നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • 'ഭൂമിക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ'; അപായസൂചന മുന്നറിയിപ്പുമായി ഡേവിഡ് ആറ്റൻബറോ

    'ഭൂമിക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ'; അപായസൂചന മുന്നറിയിപ്പുമായി ഡേവിഡ് ആറ്റൻബറോ

    1996 ലെ വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ടിന്റെ സ്ഥാപക അംഗവും കൂടിയാണ് ആറ്റൻബറോ. അടുത്തിടെ ഒരു ഡോക്യുമെന്ററിയും 'എ ലൈഫ് ഓൺ അവർ പ്ലാനറ്റ്' എന്ന പുസ്തകവും പുറത്തിറക്കിയിട്ടുണ്ട്.

    File photo of Sir David Attenborough. (Credit: REUTERS)

    File photo of Sir David Attenborough. (Credit: REUTERS)

    • Share this:
      പരിസ്ഥിതി പ്രതിസന്ധികളെക്കുറിച്ച് അപായസൂചന മുന്നറിയിപ്പുമായി ബ്രിട്ടീഷ് പരിസ്ഥിതി പ്രവർത്തകനും ചലച്ചിത്ര നിർമ്മാതാവുമായ സർ ഡേവിഡ് ആറ്റൻബറോ. ആൻഡേഴ്സൺ കൂപ്പറിന് നൽകിയ ഒരു മണിക്കൂർ നീളുന്ന അഭിമുഖത്തിലാണ്, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും മനുഷ്യർ “ഗ്രഹത്തിനെതിരായ കുറ്റകൃത്യങ്ങൾ” നടത്തിയതിനെക്കുറിച്ചും പ്രകൃതി ചരിത്രകാരനായ ആറ്റൻ ബറോ സംസാരിച്ചത്. 1996 ലെ വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ടിന്റെ സ്ഥാപക അംഗവും കൂടിയാണ് ആറ്റൻബറോ. അടുത്തിടെ ഒരു ഡോക്യുമെന്ററിയും 'എ ലൈഫ് ഓൺ അവർ പ്ലാനറ്റ്' എന്ന പുസ്തകവും പുറത്തിറക്കിയിട്ടുണ്ട്.

      ആറ്റൻബറോ നെറ്റ്ഫ്ലിക്സിലെ താൻ്റെ ഡോക്യുമെന്ററി വെറും ഒരു ചലച്ചിത്രം മാത്രമല്ല, ജീവിതത്തിന്റെ നേർ സാക്ഷ്യമാണെന്നാണ് പറഞ്ഞത്. 95 കാരനായ ആറ്റർബറോ, ബിബിസി പരമ്പരയായ “ലൈഫ് ഓൺ എർത്ത്” എന്ന പരമ്പരയിലൂടെ ഈ മാറ്റങ്ങൾ സംഭവിക്കുന്നത് സൂക്ഷ്മമായി നിരീക്ഷിക്കുകയും മനുഷ്യർ ലോകത്തെ കീഴടക്കുകയും ഭൂമിയെ ഒരു “തകർച്ചയിലേക്ക്” അയയ്ക്കുകയും ചെയ്തുവെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
      ഭൂമിയുടെ നാശത്തിന്റെ തുടക്കക്കാരനാകാൻ ആഗ്രഹിക്കുന്നില്ലെന്ന് ആറ്റൻബറോ കൂട്ടിച്ചേർത്തു. മനുഷ്യന് ഈ ജീവിതത്തിൽ നിന്ന് ആനന്ദം നേടാൻ കഴിയും, എന്നാൽ ഈ ഗ്രഹത്തിന്റെ ഉത്തരവാദിത്തമുള്ള വ്യക്തിയെന്ന നിലയിൽ, ആ പങ്ക് ഏറ്റെടുക്കുകയും മനുഷ്യർ വരുത്തിയ നാശത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യേണ്ടതുണ്ടെന്നാണ് ആറ്റൻബറോ പറയുന്നത്.


      Also Read രണ്ട് ദിവസം കുളിച്ചില്ല, ചളിയിൽ കിടന്നു; സിനിമാ ചിത്രീകരണ അനുഭവം പങ്കുവച്ച് പരിണീതി ചോപ്ര

      ഒരുകാലത്ത് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സംശയമുള്ളയാളായിരുന്നു ഞാൻ എന്നും എന്നാൽ ലോകമെമ്പാടും മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയെക്കുറിച്ചും താപനിലയെക്കുറിച്ചും പഠിച്ചതിന് ശേഷം എന്റെ കാഴ്ചപ്പാട് മാറ്റിയെന്നും ആറ്റൻബറോ പറയുന്നു. 1995 മുതലുള്ള കാലാവസ്ഥാ വ്യതിയാനം കാരണം സമുദ്രജലം ചൂടായാതിന്റെ ഫലമായി ലോകത്തിലെ തന്നെ ഏറ്റവും വലിയ പവിഴപ്പുറ്റുകളായ ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫിലെ പവിഴത്തിന്റെ പകുതിയിലധികം നഷ്ടപ്പെട്ടതും ആറ്റൻബറോ എടുത്തുകാട്ടുന്നു. ഞങ്ങൾക്കറിയാവുന്ന ഈ പാറയിൽ ഞങ്ങൾ പോയിരുന്നു. അത് ഒരു സെമിത്തേരി പോലെയായിരുക്കുന്നു, കാരണം എല്ലാ പവിഴങ്ങളും ചത്തുപോയെന്നും, ആറ്റൻബറോ പറഞ്ഞു. താപനിലയും അസിഡിറ്റിയും വർദ്ധിച്ചതിനാലാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം പറയുന്നു.

      Also Read രാഖി സാവന്തിന്‍റെ ഫിറ്റ്നസ് വീഡിയോ വൈറലാകുന്നു; പരിഹാസ കമന്‍റുകൾ നിറയുന്നു

      കാലാവസ്ഥാ വ്യതിയാനം, സമുദ്രജലനിരപ്പ് ഉയരുന്നത്, ആവാസവ്യവസ്ഥയ്ക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങൾ എന്നിവയെക്കുറിച്ച് സംസാരിച്ച പരിസ്ഥിതി പ്രവർത്തകൻ മനുഷ്യർക്ക് ഒരു അപകട മുന്നറിയിപ്പ് നൽകുന്നു. പ്രകൃതിയിൽ ഉണ്ടാക്കുന്ന ആഘാതം ലഘൂകരിക്കാനും നാശം കുറയ്ക്കാനും ഒപ്പം പ്രകൃതിക്ക് എതിരായി ജീവിക്കുന്നതിനുപകരം പ്രകൃതിയോടൊപ്പം ജീവിക്കാൻ പഠിക്കാനും ആറ്റൻബറോ പറയുന്നു.

      Also Read 'ഇപ്പോൾ ഹാപ്പിയാണ്'; 11 വർഷം കാമുകന്റെ വീട്ടിലെ ഒറ്റമുറിയിൽ ഒളിവിൽ കഴിഞ്ഞ സാജിതയുടെ പ്രതികരണം ഇങ്ങനെ

      ഇതിനൊപ്പം, ഫോസിൽ ഇന്ധനങ്ങൾക്ക് പകരം പുനരുപയോഗിക്കാൻ കഴിയുന്ന ഊർജ്ജസ്രോതസ്സുകളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ആറ്റൻബറോ പറയുന്നു. കൂടാതെ ചൊവ്വ പോലുള്ള മറ്റ് ഗ്രഹങ്ങളിൽ വസിക്കുന്നതിനുള്ള അഭിലാഷ സിദ്ധാന്തങ്ങളെ തള്ളിപ്പറയുകയും ഭൂമിയുടെ സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മനുഷ്യരോട് ആവശ്യപ്പെടുകയും ചെയ്യുന്നു.

      ലോകത്തിലെ, പ്രകൃതിയിലെ അത്ഭുതങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരാളായാണ് ആറ്റൻബറോയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എങ്കിലം, പാരിസ്ഥിതിക കാരണങ്ങളെ പിന്തുണയ്ക്കുന്നതിലാണ് ആറ്റൻബറോ ഇപ്പോൾ ശ്രദ്ധ ചെലുത്തുന്നത്.
      Published by:Aneesh Anirudhan
      First published:
      )}