നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • ഈ കുപ്പി പൊട്ടിക്കാൻ വരട്ടെ.. അച്ഛന്റെ എഴുപതാം പിറന്നാളിന് അത്ഭുതങ്ങൾ ഒളിപ്പിച്ച് മകളുടെ സർപ്രൈസ് കേക്ക്

    ഈ കുപ്പി പൊട്ടിക്കാൻ വരട്ടെ.. അച്ഛന്റെ എഴുപതാം പിറന്നാളിന് അത്ഭുതങ്ങൾ ഒളിപ്പിച്ച് മകളുടെ സർപ്രൈസ് കേക്ക്

    ബാർ ഹോട്ടൽ മുതലാളിക്ക് 'കുപ്പിയില്ലാതെ' എന്താഘോഷം! മകൾ അച്ഛന് സമ്മാനിച്ച കേക്ക് തരംഗമാവുന്നു

    മകൾ സമ്മാനിച്ച പിറന്നാൾ കേക്ക് (ആദ്യ പകുതിയിൽ)

    മകൾ സമ്മാനിച്ച പിറന്നാൾ കേക്ക് (ആദ്യ പകുതിയിൽ)

    • Share this:
      മുക്കാടൻ കെ.സി. മാത്യു എന്നാൽ കാഞ്ഞിരപ്പള്ളിക്കാർക്ക് അത്രമേൽ പരിചിതനാണ്. പട്ടണത്തിലെ ആദ്യ ബാർ ഹോട്ടൽ തുറന്നത് ഇദ്ദേഹമാണ്.

      എഴുപതിന്റെ നിറവിൽ എത്തിയ പിതാവിന് മകൾ സമ്മാനിച്ച കേക്ക് ഇപ്പോൾ തരംഗമാവുകയാണ്. ബാർ ഹോട്ടൽ മുതലാളിക്ക് 'കുപ്പിയില്ലാതെ' എന്താഘോഷം എന്ന ചിന്തയിൽ നിന്നും പിറന്ന കേക്ക് കണ്ടാൽ ആരും ഒന്ന് അത്ഭുതപ്പെടും.

      ഐസ് ബക്കറ്റിൽ താഴ്ത്തിയ മദ്യക്കുപ്പികൾ എന്ന് തോന്നിക്കുന്ന തരത്തിലെ കേക്ക് ആണ് മകൾ അന്ന ഓസ്റ്റിൻ പിതാവിന് വേണ്ടി ഒരുക്കിയത്. ചിത്രത്തിലെ ആദ്യ പകുതിയിൽ കാണുന്നത് മുഴുവനും കേക്കും ഐസിംഗും മാത്രമാണ്. അതായത് ലുക്കിലെ പോലെ ഒരു കുപ്പി പോലും കിട്ടില്ല എന്ന്. ഭാര്യയും രണ്ട് മക്കളും കൊച്ചുമക്കളും അടങ്ങുന്ന കുടുംബം ചേർന്നാണ് കെ.സി. മാത്യു 'കുപ്പി മുറിച്ച്' പിറന്നാൾ ആഘോഷിച്ചത്. ഓഗസ്റ്റ് രണ്ടിനായിരുന്നു പിറന്നാൾ.



      ബേക്കറായ അന്ന ചോക്ലേറ്റ് ഗനാഷ് ക്രമ്പ്, ഫോണ്ടന്റ്റ് കവർ, ഐസോമാൽറ്റ് ഡെക്കറേഷൻ എന്നിവയുടെ സംയുക്തമാണ് ഈ കേക്ക്.
      Published by:user_57
      First published:
      )}