• HOME
  • »
  • NEWS
  • »
  • buzz
  • »
  • Collapsed to death | സ്റ്റേജിൽ നൃത്തം ചെയ്യുന്നതിനിടെ നർത്തകൻ കുഴഞ്ഞുവീണു മരിച്ചു

Collapsed to death | സ്റ്റേജിൽ നൃത്തം ചെയ്യുന്നതിനിടെ നർത്തകൻ കുഴഞ്ഞുവീണു മരിച്ചു

പരിപാടി കണ്ട പലരും ഇത് പ്രകടനത്തിന്റെ ഭാഗമാണെന്ന് കരുതി ഇരിക്കുകയായിരുന്നു

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Last Updated :
  • Share this:
    നൃത്തം ചെയ്യുന്നതിനിടെ വേദിയിൽ കുഴഞ്ഞ് വീണ് നർത്തകന്റെ അന്ത്യം (collapsed to death). സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ, നീലയും പിങ്കും നിറത്തിലുള്ള വസ്ത്രം ധരിച്ച കലാകാരൻ സ്റ്റേജ് പ്രകടനത്തിന്റെ മദ്ധ്യേ കുഴഞ്ഞു വീഴുന്നത് കാണാം.

    യോഗേഷ് ഗുപ്ത എന്നയാൾ ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

    ജമ്മുവിലെ ബിഷ്‌നയിൽ ഗണേശോത്സവത്തിൽ പാർവതി ദേവിയുടെ വേഷം ധരിച്ച്‌ നൃത്തം ചെയ്യുന്ന യോഗേഷ് ഗുപ്തയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

    നൃത്തത്തിനിടെ ഇയാൾ ഇടയ്ക്ക് നിലത്തു വീഴുന്നു. കുഴഞ്ഞുവീഴുന്നതുവരെ നൃത്തം ചെയ്യുന്ന നർത്തകനാണ് വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത്.

    പിന്നണിയിൽ സംഗീതം തുടരുമ്പോഴും നർത്തകൻ അനങ്ങുന്നില്ല. ശിവന്റെ വേഷം ധരിച്ച മറ്റൊരു കലാകാരൻ സ്റ്റേജിലേക്ക് നടന്ന് അയാളെ പരിശോധിക്കുന്നത് വരെ ആരും കുറച്ച് മിനിറ്റ് പ്രതികരിക്കുന്നില്ല. ഇയാൾ മറ്റുള്ളവരെ സഹായത്തിനായി വിളിക്കുന്നത് കാണാം.



    പരിപാടി കണ്ടിരുന്ന പലരും ഇത് പ്രകടനത്തിന്റെ ഭാഗമാണെന്ന് കരുതിയതത്രേ.

    നർത്തകൻ അബോധാവസ്ഥയിലാണെന്ന് മനസ്സിലാക്കിയ ജീവനക്കാർ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്തുടനീളം ഇത്തരം നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജൂണിൽ കൊൽക്കത്തയിൽ നടന്ന സംഗീത പരിപാടിക്ക് ശേഷം ഹൃദയാഘാതത്തെ തുടർന്ന് കെ.കെ. എന്നറിയപ്പെടുന്ന ഗായകൻ കൃഷ്ണകുമാർ കുന്നത്ത് മരണപ്പെട്ടിരുന്നു. റിഹേഴ്സലിനിടെ അദ്ദേഹം 'അസ്വസ്ഥത' തോന്നുന്നതായി പരാതിപ്പെടുന്നതായി വീഡിയോകൾ പുറത്തുവന്നിരുന്നു.

    കെ.കെ. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, മെയ് 28ന് ആലപ്പുഴയിൽ ഒരു സംഗീത കച്ചേരിക്കിടെ വേദിയിൽ കുഴഞ്ഞുവീണ് മലയാളത്തിലെ മുതിർന്ന ഗായകൻ ഇടവ ബഷീർ മരിച്ചിരുന്നു.

    ഈ മാസത്തിന്റെ തുടക്കത്തിൽ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ട മറ്റൊരു സംഭവത്തിൽ, ഊർജ്ജസ്വലനായി നൃത്തം ചെയ്യുന്ന ഒരാൾ പെട്ടെന്ന് നിലത്ത് കുഴഞ്ഞുവീഴുന്ന വീഡിയോ പുറത്തുവന്നിരുന്നു. ബറേലിയിലെ പ്രേംനഗർ ഏരിയയിലെ ഒരു ജന്മദിന പാർട്ടിയിലായിരുന്നു നിർഭാഗ്യകരമായ സംഭവം. തന്റെ പ്രിയപ്പെട്ട ഹിന്ദി ഗാനങ്ങൾക്കനുസൃസ്തമായി നൃത്തം ചെയ്ത ആൾ നിലത്തുവീണ് മരിച്ചതായാണ് റിപ്പോർട്ട്.

    Summary: In a video gone viral on the internet, a dance is seen collapsing on the floor midway through his performance. Reports state, he suffered a heart attack during the performance held in Delhi. Many believed him falling on the floor a part of performance, until a fellow artiste rushed in to the stage
    Published by:user_57
    First published: