• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | അച്ഛന്‍ അവസാനമായി എഴുതിയ കത്ത് ലെഹങ്കയില്‍ തുന്നിച്ചേര്‍ത്ത് മകള്‍ വിവാഹവേദിയില്‍

Viral Video | അച്ഛന്‍ അവസാനമായി എഴുതിയ കത്ത് ലെഹങ്കയില്‍ തുന്നിച്ചേര്‍ത്ത് മകള്‍ വിവാഹവേദിയില്‍

ഇപ്പോഴിതാ മരിച്ചു പോയ തന്റെ അച്ഛന്റെ ഓര്‍മ്മകള്‍ തുന്നി ചേര്‍ത്ത് വിവാഹ വേദിയിലേക്ക് എത്തിയ വധുവിന്റെ വീഡിയോയാണ് വൈറലാവുന്നത്.

  • Share this:
വിവാഹം ആഘോഷമാക്കുക എന്നാതാണ് എല്ലാ വധൂവരന്‍മാരുടേയും സങ്കല്‍പ്പവും ആഗ്രഹവും. പലരുടെയും സ്വപ്ന ദിവസമായ അന്ന് വിവാഹ വസ്ത്രത്തേ കുറിച്ച് പല കാഴ്ചപ്പാടുകളും ഉണ്ടാവും. അണിയാന്‍ പോകുന്ന വസ്ത്രത്തില്‍ വരന്റെ പേരും ചിത്രവും ഒക്കെ ചേര്‍ക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്റ്.
ഇപ്പോഴിതാ മരിച്ചു പോയ തന്റെ അച്ഛന്റെ ഓര്‍മ്മകള്‍ തുന്നി ചേര്‍ത്ത് വിവാഹ വേദിയിലേക്ക് എത്തിയ വധുവിന്റെ വീഡിയോയാണ് വൈറലാവുന്നത്.

മരിച്ചുപോയ അച്ഛന്‍ അവസാനമായി എഴുതിയ കത്ത് ലെഹങ്കയില്‍ തുന്നിച്ചേര്‍ത്താണ് വധു വിവാഹവേദിയിലേക്ക് കടന്നുവന്നത്. ലെഹങ്കയോടൊപ്പം അണിഞ്ഞ ദുപ്പട്ടയിലാണ് അച്ഛന്‍ എഴുതിയ കത്ത് വധു തുന്നിച്ചേര്‍ത്തത്. സുവന്യ എന്ന വധുവാണ് രാജസ്ഥാനില്‍ വച്ചു നടന്ന വിവാഹത്തില്‍ അച്ഛന്റെ ഓര്‍മ്മകള്‍ പങ്കുവച്ചത്.

അച്ഛന്റെ സാന്നിധ്യം വിവാഹ വേദിയില്‍ കൊണ്ടുവരാനുള്ള ആലോചനയുടെ ഭാഗമായാണ് ഇങ്ങനെയൊരു തീരുമാനം സുവന്യ എടുത്തത്. അച്ഛന്റെ വാക്കുകള്‍ ദുപ്പട്ടയില്‍ എംബ്രോയ്ഡറി ചെയ്‌തെടുക്കുകയായിരുന്നു സുവന്യ.




വളരെ സിംപിളായ അധികം വര്‍ക്കുകള്‍ ഇല്ലാത്ത ഒരു ചുവപ്പ് ലെഹങ്കയാണ് സുവന്യ വിവാഹത്തിനായി ധരിച്ചത്. ആഭരണങ്ങളുടെയും മേക്കപ്പിന്റെ കാര്യത്തിലും അവള്‍ മിതത്വം പാലിച്ചിരുന്നു.

അടുത്തിടെ അമ്മയുടെ ചിത്രം നെഞ്ചോട് ചേര്‍ത്ത് പിടിച്ച് വിവാഹവേദിയിലേയ്ക്ക് കടന്ന് വന്ന ഒരു വധുവിന്റെ ദൃശ്യവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Published by:Karthika M
First published: