നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • അമ്മായിയമ്മയ്‌ക്ക് ‘ബോയ്ഫ്രണ്ടിനെ’ വേണം, മരുമകൾ കൊടുത്ത പരസ്യം വൈറൽ

  അമ്മായിയമ്മയ്‌ക്ക് ‘ബോയ്ഫ്രണ്ടിനെ’ വേണം, മരുമകൾ കൊടുത്ത പരസ്യം വൈറൽ

  പരസ്യത്തില്‍ ജോലി കരാര്‍ അടിസ്ഥാനത്തിലാണെന്നും തിരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് 960 ഡോളര്‍ (ഏകദേശം 72000 രൂപ) തന്റെ കീശയിലാക്കാമെന്നും പരസ്യത്തില്‍ പറയുന്നുണ്ട്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   അമ്മായിയമ്മയ്ക്ക് 'ബോയ്ഫ്രണ്ടിനെ' തേടി പത്രത്തില്‍ ക്ലാസിഫൈഡ് പരസ്യം നല്‍കിയ മരുമകളുടെ വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറുന്നു. സംഭവത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ പണ്ട് 'ചിത്രം' സിനിമയില്‍ രഞ്ജിനിയുടെ ഭര്‍ത്താവായി അഭിനയിച്ച നമ്മുടെ പ്രിയങ്കരനായ നടന്‍ മോഹന്‍ലാലിന്റെ വിഷ്ണുവെന്ന കഥാപാത്രത്തെയാണ് നമ്മള്‍ മലയാളികള്‍ക്ക് ഓര്‍മ്മ വരിക. അമേരിക്കയില്‍ നിന്നും അവധിക്കു വരുന്ന അമ്മായിയച്ഛനു മുന്നില്‍ കുറച്ചുകാലത്തേക്ക് മരുമകനായി വേഷം കെട്ടുന്ന മോഹന്‍ലാല്‍ മലയാളികളെ ചിരിപ്പിച്ചു കൊല്ലുകയുണ്ടായി. അതിനു സമാനമായ വാര്‍ത്ത തന്നെയാണ് ഇപ്പോള്‍ അമേരിക്കയില്‍ നിന്നും വരുന്നത്.

   അമേരിക്കയില്‍ താമസിക്കുന്ന മരുമകള്‍ തന്റെ അമ്മായിയമ്മയ്ക്കായി 40-60 വയസ് പ്രായമുള്ള ഒരു കാമുകനെ തിരയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കാമുകന്റെ ജോലിയുടെ ഈ''കോണ്‍ട്രാക്റ്റ് ഓഫര്‍'' വെറും രണ്ട് ദിവസത്തേക്ക് മാത്രമാണെന്ന് ക്ലാസിഫൈഡ് പരസ്യത്തില്‍ കൊടുത്തിട്ടുണ്ട്.

   Also read: പെട്രോളിലും വൈദ്യുതിയിലും ഓടിക്കാം; ഹൈബ്രിഡ് മോട്ടോർസൈക്കിൾ നിർമ്മിച്ച് കോളേജ് വിദ്യാർത്ഥികൾ

   അമേരിക്കന്‍ ക്ലാസിഫൈഡ് പരസ്യങ്ങള്‍ നല്‍കുന്ന വെബ്സൈറ്റായ ക്രെയ്ഗ്‌സ്ലിസ്റ്റില്‍ വൈറലായ പരസ്യത്തില്‍ ജോലി കരാര്‍ അടിസ്ഥാനത്തിലാണെന്നും തിരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് 960 ഡോളര്‍ (ഏകദേശം 72000 രൂപ) തന്റെ കീശയിലാക്കാമെന്നും പരസ്യത്തില്‍ പറയുന്നുണ്ട്.

   ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ വാലിയില്‍ താമസിക്കുന്ന യുവതി തന്റെ 51കാരിയായ അമ്മായിയമ്മയ്ക്ക് ഒരു ഗെറ്റ് റ്റുഗദര്‍ പാര്‍ടണറെയാണ് (വിവാഹമോ അതുപോലുള്ള ഒരു പ്രത്യേക ആവശ്യത്തിനായി മാത്രം സേവനം നല്‍കുന്ന ഒത്തു ചേരല്‍ പങ്കാളി ) ആവശ്യമെന്ന് പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അത്യാവശ്യം വേണ്ടുന്ന മറ്റ് യോഗ്യതകളില്‍ നന്നായി നൃത്തം ചെയ്യാനുള്ള കഴിവും ആശയവിനിമയ വൈദഗ്ധ്യവും ഉള്‍പ്പെടുന്നു. ഇരുവരുടേയും അടുത്ത സുഹൃത്തിന്റെ വരാനിരിക്കുന്ന വിവാഹത്തിനായിട്ടാണ് ഒരു കാമുകനെ മരുമകള്‍ നിയമിക്കുന്നത്. ഇരുവരും ആ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നു, പക്ഷേ അമ്മായിയമ്മയ്ക്കൊപ്പം പോകാന്‍ കഴിയുന്ന ഒരു പങ്കാളിയെയാണ് അമ്മായിയമ്മയോട് സ്‌നേഹമുള്ള മരുമകള്‍ ആഗ്രഹിക്കുന്നത്.

   Also read: 24 വര്‍ഷം മുന്‍പ് മരിച്ചുവെന്ന് കരുതിയ വ്യക്തി തിരിച്ചെത്തി; വീട്ടില്‍ കയറ്റാതെ ബന്ധുക്കള്‍

   രണ്ട് ദിവസത്തേക്ക് ഏകദേശം 1000 ഡോളര്‍ ലഭിക്കുക എന്നത് പണം ആവശ്യമുള്ള ഏതൊരു പുരുഷനും നിഷേധിക്കാനാവാത്ത ഒരു മാന്യമായ ഒരു ഇടപാടാണ്. അതിനാല്‍, അപേക്ഷകരുടെ ഒരു നീണ്ട പട്ടിക ഉണ്ടാകുമെന്നത് ഏതാണ്ട് ഉറപ്പാണ്. കൂടാതെ തിരഞ്ഞെടുപ്പ് പ്രക്രിയ എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്ന് കാണുന്നതും ഏവര്‍ക്കും കൗതുകം നിറഞ്ഞതായിരിക്കും.

   വാര്‍ത്തയോട് സാമൂഹ്യ മാധ്യമങ്ങളിലെ ആളുകള്‍ വ്യത്യസ്തമായിട്ടാണ് പ്രതികരിച്ചത്. ചിലര്‍ ഇതിനെ ''പബ്ലിസിറ്റി സ്റ്റണ്ട്'' എന്ന് വിളിക്കുമ്പോള്‍ മറ്റുചിലര്‍ ഇതിനെ തമാശയുടെ മേമ്പൊടിയും ചേര്‍ത്താണ് നോക്കിക്കണ്ടത്. എതൊക്കെയായാലും ഈ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ നല്ലൊരു ചലനം സൃഷ്ടിച്ചിട്ടുണ്ട്. വാടക കാമുകന്റെ തെരെഞ്ഞെടുപ്പ് ആള്‍ക്കാര്‍ സാകൂതം നോക്കിയിരിക്കുകയാണ്. എന്തായാലും വാടക കാമുകന് മിടുക്കും യോഗവുമുണ്ടെങ്കില്‍ സിനിമയിലെന്നപോലെ ആജീവനാന്തം കാമുകനായി തുടരാന്‍ സാധ്യതയുമുണ്ട്.
   Published by:Sarath Mohanan
   First published: