നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഇറുകിയ വസ്ത്രം ധരിച്ചതിനെ തുടർന്ന് അണുബാധ; മരണത്തെ മുഖാമുഖം കണ്ട അനുഭവം പങ്കുവെച്ച് യുവതി

  ഇറുകിയ വസ്ത്രം ധരിച്ചതിനെ തുടർന്ന് അണുബാധ; മരണത്തെ മുഖാമുഖം കണ്ട അനുഭവം പങ്കുവെച്ച് യുവതി

  ചർമ്മത്തിലെ അണുബാധ മൂലം ചികിത്സിച്ചില്ലെങ്കിൽ മാരകമായേക്കാവുന്ന അവസ്ഥയിലേക്ക് താൻ എത്തിയിരുന്നെന്നും യുവതി പറയുന്നു.

  Image for representation.

  Image for representation.

  • Share this:
   ഇറുകിയ വസ്ത്രം ധരിച്ചതിനെ തുടർന്നുണ്ടായ അനുഭവം പങ്കുവെച്ച് യുവതി. ജീൻസിന്റെ ഇറുകിയ ഷോർട്സ് ധരിച്ച യുവതിക്ക് അണുബാധ ഉണ്ടാകുകയും ആരോഗ്യസ്ഥിതി ഗുരുതരമാവുകയും ചെയ്തു.

   ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമായ ടിക് ടോക്കിലൂടെയാണ് യുവതി തന്റെ അനുഭവം പങ്കുവെച്ചത്. മൂന്ന് വർഷങ്ങൾക്കു മുൻപാണ് സംഭവം നടക്കുന്നത് എന്ന് യുവതി പറയുന്നു. ജീൻസിന്റെ വളരെ ഇറുക്കമുള്ള ഒരു ഷോർട്സ് ധരിച്ചാണ് സുഹൃത്തിനൊപ്പം അവർ പുറത്തുപോയത്. വസ്ത്രത്തിന് ഇറുക്കം കൂടിയതിനാൽ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നതായും എന്നാൽ അത് ഗൗരവത്തിൽ എടുക്കാതെ സുഹൃത്തിനൊപ്പം ആ ദിവസം മുഴുവൻ ഇറുകിയ ഷോർട്സ് ധരിച്ച് നടന്നെന്നും യുവതി പറയുന്നു.

   നോർത്ത് കരോലിനയിൽ നിന്നുള്ള ഈ 25-കാരി ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് പിന്നീട് അവരുടെ ജീവിതത്തിൽ സംഭവിച്ചത്. ആ ദിവസം ഇറുകിയ ഷോർട്സ് ധരിച്ചുകൊണ്ട് ചിലവഴിച്ച നിമിഷങ്ങൾ ജീവന് വരെ ഭീഷണിയുണ്ടാകുന്ന തരത്തിലാണ് തന്നെ എത്തിച്ചതെന്ന് യുവതി വ്യക്തമാക്കുന്നു. ഇറുകിയ ഹൈ കട്ട് ജീൻസ് ഷോർട്സ് ധരിച്ച അന്നു രാത്രി വളരെയധികം വേദന അനുഭപ്പെട്ടിരുന്നു.

   കൂടാതെ അരക്കെട്ട് മുതൽ കാലുകൾ വരെ തരിപ്പ് അനുഭവപ്പെടുന്നുണ്ടായിരുന്നു. വേദന അല്പസമയത്തിനു ശേഷം വളരെയധികം മൂർച്ഛിച്ചു. കത്തി കുത്തിയിറക്കുന്നപോലെ വേദനിക്കുന്നുണ്ടായിരുന്നു. തുടർന്ന് അടുത്ത ദിവസം ആശുപത്രിയിലെത്തുകയും ഡോക്ടറെ കാണുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയിരുന്നു. സെല്ലുലൈറ്റിസ്, സെപ്സിസ് എന്നീ രോഗാവസ്ഥകൾ തന്നെ ബാധിച്ചതായി വെളിപ്പെടുത്തുകയാണ് യുവതി. ബാക്ടീരിയ മൂലം ചർമത്തിലുണ്ടാകുന്ന അപകടകരമായ അണുബാധയാണ് ആദ്യത്തേതെങ്കിൽ രണ്ടാമത്തേത് അണുബാധ കാരണം ജീവൻ വരെ അപകടത്തിലാകുന്ന സങ്കീർണമായ രോഗാവസ്ഥയാണ്.

   Also Read-11,000 വര്‍ഷം പഴക്കമുള്ള മനുഷ്യ ശിൽപ്പങ്ങൾ തുര്‍ക്കിയിൽ കണ്ടെത്തി, നവീന ശിലായുഗത്തിലെ സുപ്രധാന കണ്ടുപിടുത്തം

   ഡോക്ടർ പരിശോധനയ്ക്കു ശേഷം യുവതിയെ ഐ സി യുവിലേക്ക് മാറ്റുകയായിരുന്നു. ചർമ്മത്തിലെ അണുബാധ മൂലം ചികിത്സിച്ചില്ലെങ്കിൽ മാരകമായേക്കാവുന്ന അവസ്ഥയിലേക്ക് താൻ എത്തിയിരുന്നെന്നും യുവതി പറയുന്നു. സെല്ലുലൈറ്റിസ് എന്ന അപകടകരമായ ചർമ്മ അണുബാധ ശരീരത്തിലെ സ്വാഭാവിക കലകളുടെ നാശത്തിന് കാരണമായി.

   "എനിക്ക് വിറയലും ശ്വാസതടസ്സവും ഉണ്ടായിരുന്നു, നടക്കാൻ കഴിഞ്ഞിരുന്നില്ല. കടുത്ത ശരീരവേദനയും ഉണ്ടായിരുന്നു. അവർ എന്നെ ഐ സി യുവിൽ പ്രവേശിപ്പിച്ചു. ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ ഇത് കൂടുതൽ ഗൗരവമുള്ളതാണെന്ന് എനിക്ക് അതോടെ മനസിലായി. ഞാൻ ഏകദേശം നാല് ദിവസത്തോളം ഐ സി യുവിലായിരുന്നു, ഏറെ സമയമെടുത്താണ് മരുന്നുകൾ കൊണ്ട് താൻ സുഖപ്പെട്ടത്." യുവതി തന്റെ അനുഭവം പറയുന്നു.

   ടിക് ടോക്കിൽ ഈ അനുഭവം പങ്കുവെക്കുമ്പോൾ അവരുടെ ഫോളോവേഴ്‌സ് ഇത് തമാശയായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ പലരും പിന്നീട് ഇതേ കാര്യം അവർക്ക് സംഭവിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി. നിലവിൽ യുവതിയുടെ വീഡിയോ 7.8 ദശലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. ആയിരക്കണക്കിന് കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.
   Published by:Naseeba TC
   First published:
   )}