നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കേടായ പേന മാറ്റി നല്‍കിയില്ല; 5000 രൂപയും പുതിയ പേനയും നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

  കേടായ പേന മാറ്റി നല്‍കിയില്ല; 5000 രൂപയും പുതിയ പേനയും നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

  3000 രൂപ നഷ്ടപരിഹാരവും, 2000 രൂപ കോടതിച്ചെലവും 45 ദിവസത്തിനുള്ളില്‍ നല്‍കാനാണ് വിധി.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കേടായ പേന(damaged pen) മാറ്റി നല്‍കണമെന്നു ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്ന കച്ചവടക്കാരന്‍ 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. പാലക്കാട്(Palakkad) മംഗലംഡാമിലെ കടയുടമ പരാതിക്കാരന് 5000 രൂപയും പുതിയ പേനയും നല്‍കണമെന്നാണു പാലക്കാട് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ വിധിച്ചത്. 450 രൂപയ്ക്കു വാങ്ങിയ പാര്‍ക്കര്‍ പേനയാണ് കേടായത്.

   മംഗലംഡാം ഒലിങ്കടവ് മൂങ്ങാങ്കുന്നേല്‍ ജോയി വി.തോമസ് മംഗലംഡാമിലെ വിസ്മയ കളക്ഷന്‍സിനും നോയിഡയിലെ ലക്ഷര്‍ റൈറ്റിങ് ഇന്‍സ്ട്രുമെന്റ്‌സിനും എതിരായി നല്‍കിയ പരാതിയിലാണു വിധി. ഉപഭോക്താവിനു വില്‍പനാനന്തര സേവനങ്ങള്‍ നല്‍കാന്‍ വ്യാപാരിക്കു ബാധ്യതയില്ലെന്ന വാദം തള്ളിയാണു കമ്മീഷന്‍ അധ്യക്ഷന്‍ വിനയ് മേനോന്‍, അംഗം എം വിദ്യ എന്നിവര്‍ കേസില്‍ വിധി പറഞ്ഞത്.

   2019 ഡിസംബറിലാണ് 450 രൂപയ്ക്ക് പരാതിക്കാരന്‍ പാര്‍ക്കര്‍ പേന കടയില്‍ നിന്നു വാങ്ങിയത്. വീട്ടിലെത്തിയപ്പോഴാണ് പേനയ്ക്ക് തകരാറുണ്ടെന്നു മനസ്സിലായത്. 2 വര്‍ഷത്തെ വാറണ്ടിയുള്ളതിനാല്‍, പിറ്റേന്നു തന്നെ പേന മാറ്റി നല്‍കണമെന്നു കടക്കാരനോട് ആവശ്യപ്പെട്ടു. എന്നാല്‍ കടക്കാരന്‍ അംഗീകരിച്ചില്ല. ജോയി നിയമപരമായ നോട്ടിസ് നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്നാണ് തര്‍ക്കപരിഹാര കമ്മിഷനില്‍ പരാതി നല്‍കുന്നത്.

   കമ്മിഷന്‍ പേന പരിശോധിച്ച് സ്പ്രിങ് മെക്കാനിസത്തിനു തകരാര്‍ കണ്ടെത്തി. കേരളത്തിലുള്ള പരാതിക്കാരനു നോയിഡയിലെ എതിര്‍കക്ഷിയുമായി വ്യവഹാരം പ്രയാസമാണെന്നും മുതിര്‍ന്ന പൗരനെ വ്യവഹാരത്തിലേക്കും മനഃക്ലേശത്തിലേക്കും തള്ളിവിട്ടതു വ്യാപാരിയുടെ ഭാഗത്തു നിന്നുള്ള തെറ്റാണെന്നും വിധിച്ചു. പരാതിക്ക് സാക്ഷികളില്ലാത്തതിനാല്‍ പേന, ബില്‍, നോട്ടീസിന്റെ കൈപ്പറ്റ് രശീതി തുടങ്ങിയവ കോടതി തെളിവായി സ്വീകരിച്ചു.

   3000 രൂപ നഷ്ടപരിഹാരവും, 2000 രൂപ കോടതിച്ചെലവും 45 ദിവസത്തിനുള്ളില്‍ നല്‍കാനാണ് വിധി. അല്ലെങ്കില്‍ ഒന്‍പത് ശതമാനം നിരക്കില്‍ പലിശ കൂടി ഈടാക്കപ്പെടുമെന്നും വിധിയിലുണ്ട്.
   Published by:Sarath Mohanan
   First published:
   )}