സോഷ്യൽ മീഡിയയിൽ (Social Media) ആളുകൾ തങ്ങളുടെ സ്വന്തം വിവാഹ ഫോട്ടോകൾ (Wedding Photos) പങ്കുവെയ്ക്കുന്നതും ആഘോഷിക്കുന്നതും സാധാരണമാണ്. എന്നാൽ സ്വന്തം അമ്മയുടെ വിവാഹം (Mother's Marriage) ആഘോഷിക്കുന്നവർ വളരെ വിരളമായിരിക്കും. ഒരു ട്വിറ്റർ ഉപയോക്താവ് തന്റെ അമ്മ വിവാഹിതയാകുന്നതിന്റെ ഫോട്ടോ പങ്കുവെച്ചത് ഇപ്പോൾ വെറലായി മാറിയിരിക്കുകയാണ്.
തന്റെ 35 കാരിയായ അമ്മയ്ക്ക് ഒരു ടോക്സിക് വിവാഹ ബന്ധം ഉണ്ടായിരുന്നെന്നും എന്നാൽ 15 വർഷങ്ങൾക്ക് മുമ്പ് അവർ ആ ബന്ധം ധൈര്യസമേതം ഉപേക്ഷിച്ച് പുറത്തു കടന്നെന്നും മകൾ വെളിപ്പെടുത്തുന്നു. രണ്ട് സ്ത്രീകൾ ചേർന്ന് അമ്മയുടെ കൈകളിൽ 'മെഹന്ദി' ഇടുന്ന ഫോട്ടോ ട്വിറ്ററിൽ പങ്കുവെച്ചു കൊണ്ടാണ് മകൾ സന്തോഷം പങ്കുവച്ചത്.
താനും 16 വയസ്സുള്ള സഹോദരനും തങ്ങളുടെ ജീവിതത്തിൽ പിതാവിന്റെ സ്ഥാനത്ത് പുതിയൊരാളെ സ്വാഗതം ചെയ്യാൻ ആദ്യം തയ്യാറായിരുന്നില്ലെന്നും എന്നാൽ പിന്നീട് മനസ്സ് മാറിയെന്നും മകൾ പറയുന്നു.
15 വർഷം മുമ്പ് ഉണ്ടായിരുന്ന ഒരു ടോക്സിക് ബന്ധത്തിൽ നിന്ന് അമ്മ രക്ഷപ്പെട്ടതായും ഉപയോക്താവ് പറയുന്നു. ഓൺലൈനിൽ തന്റെ പോസ്റ്റിന് ലഭിച്ച ആശംസകൾ പെൺകുട്ടിയെ ഏറെ സന്തോഷവതിയാക്കി. " ഇത്രയും ഞാൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും" പെൺകുട്ടി പറയുന്നു.
ഇന്റർനെറ്റിലെ നിരവധി ഉപയോക്താക്കളാണ് അമ്മയ്ക്കും മകൾക്കും അഭിനന്ദനങ്ങൾ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
“വിധവ അല്ലെങ്കിൽ വിവാഹമോചിതരായ സ്ത്രീകൾ വീണ്ടും വിവാഹം കഴിക്കുന്നത് സാധാരണ കാര്യമാകാം. ഓരോ സ്ത്രീയെയും അവരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിൽ നിന്ന് തടയരുത്. നിങ്ങൾക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ ഒരിക്കലും വൈകരുത്." ഒരു ഉപയോക്താവ് കുറിച്ചു.
ടോക്സിക് ബന്ധങ്ങൾ ഉപേക്ഷിച്ച് പുറത്തു കടക്കുന്ന ഓരോ വ്യക്തിയ്ക്കും ഇത് പ്രചോദനമാവുകയാണ്. ഈ അടുത്ത് പരസ്പര സമ്മതത്തോടെ ലഭിച്ച വിവാഹമോചന ഉത്തരവിനെ ചോദ്യം ചെയ്ത് ഒരു യുവതി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കടുത്ത വിഷാദരോഗത്തിന് ചികിത്സയിൽ കഴിയവേ വിവാഹമോചന രേഖകളിൽ ഒപ്പിടാൻ നിർബന്ധിതയായി എന്നതായിരുന്നു യുവതിയുടെ വാദം.
യുവതി അഹമ്മദാബാദിലും ഭർത്താവ് ഒമ്പത് വയസ്സുള്ള മകളുമായി ഒമാനിലെ മസ്കറ്റിലും ആണ് താമസിക്കുന്നത്. സന്ദർശനാവകാശം സംബന്ധിച്ച ധാരണയുണ്ടായിട്ടും മകളോട് സംസാരിക്കാൻ തന്നെ അനുവദിക്കുന്നില്ലെന്ന മാതാവിന്റെ പരാതിയിൽ, മകളെ അമ്മയെ കാണാൻ അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
Harnaaz Sandhu | വേദി കീഴടക്കി വിശ്വസുന്ദരിയുടെ 'മ്യാവൂ'; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; വൈറലായി വീഡിയോ
2010ൽ വിവാഹിതരായ ദമ്പതികൾ മസ്കറ്റിൽ താമസിക്കുകയായിരുന്നു. താൻ കടുത്ത വിഷാദരോഗാവസ്ഥയിൽ ആയിരുന്നുവെന്നും ഭർത്താവ് 2015 നവംബറിൽ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് കൊണ്ടുവന്നുവെന്നും യുവതി അവകാശപ്പെടുന്നു.
രോഗത്തിനുള്ള മരുന്നുകൾ കഴിക്കുന്നതിനിടെ തന്നെ ഒരു സത്യവാങ്മൂലവും വിവാഹമോചന ഹർജിയും ഒപ്പിടാൻ ഭർത്താവ് പ്രേരിപ്പിക്കുകയായിരുന്നുവെന്നും യുവതി ആരോപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.