നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • VIRAL VIDEO | തിരക്കേറിയ റോഡില്‍ നൃത്തം ചവിട്ടി കാല്‍ നടയാത്രക്കാരൻ; അരുതെന്ന് പോലീസ്‌

  VIRAL VIDEO | തിരക്കേറിയ റോഡില്‍ നൃത്തം ചവിട്ടി കാല്‍ നടയാത്രക്കാരൻ; അരുതെന്ന് പോലീസ്‌

  റോഡില്‍ തമാശയ്ക്കായി മല്‍പ്പിടിത്തങ്ങള്‍ നടത്തുകയോ നൃത്തം വെയ്ക്കുകയോ ചെയ്യരുത്', എന്നാണ് സൈബരാബാദ് പോലീസ് വകുപ്പ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

  • Share this:
   റോഡ് സുരക്ഷയെപ്പറ്റിയുള്ള വാര്‍ത്തകള്‍ എന്നും ആശങ്കയ്ക്കും ആപത് സൂചനകള്‍ക്കും വഴി വെയ്ക്കുന്ന ഒന്നാണ്. കൂടാതെ റോഡപകടങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ എന്നും ബന്ധപ്പെട്ട അധികൃതര്‍ക്ക് ഒരു തലവേദനയുമാണ്. രാജ്യമെമ്പാടുമുള്ള പോലീസ് വകുപ്പുകള്‍ ഏറ്റവും കൂടുതല്‍ ജാഗരൂകരായിരിക്കുന്നത്, റോഡപകടങ്ങള്‍ സംബന്ധിച്ച കാര്യങ്ങളിലാണന്ന് തന്നെ പറയാം.

   ജനങ്ങളുടെ സുരക്ഷയെ സംബന്ധിച്ചും, നിയമങ്ങള്‍ ലംഘിക്കുന്നവരെ ബോധവത്ക്കരിക്കുന്നതിനായി നിരവധി ബോധവല്‍ക്കരണ പരിപാടികള്‍ പ്രഖ്യാപിച്ചിട്ടും, നിയമം ലംഘിക്കുന്നവര്‍ക്ക് പിഴകള്‍ ചുമത്തിയിട്ടും, ഇന്നും അശ്രദ്ധയും, റോഡ് സുരക്ഷാ നിയമങ്ങള്‍ സംബന്ധിച്ച കാര്യങ്ങളിലെ അജ്ഞതയും ഒട്ടേറെ അപകടങ്ങളാണ് വരുത്തി വെയ്ക്കുന്നത്. ആളുകള്‍, തങ്ങളുടെ പ്രവര്‍ത്തികളുടെ ഫലങ്ങളെക്കുറിച്ച് ബോധവാന്മാരല്ല എന്ന് നടിക്കുകയും ബോധപൂര്‍വ്വം തന്നെ നിയമങ്ങള്‍ ലംഘിക്കുകയും നിമിഷ നേരത്തെ പ്രശസ്തിക്ക് വേണ്ടി അവരുടെ ജീവന്‍ പണയപ്പെടുത്തുകയും ചെയ്ത നിരവധി സംഭവങ്ങള്‍ നാം അറിയാറുണ്ട്. മുംബൈയ്ക്ക് ശേഷം, തെലങ്കാനയിലെ സൈബരാബാദ് പോലീസ് വകുപ്പും നഗരത്തിലെ ഗതാഗതം നിയന്ത്രിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

   അങ്ങനെയിരിക്കയാണ്, അടുത്തിടെ സൈബരാബാദ് ട്രാഫിക് പോലീസ് തെലുങ്കാനയിലെ ദുര്‍ഗം ചെരുവ് കേബിള്‍ പാലത്തിലൂടെ ഒരാള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തത്. എന്താണ് അതിലിത്ര അത്ഭുതപ്പെടാന്‍ എന്നു ചോദിക്കാന്‍ വരട്ടെ. പാലം വിജനമായി കിടന്നപ്പോള്‍ അല്ല അയാള്‍ ഓടിക്കളിച്ചത്. പാലം വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞ സമയമായിരുന്നു അത്. വാഹനം ഇടിക്കുമെന്ന ഭയം ലവലേശം ഇല്ലാതെയാണ് ആ മനുഷ്യന്‍ നടുറോഡില്‍ നൃത്തം ചെയ്യുന്നത്. വീഡിയോയില്‍, കടന്നുപോകുന്ന കാറുകളെ അവഗണിച്ചുകൊണ്ട് പാലത്തിലൂടെ ഓടിയ അയാള്‍, അപ്രതീക്ഷിതമായി പെട്ടെന്ന് തന്നെ, റോഡിന് നടുവില്‍ നില്‍ക്കുകയും ഒരു ചടുല നൃത്തത്തിന് ചുവട് വെയ്ക്കാന്‍ തുടങ്ങുകയും ചെയ്തു.

   ട്വിറ്ററില്‍ പങ്ക് വെയ്ച്ച വീഡിയോയ്ക്ക്, 'റോഡില്‍ തമാശയ്ക്കായി മല്‍പ്പിടിത്തങ്ങള്‍ നടത്തുകയോ നൃത്തം വെയ്ക്കുകയോ ചെയ്യരുത്', എന്നാണ് സൈബരാബാദ് പോലീസ് വകുപ്പ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

   ഒട്ടേറെ പേരാണ് വീഡിയോയ്ക്ക് കമന്റ് രേഖപ്പെടുത്തിയത്. വാഹനങ്ങള്‍ വേഗതയില്‍ പോകുമ്പോള്‍ ഒട്ടേറെ തവണ കാല്‍ നടക്കാര്‍ ഡിവൈഡറിന് മുന്നില്‍ കൂടി റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കാറുണ്ടെന്നും അതിനാല്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കണമെന്നും ഒരു ട്വിറ്റര്‍ ഉപയോക്താവ് പറയുന്നു. വേറൊരാള്‍ പറയുന്നത്, 'ഈ പാലത്തില്‍ റോഡിനും കാല്‍നടക്കാരുടെ വഴിയ്ക്കും ഇടയില്‍ അതിര്‍ത്തി രേഖപ്പെടുത്തുന്ന കമ്പിവേലി സ്ഥാപിക്കാന്‍ സമയമായി എന്ന് തോന്നുന്നു' എന്നാണ്.   അതേസമയം മറ്റൊരു ഉപയോക്താവ് പറയുന്നത്, 'ഇത്ര കഷ്ടപ്പെട്ട് അവിടെ എത്തിയതിന് ശേഷം, ഇത്തരത്തില്‍ വില കുറഞ്ഞ നൃത്ത ചുവട് വെയ്ക്കരുത്' എന്നാണ്.

   സൈബരാബാദ് പോലീസ് വകുപ്പ് ജനങ്ങളുടെ ബോധവത്കരണത്തിനായി ഇങ്ങനെ നിരന്തരം സമൂഹ മാധ്യമങ്ങളില്‍ അടിസ്ഥാന റോഡ് നിയമങ്ങളെ പറ്റിയുള്ള ബോധവത്കരണ പോസ്റ്റുകള്‍ ഇടാറുണ്ട്. നേരത്തെ, തന്റെ മോട്ടോര്‍ സൈക്കിളില്‍ രണ്ട് റിയര്‍വ്യൂ മിററുകള്‍ സ്ഥാപിച്ച ഒരാളുടെ ഫോട്ടോയും പോലീസ് വകുപ്പ് പങ്കുവെച്ചിരുന്നു. പോസ്റ്റിന് നല്‍കിയ അടിക്കുറിപ്പ്, 'ഡബിള്‍ റിയര്‍ വ്യൂ മിററുകള്‍ കൊണ്ട് ഉദ്ദ്യേശിക്കുന്നത് ഇരട്ട സുരക്ഷയാണ്' എന്നാണ്.
   Published by:Karthika M
   First published:
   )}