• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

നിർത്തിയിട്ട കാർ 'ഡാൻസ്' ചെയ്തു; മൂടി മാറ്റിനോക്കിയവർ ഞെട്ടി

ആമിര്‍ഖാന്റെ പികെ സിനിമയിലെ ഡാൻസിങ് കാറിനെ അനുസ്മരിപ്പിക്കുന്ന സംഭവം

news18
Updated: July 22, 2019, 3:42 PM IST
നിർത്തിയിട്ട കാർ 'ഡാൻസ്' ചെയ്തു; മൂടി മാറ്റിനോക്കിയവർ ഞെട്ടി
ആമിര്‍ഖാന്റെ പികെ സിനിമയിലെ ഡാൻസിങ് കാറിനെ അനുസ്മരിപ്പിക്കുന്ന സംഭവം
  • News18
  • Last Updated: July 22, 2019, 3:42 PM IST IST
  • Share this:
പൂനെ: ആമിർ ഖാൻ നായകനായ പി കെ സിനിമ കണ്ടിട്ടുള്ളവരൊന്നും അതിലെ ഡാൻസിങ് കാർ അത്രപെട്ടെന്ന് മറക്കാനിടയില്ല. ഈ സിനിമയിലെ രംഗത്തെ ഓർമിപ്പിക്കുന്ന സംഭവമാണ് പൂനെയിൽ അരങ്ങേറിയത്. ഇതോടെ ഡാൻസിങ് കാറിനെ കുറിച്ച് ചൂടേറിയ ചർച്ചകളാണ് ഇവിടെ നടക്കുന്നത്.

പരമഹംസ നഗറിലാണ് സംഭവം. മിലിട്ടറി ഗേറ്റിന് സമീപം പാർക്ക് ചെയ്ത കാറാണ് നൃത്തം ചെയ്തത്. കാർ കവർ ചെയ്ത നിലയിലായിരുന്നു. ഈ സമയം കാറിന് സമീപം നടന്നുപോവുകയായിരുന്ന മുത്തശ്ശി കാറിന്റെ പുറകിലെ ഡോറിൽ നിന്ന് അസാധാരണ ശബ്ദം ശ്രദ്ധിച്ചു. ശ്രദ്ധിച്ചുനോക്കിയപ്പോൾ കാർ ചെറുതായി ചലിക്കുന്നതും മുത്തശ്ശിയുടെ ശ്രദ്ധയിൽപ്പെട്ടു. മൂടിയിട്ടിരിക്കുന്ന കാറിൽ നിന്നും ശബ്ദം കേട്ടതോടെ മുത്തശ്ശി പേടിച്ചുപോയി. കുട്ടികൾ വല്ലത‌ും കാറിനകത്ത് കുടുങ്ങിയോ എന്ന സംശയമായിരുന്നു ആദ്യം.

മുത്തശ്ശി സമീത്തുള്ളവരെ വിളിച്ച് വിവരം ധരിപ്പിച്ചു. കാറിന് സമീപം എത്തിയ സമീപവാസികൾ കാറിന്റെ കവർ മാറ്റിയതോടെയാണ് സംഭവത്തിന്റെ യഥാർഥ ചിത്രം അവിടെ കൂടിയവർക്ക് മനസ്സിലായത്. കവർ മാറ്റിയപ്പോൾ കാറിനുള്ളിൽ പ്രണയിനികൾ കാമകേളിയിൽ ഏർപ്പെടുകയായിരുന്നു. പുറത്ത് ആളുകൂടിയതോടെ അകത്തുണ്ടായിരുന്ന കാമുകീകാമുകന്മാർ പുറത്ത് വന്നു. ഇവരെ താക്കീത് ചെയ്ത ശേഷം ജനക്കൂട്ടം അവിടെ നിന്ന് പറഞ്ഞുവിട്ടു. വാർത്ത നിമിഷനേരം കൊണ്ട് പൂനെയിലാകെ പാട്ടായി. ഇതോടെ ആമിര്‍ഖാന്റെ പി.കെ സിനിമയിലെ രംഗവും ചർച്ചയാവുകയാണ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: July 22, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍