• HOME
  • »
  • NEWS
  • »
  • buzz
  • »
  • Diya Krishna | വൺ മില്യൺ വ്യൂസ് നേടി ദിയ കൃഷ്ണയുടെയും കൂട്ടുകാരന്റെയും ഡാൻസ് വീഡിയോ

Diya Krishna | വൺ മില്യൺ വ്യൂസ് നേടി ദിയ കൃഷ്ണയുടെയും കൂട്ടുകാരന്റെയും ഡാൻസ് വീഡിയോ

Dance reel posted by Diya Krishna clocked one million views | അഹാനയുടെ അനുജത്തിയും സംരംഭകയുമായ ദിയ കൃഷ്ണയുടെ ഡാൻസ് റീൽ ശ്രദ്ധേയമാകുന്നു

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:
    ബീസ്റ്റിലെ 'അറബിക് കുത്ത്' ഗാനം യുവാക്കൾക്കിടയിൽ തരംഗം തീർത്ത് മുന്നേറുകയാണ്. അതിനു പിന്നാലെ തന്നെ ഒരടിപൊളി ഡാൻസ് ഒക്കെ പ്രതീക്ഷിക്കുന്നവർക്ക് 'ജോളിയോ ജിംഖാന' എന്ന ഗാനവും പ്രിയപ്പെട്ടതാണ്. ഈ ഗാനത്തിന് ദിയ കൃഷ്ണയും (Diya Krishna) കൂട്ടുകാരാൻ വൈഷ്ണവ് ഹരിചന്ദ്രനും ചേർന്നൊരുക്കിയ നൃത്ത വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുകയാണ്. വീഡിയോ വൺ മില്യൺ വ്യൂസ് നേടിയ സന്തോഷവും ദിയ പങ്കിട്ടു. കേവലം രണ്ടു ദിവസം കൊണ്ടാണ് വീഡിയോ ഇത്രയും വ്യൂസ് നേടിയത്. അഹാനയുടെ ആദ്യത്തെ അനുജത്തിയാണ് ഓസി എന്ന് വിളിക്കുന്ന ദിയ.

    വർക്കലയിലെ റിസോർട്ടിൽ കൂട്ടുകാരുമൊത്ത് അടിച്ചുപൊളിച്ച് ആഘോഷിക്കുന്നതിനിടെയാണ് ദിയ ഈ നൃത്ത വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. പൂളിന്റെ സൈഡിൽ പാട്ടുപോലെ ജോളിയായി നൃത്തം ചെയ്യുന്ന ദിയയും കൂട്ടുകാരനുമാണുള്ളത്. വൈഷ്ണവും ദിയയും പൂളിന്റെ അരികിലും, റിസോർട്ടിന്റെ ഉള്ളിലുമായി തകർപ്പൻ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.




    സ്വന്തമായി വസ്ത്ര, ആഭരണ വിപണി നടത്തുകയാണ് ദിയ. 'ഒ ബൈ ഓസി' എന്ന സ്ഥാപനം കൂടുതലും ഓൺലൈൻ വിപണി വഴിയുള്ള കച്ചവടത്തിൽ ശ്രദ്ധനൽകുന്ന ബിസിനസ് ആണ്. ഇനിയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും, ദിയ ഇൻസ്റ്റഗ്രാം, യൂട്യൂബ് ചാനലുകൾ വഴി സജീവമായി നിൽക്കാറുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്ന നിലയിൽ ഏറെ നാളായി ദിയ ശ്രദ്ധേയയാണ്. ടിക്ടോക് സജീവമായ നാളുകളിൽ അവിടെയും വീഡിയോ പോസ്റ്റുകളുമായി ദിയ വന്നിട്ടുണ്ട്.

    അടുത്തിടെ ദിയയും അച്ഛൻ കൃഷ്ണകുമാറും അനുജത്തി ഇഷാനിയും ചേർന്ന് നടത്തിയ ഡെസേർട്ട് സഫാരി ശ്രദ്ധേയമായിരുന്നു. ഇവിടെ എത്തിയ ശേഷം ദിയയും ഇഷാനിയും, ദിയയും കൃഷ്ണകുമാറും ചേർന്നും നൃത്തം അവതരിപ്പിച്ചു.











    View this post on Instagram






    A post shared by Ishaani (@ishaani_krishna)








    Summary: Social influencer Diya Krishna and friend Vaishnav have come up with a wonderful reel video where both can be seen shaking a leg to the beats of 'Jolly O Gymkhana' from Vijay movie Beast. The video has raked in 1 million views within two days of posting
    Published by:user_57
    First published: