HOME » NEWS » Buzz » CUSTOMS INSPECTORS FIND COCAINE COATED CORN FLAKES IN OHIO

കൊക്കെയ്നിൽ പൊതിഞ്ഞ് കോൺഫ്ലക്സ്; പിടി കൂടിയത് 20 കിലോഗ്രാം

ഫെബ്രുവരി 13ന് പെറുവിൽ നിന്ന് എത്തിയ ഒരു ചരക്കിൽ മയക്കുമരുന്ന് കണ്ടെത്തിയിരുന്നു.

News18 Malayalam | news18
Updated: February 27, 2021, 6:09 PM IST
കൊക്കെയ്നിൽ പൊതിഞ്ഞ് കോൺഫ്ലക്സ്; പിടി കൂടിയത് 20 കിലോഗ്രാം
corn flakes
  • News18
  • Last Updated: February 27, 2021, 6:09 PM IST
  • Share this:
ഒഹിയോ: മയക്കു മരുന്ന് പല തരത്തിലാണ് കടത്താറുള്ളത്. മിക്കപ്പോഴും ഭക്ഷണസാധനങ്ങളുടെ മറ പറ്റിയാണ് മയക്കുമരുന്ന് കടത്തി കൊണ്ടു പോകാറുള്ളത്. അത്തരത്തിൽ ഒരു മയക്കു മരുന്ന് കടത്താണ് ഇപ്പോൾ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒഹിയോയിലെ കസ്റ്റംസ് അതോറിറ്റി പിടികൂടിയത്. ഫെബ്രുവരി മാസം ആദ്യം ആയിരുന്നു സംഭവം നടന്നതെന്ന് ഒഹിയോയിലെ കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. കൊക്കെയ്ൻ കൊണ്ട് പൊതിഞ്ഞ് ധാന്യങ്ങൾ കയറ്റി അയയ്ക്കുകയായിരുന്നു.

തെക്കേ അമേരിക്കയിൽ നിന്ന് ഹോംകോംഗിലേക്ക് കയറ്റി അയച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. സിൻസിന്നറ്റിയിലെ യു എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഓഫീസർമാരാണ് 44 പൗണ്ട് ഏകദേശം 20 കിലോഗ്രാമോളം കൊക്കെയ്ൻ പൂശിയ കോൺഫ്ലക്സ് കണ്ടെത്തിയത്.

ഫെബ്രുവരി 13ന് പെറുവിൽ നിന്ന് എത്തിയ ഒരു ചരക്കിൽ മയക്കുമരുന്ന് കണ്ടെത്തിയിരുന്നു. മയക്കുമരുന്ന് പരിശോധിച്ച് കണ്ടെത്തുന്ന നായയായ ബികോ ആണ് പെറുവിൽ നിന്ന് എത്തിയ ചരക്കിൽ മയക്കുമരുന്ന് കണ്ടെത്തിയത്. ധാന്യത്തിൽ വെള്ളപ്പെൊടിയും ചാരനിറത്തിലുള്ള പദാർത്ഥം കൊണ്ട് ഫ്ലേക്സ് പൊതിഞ്ഞിരിക്കുന്നതായും അന്വേഷണ ഉദ്യേഗസ്ഥർ മനസിലാക്കി. ഇത് രണ്ടും പരിശോധനിൽ കൊക്കെയ്ൻ തന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

അച്ഛനെന്ന് കരുതി അപരിചിതനെ ഫാമിലി വാട്സാപ്പ് ഗ്രൂപ്പിൽ ചേർത്തു; അബദ്ധം മനസിലാകാൻ ആറു മാസം

അതേസമയം, മയക്കുമരുന്ന് കടത്തുകാർ നമുക്ക് സങ്കൽപ്പിക്കാവുന്ന ഏത് പദാർത്ഥത്തിലും മയക്കുമരുന്ന് കടത്താൻ ശ്രമിക്കുമെന്ന് സിൻസിന്നാറ്റി പോർട്ട് ഡയറക്ടർ റിച്ചാർഡ് ഗില്ലെസ്പെ പറഞ്ഞു. അത്തരത്തിലുള്ള മയക്കുമരുന്ന് കടത്ത് ശ്രമങ്ങൾ ഇനിയും ഉണ്ടാകുമെന്നും അത്തരം കയറ്റുമതി തടയാൻ ഇൻസ്പെക്ടർമാർ അവരുടെ പരിശീലനവും അവബോധവും തന്ത്രപരമായ കഴിവുകളും വിനിയോഗിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

മയക്കുമരുന്ന് കടത്തുന്നതിന് വ്യത്യസ്തമായ വഴികളാണ് അതുമായി ബന്ധപ്പെട്ടവർ നടത്തുന്നത്. ലഗേജിനുള്ളിലും വസ്ത്രത്തിനുള്ളിലും ഭക്ഷണവസ്തുവിലും ഒക്കെ ഒളിപ്പിച്ചാണ് പലപ്പോഴും മയക്കുമരുന്ന് കടത്തുന്നത്. കഴിഞ്ഞ വർഷം നവംബറിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച വിദേശിക്ക് എതിരെ ജനുവരിയിൽ ക്രിമിനൽ കോടതിയിൽ നിയമ നടപടി തുടങ്ങി. 941 ഗ്രാം ഹെറോയിനും ഡയസെപാമും കടത്താൻ ശ്രമിക്കുന്നതിനിടെയാണ് സന്ദർശ വിസയിൽ എത്തിയ 47 വയസുകാരൻ പിടിയിലായത്.

'ആ ലേഖനം ക്രൈസ്തവ വിഭാഗങ്ങളെ വേദനിപ്പിക്കാൻ അല്ലായിരുന്നു; താൻ തെറ്റിദ്ധരിക്കപ്പെട്ടു': പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

2020 നവംബർ പതിനേഴിനാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ബാഗിൽ സംശയം തോന്നിയ എയർപോർട്ട് ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തുകയായിരുന്നു. ബാഗ് തുറന്ന് പരിശോധിച്ചപ്പോൾ 119 ഗുളികകളും പൊടി രൂപത്തിലുള്ള മയക്കുമരുന്നും പിടിച്ചെടുത്തിരുന്നു.

ടെസ്റ്റ് മാച്ച് രണ്ട് ദിവസം കൊണ്ട് തീർത്തു കളഞ്ഞു; ബാക്കി മൂന്നു ദിവസത്തെ ടിക്കറ്റ് തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ആരാധകർ

പിന്നീട്, രാസ പരിശോധന നടത്തിയപ്പോൾ ആയിരുന്നു ഇവ ഹെറോയിനും ഡയസെപാമുമാണെന്ന് തിരിച്ചറിഞ്ഞത്.
Published by: Joys Joy
First published: February 27, 2021, 6:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories