• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മനോരമ ലേഖകനെ തിയേറ്റര്‍ പീഡകനാക്കി ലണ്ടനിലെ ഡെയ്‌ലി മെയില്‍


Updated: May 14, 2018, 7:35 PM IST
മനോരമ ലേഖകനെ തിയേറ്റര്‍ പീഡകനാക്കി ലണ്ടനിലെ ഡെയ്‌ലി മെയില്‍

Updated: May 14, 2018, 7:35 PM IST
തിരുവനന്തപുരം: എടപ്പാളിലെ തിയേറ്ററില്‍ പത്തുവയസുകാരി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ പ്രതിയുടെ ചിത്രത്തിനു പകരം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന്റെ ഫോട്ടോ ഉള്‍പ്പെടുത്തി വിദേശ മാധ്യമം. ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഡെയ്‌ലി മെയ്‌ലില്‍ എന്ന ഓണ്‍ലൈന്‍ പത്രത്തിനാണ് അബദ്ധം പിണഞ്ഞത്.

എടപ്പാളില്‍ പത്തുവയസുകാരിയെ തിയേറ്ററില്‍ പീഡനത്തിനിരയാക്കിയ മൊയ്ദീന്‍ കുട്ടിക്കു പകരം മനോരമ ന്യൂസിനു വേണ്ടി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത എസ്. മഹേഷ് കുമാര്‍ എന്ന ലേഖകന്റെ ചിത്രമാണ് ഡെയ്‌ലി മെയ്ല്‍ ഉപയോഗിച്ചിരിക്കുന്നത്.

മനോരമ ന്യൂസ് സംപ്രേക്ഷണം ചെയ്ത വീഡിയോ ഉള്‍പ്പെടുത്തിയാണ് ഡെയ്‌ലി മെയിലിന്റെ വെബ്‌സൈറ്റ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാര്‍ത്തയ്ക്കിടെ മനോരമ ലേഖകന്റെ ഫോട്ടോ ഫോണോപിക് ആയി കാണിച്ചത് പ്രതിയുടേതാണെന്ന് തെറ്റിദ്ധരിച്ചാണ് ഡെയ്‌ലി മെയില്‍ അബദ്ധത്തില്‍ ചാടിയത്.



മെയ് 14നാണ് വെബ്‌സൈറ്റ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇതിനു പിന്നാലെ മനോരമയിലെ ജീവനക്കാരും മഹേഷിന്റെ സുഹൃത്തുക്കളും ഫോട്ടോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കമന്റ് ബോക്‌സില്‍ സന്ദേശം അയച്ചെങ്കിലും തിങ്കളാഴ്ച വൈകിട്ടും വാര്‍ത്ത പിന്‍വലിക്കാനോ തെറ്റു തിരുത്താനോ ഡെയ്‌ലി മെയില്‍ തയാറായിട്ടില്ല.
First published: May 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍