നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Mother Daughter Love | പേഴ്‌സില്‍ കുഞ്ഞുമകള്‍ ഒളിപ്പിച്ചു വച്ച 'സ്‌നേഹം'; കണ്ണൂനീരണിഞ്ഞ് അമ്മ

  Mother Daughter Love | പേഴ്‌സില്‍ കുഞ്ഞുമകള്‍ ഒളിപ്പിച്ചു വച്ച 'സ്‌നേഹം'; കണ്ണൂനീരണിഞ്ഞ് അമ്മ

  അപ്രതീക്ഷിതമായ ചെറിയ കാര്യങ്ങളിലൂടെ കുട്ടികള്‍ ചിലപ്പോൾ നമ്മെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യും

  • Share this:
   ഏത് മടുപ്പിക്കുന്ന അവസരങ്ങളിലും കുട്ടികൾ നമ്മെ സന്തോഷവാന്മാരാക്കാറുണ്ട്. ഏത് വിരസമായ ദിവസവും സന്തോഷപ്രദമാക്കാന്‍ അവര്‍ക്ക് സാധിക്കും. അവരുടെ മധുരമായ പുഞ്ചിരിയ്ക്കും കളികൾക്കും ആരുടെയും ഒരു ദിവസത്തെ മാറ്റിമറിക്കാനുള്ള ശേഷിയുണ്ട്. മാതാപിതാക്കളുടെ സന്തോഷ നിമിഷങ്ങളില്‍ കുട്ടികളുടെ സ്വാധീനം വളരെ വലുതാണ്.

   അപ്രതീക്ഷിതമായ ചെറിയ കാര്യങ്ങളിലൂടെ കുട്ടികള്‍ ചിലപ്പോൾ നമ്മെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യും. ഇപ്പോള്‍ ഒരമ്മ തന്റെ ജോലിക്കിടെ അപ്രതീക്ഷിതമായി തന്റെ കുട്ടിയുടെ കരുതല്‍ അനുഭവിച്ച് അറിഞ്ഞതിനെ പറ്റിയാണ് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. അവരുടെ ആ അനുഭവം സോഷ്യല്‍ മീഡിയയിൽ വൈറലായി മാറി.

   @hovitaaa എന്ന ഒരു ട്വിറ്റര്‍ ഉപയോക്താവ്, തന്റെ ജോലി സ്ഥലത്ത് ജോലി ചെയ്തുക്കൊണ്ടരിക്കുമ്പോള്‍ പേഴ്‌സ് തുറന്ന് നോക്കേണ്ട ആവശ്യമുണ്ടായി. അതില്‍ പരിചയിമില്ലാത്ത ഒരു സിപ് ബാഗ് കണ്ടപ്പോള്‍ എടുത്തു പരിശോധിച്ചു. അതില്‍ നിറയെ ചെറിയ ചെറിയ കുറിപ്പുകളായിരുന്നു. അവരുടെ മകള്‍ കെയ്ലന്‍ എഴുതിയ ''ലവ് യു അമ്മ'', ''ഈ ജോലി ദിവസം നല്ലതാക്കട്ടെ'' തുടങ്ങിയ സന്ദേശങ്ങളായിരുന്നു ആ കുറിപ്പുകളില്‍ ഉണ്ടായിരുന്നത്. ഇതോടെ ആ അമ്മ കരഞ്ഞുപോയി.

   ഒക്ടോബര്‍ 25ന് പങ്കുവച്ച ട്വിറ്ററില്‍ അവര്‍ കുറിച്ചത് ഇങ്ങനെയാണ്, 'ഞാന്‍ എന്റെ ചാപ്സ്റ്റിക്കിനായി (മേക്കപ്പ് വസ്തു) എന്റെ പേഴ്സ് തപ്പിയപ്പോള്‍, ഒരു സിപ്ലോക്ക് ബാഗില്‍ നിന്ന് ഇത് കണ്ടെത്തി, എന്റെ മകള്‍.. കുറിച്ചതാണ്, കരച്ചില്‍ വരുന്നു.'' എന്ന് കുറിച്ചുക്കൊണ്ട് ആ മാതാവ്, തന്റെ മകളുടെ കുറിപ്പുകളുടെ ഫോട്ടോകളും ട്വീറ്റ് ചെയ്തു. ആ മകളുടെ ഹൃദയസ്പര്‍ശിയായ കുറിപ്പുകള്‍ ആ അമ്മയെ മാത്രമല്ല ഒട്ടേറെ ഉപയോക്താക്കളെ വികാരാധീനരാക്കി.

   മറ്റൊരു കാര്യം, തന്റെ ട്വിറ്റര്‍ അക്കൗണ്ട് മകള്‍ കെയ്ലന് വേണ്ടിയുള്ളതാണെന്ന് ഈ അമ്മയുടെ ട്വിറ്റര്‍ ബയോയിൽ പറയുന്നത്. ''ഇതൊരു കെയ്ലന്‍ സ്റ്റാന്‍ അക്കൗണ്ടാണ്,'' എന്നാണ് ആ അമ്മയുടെ ട്വിറ്റര്‍ ബയോയില്‍ എഴുതിയിരിക്കുന്നത്. ട്വിറ്റര്‍ പോസ്റ്റിന് 1.8 ലക്ഷത്തിലധികം ഉപയോക്താക്കള്‍ ലൈക്ക് ചെയ്യുകയും മൂന്ന് ദിവസത്തിനുള്ളില്‍ ഏകദേശം 12,000 റീട്വീറ്റുകള്‍ ലഭിക്കുകയും ചെയ്തു.

   വികാരങ്ങള്‍ അടക്കാനാവാതെ ഒരു ട്വിറ്റര്‍ ഉപയോക്താവ്, 'ഇത് എന്നെ കണ്ണീരിലാഴ്ത്തി. ആ പെണ്‍കുട്ടി അവളുടെ അമ്മയെ ശരിക്കും സ്‌നേഹിക്കുകയും കരുതുകയും ചെയ്യുന്നു,'' എന്ന് കുറിച്ചു. മറ്റൊരു ഉപയോക്താവ് എഴുതിയത്, '' ഈ കണ്ണുനീര്‍ എന്റെ കീബോര്‍ഡിനെ നനയ്ക്കുന്നു എന്നാണ്''

   മറ്റൊരു ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം, ഈ ട്വീറ്റ് തന്റെ ചില മോശം അനുഭവങ്ങളാണ് ഓര്‍മ്മിപ്പിച്ചതെന്ന് കുറിച്ചു. അദ്ദേഹം എഴുതിയത് ഇങ്ങനെയാണ്, ''ഞാന്‍ ഇത് എന്റെ രണ്ടാനമ്മയ്ക്ക് വേണ്ടി ചെയ്യാറുണ്ടായിരുന്നു. തുടര്‍ന്ന് അവരുടെ പേഴ്സില്‍ നിന്ന് എന്തെങ്കിലും ഒക്കെ നഷ്ടപ്പെടാന്‍ തുടങ്ങി. ഞാന്‍ എടുത്തിട്ടില്ലെങ്കിലും അതിന്റെ പേരില്‍ എന്നെ കുറ്റപ്പെടുത്തും അല്ലെങ്കില്‍ അവരുടെ പേഴ്സില്‍ തൊട്ടതിന് പ്രശ്നമുണ്ടാക്കും,'' എന്നാണ്. ഇതുപോലെ നിരവധി ഉപയോക്താക്കള്‍ തങ്ങളുടെ അനുഭവങ്ങള്‍ ഈ ട്വീറ്റിന് കീഴില്‍ പങ്കുവച്ചു.
   Published by:Karthika M
   First published:
   )}