നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video| പാൽ നിറച്ച ടാങ്കിൽ ഡയറി ഫാം ജീവനക്കാരന്റെ നീരാട്ട്; കുളി വൈറലായതോടെ അറസ്റ്റ്

  Viral Video| പാൽ നിറച്ച ടാങ്കിൽ ഡയറി ഫാം ജീവനക്കാരന്റെ നീരാട്ട്; കുളി വൈറലായതോടെ അറസ്റ്റ്

  പാലിൽ കുളിച്ച ജീവനക്കാരനെയും അതു വീഡിയോയിൽ പകർത്തിയയാളെയും അറസ്റ്റ് ചെയ്തു.

  News18 malayalam

  News18 malayalam

  • Share this:
   പാൽ നിറച്ച ടാങ്കിൽ കുളിക്കുന്ന ഡയറി ഫാം ജീവനക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. തുർക്കിയിലെ കോന്യ നഗരത്തിലെ ഒരു ഡയറി ഫാമിലാണ് സംഭവം. വീഡിയോ വൈറലായതിന് പിന്നാലെ ഉഗുർ തുദ്ഗുട് എന്ന ജീവനക്കാരനും വീഡിയോ എടുത്ത മറ്റൊരാളും അറസ്റ്റിലായി. സംഭവത്തെ തുടർന്ന് ഡയറി യൂണിറ്റ് താൽക്കാലികമായി അടച്ചു.

   Also Read- 'ആ കുട്ടി എന്റെ അമ്മാവനാണ്'; ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിനൊപ്പം സുഹാസിനിയുടെ കുറിപ്പ്

   പാൽ നിറച്ച ടബ്ബിൽ ഇരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ജഗ്ഗ് ഉപയോഗിച്ച് പാൽ കോരി തല കഴുകുന്നതും വീഡിയോയിലുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കോന്യ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് സ്ഥിരീകരിച്ചതായി ലാഡ് ബൈബിൾ റിപ്പോർട്ട് ചെയ്യുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രാദേശിയ ഭരണകൂടം ഡയറി യൂണിറ്റിന് പിഴ ചുമത്തിയിട്ടുണ്ട്.

   Also Read- അനിയത്തിമാർക്കൊപ്പം റിസോർട്ടിൽ അവധിക്കാലം അടിച്ചുപൊളിച്ച് അഹാന; ചിത്രങ്ങൾ വെെറൽ

   ഡയറി സെന്ററിലെ ഉപകരണങ്ങളടക്കം അധികൃതർ പിടിച്ചെടുത്തു. ആരോഗ്യ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഡയറി യൂണിറ്റ് താൽക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തു.

   വീഡിയോ കാണാം:   Also Read- കരളലിയിക്കുന്ന കാഴ്ച; വാഹനമിടിച്ച് റോഡിൽ കിടന്ന പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്ന നായ

   കോന്യയിലെ ഡയറി സെന്ററിലെ വീഡിയോ പുറത്തുവന്ന സാഹചര്യത്തിൽ കമ്പനിയോട് വിശദീകരണം തേടിയതായി കൃഷി- വനംവകുപ്പ് മന്ത്രാലയം വ്യക്തമാക്കി. പൊതുജനാരോഗ്യത്തെയും ഭക്ഷ്യസുരക്ഷയെയും ബാധിക്കുന്ന ഗൗരവമായ വിഷയമാണിതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
   Published by:Rajesh V
   First published:
   )}