അച്ഛനാണത്രേ അച്ഛൻ, ഒന്നാം ക്ലാസിലെ പ്രൊജക്ടിനിടയ്ക്ക് ഇങ്ങനെയൊക്കെ ശല്യപ്പെടുത്താമോ ?
ഫേസ്ബുക്കിൽ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ 12 ദശലക്ഷത്തിലധികം പേരാണ് ഇതുവരെ കണ്ടത്. തന്റെ അച്ഛനും സഹോദരൻമാരും ശല്യപ്പെടുത്തുന്നതിന് ഇടയ്ക്കും അതൊന്നും വക വയ്ക്കാതെ തന്റെ പ്രവർത്തി തുടരുന്ന പെൺകുട്ടിയെ നിരവധി പേരാണ് അഭിനന്ദനങ്ങൾ കൊണ്ട് മൂടിയത്.

Dad hilariously dance
- News18
- Last Updated: November 27, 2020, 6:55 PM IST
സ്കൂളിലേക്കുള്ള ക്രാഫ്റ്റ് വീഡിയോ മകൾ ചിത്രീകരിക്കുന്നത് അറിയാതെ വീഡിയോയ്ക്ക് പിന്നിലെത്തി പിതാവിന്റെ ഡാൻസ്. ഏതായാലും മകൾ വളരെ ഗൗരവത്തോടെ ഒരു പ്രൊജക്ട് ചെയ്യുന്നത് അറിയാതെ മകളുടെ പിന്നിലെത്തി സർപ്രൈസ് ആയി ഡാൻസ് കളിച്ച പിതാവ് ഏതായാലും സോഷ്യൽ മീഡിയയിൽ വൈറലായി. മകൾ വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ വീഡിയോ ഒന്ന് കളറാക്കാൻ വേണ്ടിയായിരുന്നു പിതാവിന്റെ ഡാൻസ്. എന്നാൽ, അത് സ്കൂൾ പ്രൊജക്ടുമായി ബന്ധപ്പെട്ട് ടീച്ചർക്ക് അയച്ചത് പിതാവ് അറിഞ്ഞതുമില്ല.
'ഇന്ന് നമ്മൾ കുറച്ച് ക്രാഫ്റ്റ്സ് ആണ് ചെയ്യാൻ പോകുന്നത്.' എന്ന് പറഞ്ഞുകൊണ്ടാണ് പെൺകുട്ടി വീഡിയോ ഷൂട്ട് ചെയ്യാൻ ആരംഭിക്കുന്നത്. ക്യാമറ സെറ്റ് ചെയ്ത് വീഡിയോ ആരംഭിക്കുമ്പോൾ എന്താണെന്ന് വ്യക്തമാക്കുന്നതിനൊപ്പം അലക്സയോട് ഒരു നല്ല മ്യൂസിക് നൽകാനും ആവശ്യപ്പെടുന്നു. തുടർന്ന് വീഡിയോയ്ക്ക് നൽകുന്ന വിശദീകരണവും ആരംഭിക്കുന്നു. You may also like:'സോഷ്യൽ മീഡിയയിലെ സഖാക്കൾ ജാലിയൻ കണാരന് സമം'; ക്ഷേമപെൻഷനിലെ സത്യമെന്ത്? - എം ലിജു [NEWS]COVID 19 | രാജ്യത്ത് നിലവിലുള്ള കോവിഡ് രോഗികളുടെ 70 ശതമാനവും കേരളം ഉൾപ്പെടെയുള്ള എട്ട് സംസ്ഥാനങ്ങളിൽ നിന്ന് [NEWS] കൊച്ചിയിൽ ഭർത്താവിന്റെ ജീർണിച്ച മൃതദേഹത്തിനൊപ്പം ഭാര്യ ഇരുന്നത് രണ്ടു ദിവസം [NEWS]
അതേസമയം, മകൾ സ്വന്തം വിനോദത്തിന്റെ ഭാഗമായി വീഡിയോ നിർമിക്കുകയാണെന്നാണ് പിതാവ് കരുതിയത്.
മകളെ സഹായിക്കാനോ കഴിഞ്ഞില്ല അതുകൊണ്ട് മ്യൂസിക് തുടങ്ങിയപ്പോൾ പിന്നിൽ രണ്ടു ചുവടു വച്ച് വീഡിയോ അടിപൊളിയാക്കാം എന്ന് പിതാവ് കരുതി.
ചുറ്റും ഇത്രയേറെ ബഹളം നടക്കുന്നതിനിടയ്ക്കും കുട്ടി പറയുന്ന വാചകവും ശ്രദ്ധിക്കപ്പെട്ടു.' ഈ കുടുംബത്തിന് എന്താണ് പ്രശ്നം? ഞാൻ ശാന്തമായും സമാധാനമായും ഇരുന്ന് കുറച്ച് കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയാണ്' - പിതാവിനൊപ്പം രണ്ടു ആൺമക്കളും കൂടി ഡാൻസ് ചെയ്യാനെത്തി. എന്നാൽ, എല്ലാം ഒരു ചിരിയോടെ നേരിട്ട് വീഡിയോ മനോഹരമായി ചെയ്യുന്നതിൽ ശ്രദ്ധിക്കുകയാണ് കുട്ടി ചെയ്യുന്നത്. ഏതായാലും വീഡിയോ മകളുടെ സ്കൂൾ ടീച്ചർക്ക് പ്രൊജക്ട് ആയി അയച്ചു കൊടുക്കുകയും ചെയ്തു.
ഫേസ്ബുക്കിൽ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ 12 ദശലക്ഷത്തിലധികം പേരാണ് ഇതുവരെ കണ്ടത്. തന്റെ അച്ഛനും സഹോദരൻമാരും ശല്യപ്പെടുത്തുന്നതിന് ഇടയ്ക്കും അതൊന്നും വക വയ്ക്കാതെ തന്റെ പ്രവർത്തി തുടരുന്ന പെൺകുട്ടിയെ നിരവധി പേരാണ് അഭിനന്ദനങ്ങൾ കൊണ്ട് മൂടിയത്.
'ഇന്ന് നമ്മൾ കുറച്ച് ക്രാഫ്റ്റ്സ് ആണ് ചെയ്യാൻ പോകുന്നത്.' എന്ന് പറഞ്ഞുകൊണ്ടാണ് പെൺകുട്ടി വീഡിയോ ഷൂട്ട് ചെയ്യാൻ ആരംഭിക്കുന്നത്. ക്യാമറ സെറ്റ് ചെയ്ത് വീഡിയോ ആരംഭിക്കുമ്പോൾ എന്താണെന്ന് വ്യക്തമാക്കുന്നതിനൊപ്പം അലക്സയോട് ഒരു നല്ല മ്യൂസിക് നൽകാനും ആവശ്യപ്പെടുന്നു. തുടർന്ന് വീഡിയോയ്ക്ക് നൽകുന്ന വിശദീകരണവും ആരംഭിക്കുന്നു.