നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന നർത്തകി പൂച്ച; വൈറൽ വീഡിയോ കാണാം

  ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന നർത്തകി പൂച്ച; വൈറൽ വീഡിയോ കാണാം

  ആരാധകരോട് ഉത്തരം പറയുന്ന സുന്ദരി പൂച്ചയുടെ വീഡിയോയാണ് ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരിക്കുന്നത്.

  the video starts off with the Figgy dancing on an upbeat tune. (Image Credits: Instagram/@officialfiggy)

  the video starts off with the Figgy dancing on an upbeat tune. (Image Credits: Instagram/@officialfiggy)

  • Share this:
   നിങ്ങള്‍ വീട്ടില്‍ ഓമനയായി വളര്‍ത്തുന്ന നായയും പൂച്ചയുമൊക്കെ ഓടിയും ചാടിയും കാലിലുരുമ്മി കറങ്ങി നടക്കുകയും ചെയ്യുന്ന കാലം കഴിഞ്ഞു. ഇന്ന് ഇന്‍സ്റ്റഗ്രാമിലും മറ്റും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനും ഇവര്‍ റെഡിയാണ്. ഇത്തരത്തില്‍ ആരാധകരോട് ഉത്തരം പറയുന്ന സുന്ദരി പൂച്ചയുടെ വീഡിയോയാണ് ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരിക്കുന്നത്.

   വീഡിയോയിലെ താരം ഫിഗി എന്ന പൂച്ചയാണ്. officialfiggy എന്ന ഇന്‍സ്റ്റഗ്രാം പേജാണ് വീഡിയോ പങ്കു വച്ചിരിക്കുന്നത്. ഫിഗി ഒരു രസകരമായ ട്യൂണിനനുസരിച്ച് നൃത്തം ചെയ്യുന്ന രംഗത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഫോളോവേഴ്‌സിന്റെ ചോദ്യങ്ങളും ഇതോടൊപ്പം സ്‌ക്രീനില്‍ തെളിഞ്ഞ് വരുന്നുണ്ട്. ഓരോ ചോദ്യത്തിനും നര്‍മത്തില്‍ ചാലിച്ച ഉത്തരമാണ് അവള്‍ നല്‍കുന്നത്. പൂച്ചകള്‍ മനുഷ്യരെ പിന്തുടര്‍ന്ന് വാഷ്റൂമുകളിലേക്ക് എത്തുന്നത് എന്തിനാണ്? എന്നതായിരുന്നു ആദ്യത്തെ ചോദ്യം. ഇതിനുള്ള ഉത്തരം ഫിഗിയുടെ പക്കല്‍ റെഡിയാണ്.
   Also Read-പാകിസ്ഥാനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി; പോത്തുകളെ വിറ്റു; കാറും വിറ്റു; പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വസതിയും

   ഫിഗി പറയുന്നതാണെന്ന രീതിയില്‍ സ്‌ക്രീനില്‍ ഉത്തരങ്ങള്‍ എഴുതി കാണിക്കുകയാണ് ചെയ്യുന്നത്. വെള്ളത്തില്‍ മുങ്ങിത്താഴുന്ന മനുഷ്യരെ അതില്‍ നിന്നും രക്ഷിക്കാനാണ് പൂച്ചകള്‍ മനുഷ്യര്‍ക്കുപിന്നാലെ വാഷ്റൂമുകളിലേക്ക് പോകുന്നതെന്നാണ് ഫിഗിയുടെ മറുപടി. കൂടാതെ, യജമാനന്മാരുടെ വസ്ത്രത്തില്‍ തങ്ങളുടെ രോമങ്ങള്‍ പൊഴിക്കുന്നത് എന്തിനെന്ന ചോദ്യത്തിന് അവരെ തണുപ്പില്‍ നിന്നും രക്ഷിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ഫിഗി മറുപടി നല്‍കിയിരിക്കുന്നത്.

   Also Read-മാസ്കുകളോ സാമൂഹിക അകലമോ ഇല്ല: ആരോഗ്യപ്രവർത്തകർക്ക് തലവേദനയാകുന്ന 'ലോല്ലപ്പലൂസ' സംഗീതോത്സവം

   ജൂലൈ 25ന് ഓണ്‍ലൈനില്‍ പങ്കിട്ടതിനു പിന്നാലെ ഈ വീഡിയോ വളരെ വേഗം വൈറലായി മാറി. ഒപ്പം ഇന്‍സ്റ്റാഗ്രാമില്‍ 12.4 കെ ലൈക്കുകള്‍ നേടുകയും ചെയ്തു. ചില ഉപയോക്താക്കള്‍ ഫിഗിയുടെ നൃത്തച്ചുവടുകളില്‍ മയങ്ങിപ്പോയി, ചിലരാകട്ടെ, അവളുടെ നൃത്തച്ചുവടുകള്‍ പഠിക്കാന്‍ ടിപ്‌സ് കിട്ടിയിരുന്നെങ്കില്‍ എന്ന് കമന്റ് ചെയ്തു.


   എന്നിരുന്നാലും, എല്ലാവരെയും ആകര്‍ഷിച്ച ഫിഗിയുടെ ആദ്യ വീഡിയോ ഇതല്ല. ഇന്‍സ്റ്റാഗ്രാമില്‍ ഈ സുന്ദരി വളരെ ജനപ്രിയയാണ്. കൂടാതെ 53000ല്‍ അധികം ഫോളോവേഴ്സും ഫിഗിക്കുണ്ട്. ഇവളുടെ കുസൃതി നിറഞ്ഞ പ്രകടനങ്ങള്‍ ആസ്വദിക്കുന്നുവര്‍ നിരവധിയാണ്.

   Also Read-ബസിന്റെ മാതൃകയിൽ വീട് നിർമ്മിച്ച് ശിൽപി; പശ്ചിമ ബംഗാളിലെ വീട് കാണാൻ വരുന്നവരുടെ തിരക്ക്   സോഷ്യല്‍ മീഡിയ ഭ്രാന്ത് മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കുമുണ്ടെന്ന് തെളിയിച്ച് 'സീക്രട്ട്'എന്ന നായ്ക്കുട്ടിയുടെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. സ്വയം ക്യാമറയും ട്രൈപോഡും സെറ്റ് ചെയ്താണ് സീക്രെട്ട് ടിക് ടോക്ക് വീഡിയോ ഷൂട്ട് ചെയ്യുന്നത്. മൂക്ക് കൊണ്ട് ക്യാമറ ഓണ്‍ ആക്കിയ ശേഷമാണ് സ്വന്തം പ്രകടനം റെക്കോര്‍ഡ് ചെയ്യുന്നത്. സീക്രട്ട് സ്വയം ഷൂട്ട് ചെയ്ത് ടിക് ടോക്കില്‍ പോസ്റ്റു ചെയ്ത് വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. വീഡിയോ വൈറലാകുകയും ചെയ്തിരുന്നു. സീക്രട്ടിന്റെ ഉടമയായ മേരിയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തത്. സീക്രട്ടിന്റെയും മേരിയുടെയും സംയുക്ത ഇന്‍സ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്.
   Published by:Jayashankar AV
   First published: