HOME » NEWS » Buzz » CUTE VIDEO OF A BABY ELEPHANT TAKING A DIP IN BATH TUB GOING VIRAL MM

Viral video | കുട്ടിയാനയുടെ ബാത്ത് ടബ് കുളി; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

ബാത്ത് ടബ്ബിൽ കുളിക്കുന്ന ആനക്കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

News18 Malayalam | news18-malayalam
Updated: April 13, 2021, 1:07 PM IST
Viral video | കുട്ടിയാനയുടെ ബാത്ത് ടബ് കുളി; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
(വീഡിയോ ദൃശ്യം)
  • Share this:
ബാത്ത് ടബ്ബിൽ കുളിക്കുന്ന ആനക്കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വെള്ളം നിറച്ച ടബ്ബിലാണ് കുട്ടിയാനയുടെ കുളി. മണിക്കൂറുകൾക്ക് മുമ്പ് ട്വീറ്റ് ചെയ്ത ഈ ക്യൂട്ട് വീഡിയോ ഇതുവരെ 16,000 പേർ കണ്ടു. വനം വകുപ്പ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് 51 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ട്വീറ്റ് ചെയ്തത്.

വേനൽക്കാലത്തെ ചൂടിനെ മറികടക്കാനാണ് ആനക്കുട്ടി തണുത്ത വെള്ളത്തിൽ നീന്തിക്കുളിക്കുന്നത്. അമ്മ ആന ടബിന് അരികിൽ തന്നെ നോക്കി നിൽക്കുന്നതും കാണാം. വീഡിയോയ്ക്ക് 250 ലധികം റീട്വീറ്റുകളും 1,950 ലധികം ലൈക്കുകളും ഇതുവരെ ലഭിച്ചിട്ടുണ്ട്. വീഡിയോയിൽ, ആനക്കുട്ടിയുടെ അമ്മ ടബിന് ചുറ്റും നടക്കുന്നതും കാണാം. ഒപ്പം വെള്ളത്തിൽ കളിക്കുന്ന കുഞ്ഞിനെ നോക്കുന്നുമുണ്ട്. അതേസമയം, ആനകുട്ടി വെള്ളത്തിൽ കളിക്കുന്ന ഓരോ നിമിഷവും ആസ്വദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

നിരവധി ട്വിറ്റർ ഉപഭോക്താക്കളാണ് വീഡിയോ ഇഷ്ടപ്പെട്ട് കമന്റ് ചെയ്തിരിക്കുന്നത്. മൃഗങ്ങൾ, പ്രത്യേകിച്ച് ആനകൾക്ക് വെള്ളത്തിൽ കുളിക്കാൻ വളരെ ഇഷ്ടമാണ്. ആന വെള്ളത്തിൽ കളിക്കുന്ന നിരവധി വീ‍ഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുമുണ്ട്. ഇവയ്ക്കെല്ലാം മികച്ച പ്രതികരണങ്ങളാണ് ലഭിക്കാറുള്ളത്. (വീഡിയോ ചുവടെ)



മൃഗങ്ങളുടെ ഹൃദയസ്പർശിയായ നിരവധി വീഡിയോകൾ നന്ദ ട്വിറ്ററിൽ പോസ്റ്റ് ചെയ്യാറുണ്ട്. അടുത്തിടെ, ഒരു കുളത്തിൽ ഒരു സിംഹം സ്നേഹപൂർവ്വം താറാവിനെ തലോടുന്ന വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. മൂർഖൻ പാമ്പിന് കുപ്പിയിൽ നിന്ന് വെള്ളം കൊടുക്കുന്നയാളുടെ വീഡിയോയും മുമ്പ് സുശാന്ത നന്ദ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. 'സ്നേഹവും വെള്ളവും ജീവിതത്തിലെ രണ്ട് പ്രധാന ചേരുവകകൾ' ആണെന്ന കുറിപ്പോടെയാണ് സുശാന്ത നന്ദ ട്വിറ്ററിൽ വീഡിയോ ക്ലിപ്പ് ഷെയർ ചെയ്തത്. 17 സെക്കൻഡുകൾ മാത്രമുള്ള ഈ വീഡിയോ ക്ലിപ്പിൽ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥൻ പാമ്പിന് പ്ലാസ്റ്റിക് കുപ്പിലാണ് വെള്ളം കൊടുക്കുന്നത്.

12 വർഷം മുമ്പ് തന്നെ ചികിത്സിച്ച വെറ്റിനറി ഡോക്ടറെ തിരിച്ചറിഞ്ഞ കാട്ടാനുടെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. 31 വയസ്സുള്ള പ്ലായ് താംഗ് എന്ന ആനയാണ് മൃഗഡോക്ടറായ ഡോ. പട്ടറപോൾ മാനിയോണിനെ തിരിച്ചറിഞ്ഞത്. ഡോക്ടറുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി വ്യത്യസ്തമായ ശബ്ദമുണ്ടാക്കിയ ശേഷം ആന തുമ്പിക്കൈ നീട്ടുകയായിരുന്നു. തായ്‌ലൻഡിലാണ് ഈ സംഭവം നടന്നത്.

ഡെയ്‌ലി മെയിലിലെ റിപ്പോർട്ട് അനുസരിച്ച്, ആനയുടെ ഹൃദയസ്പർശിയായ സ്നേഹപ്രകടനം കണ്ട ഡോക്ടറും പ്ലായ് താംഗിനെ തിരിച്ചറിഞ്ഞു. ഡോക്ടർ കാട്ടിൽ പട്രോളിംഗ് ഡ്യൂട്ടിയിലായിരിക്കുമ്പോഴാണ് മനോഹരമായ ഈ പുന:സമാഗമം നടന്നത്. മൃഗങ്ങളുടെ ക്ഷേമത്തിനായി ആളുകൾ ചെയ്യുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കാൻ ഈ സംഭവം കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കുമെന്ന് ഡോക്ടർ കൂട്ടിച്ചേർത്തു.

Keywords: Viral video, Elephant, Twitter, വൈറൽ വീഡിയോ, സോഷ്യൽ മീഡിയ, ആന, ട്വിറ്റർ

Summary: Video clip of an elephant calf has gone viral on social media and the internet is thoroughly enjoying it. The internet is enjoying the video showing the baby mammal bathing in a tub filled with water
Published by: user_57
First published: April 13, 2021, 1:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories