന പ്രതികരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Food Delivery app