നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • നിവാർ ചുഴലിക്കാറ്റ്: ചെന്നൈയെ കുറിച്ച് ആശങ്ക പങ്കുവെച്ച് ഡേവിഡ് വാർണർ; സ്നേഹം പകർന്ന് ഇന്ത്യൻ ട്വിറ്ററാറ്റികൾ

  നിവാർ ചുഴലിക്കാറ്റ്: ചെന്നൈയെ കുറിച്ച് ആശങ്ക പങ്കുവെച്ച് ഡേവിഡ് വാർണർ; സ്നേഹം പകർന്ന് ഇന്ത്യൻ ട്വിറ്ററാറ്റികൾ

  തന്റെ ഇൻസ്റ്റാ സ്റ്റോറിയായിട്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചെന്നൈ തീരപ്രദേശത്തെ ഇരുണ്ട ചാരനിറത്തിലുള്ള ആകാശത്തിന്റെ ക്ലിപ്പാണ് വാർണർ പങ്കിട്ടിരിക്കുന്നത്

  david warner

  david warner

  • Share this:
   ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരവും സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനുമായ ഡേവിഡ് വാർണറിന് ഇന്ത്യയോടുള്ള സ്‌നേഹത്തെ കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. ഇന്ത്യൻ ഭാഷാ ഗാനങ്ങൾക്ക് ചുവടുവെച്ചു കൊണ്ടുള്ള വാർണറുടെ വീഡിയോ വൈറലായിരുന്നു. 'ഷീലാ കി ജവാനി', 'ബുട്ട ബൊമ്മ' എന്നീ ഗാനങ്ങൾക്ക് ചുവടുവെച്ചുള്ള വാർണറുടെ ടിക് ടോക് വീഡിയോ നിരവധി ഇന്ത്യൻ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

   എന്നാൽ ഇപ്പോൾ വാർണർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഗൗരവമേറിയ ഒരു വീഡിയോ പങ്കിട്ടിരിക്കുകയാണ്. തന്റെ ഇൻസ്റ്റാ സ്റ്റോറിയായിട്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചെന്നൈ തീരപ്രദേശത്തെ ഇരുണ്ട ചാരനിറത്തിലുള്ള ആകാശത്തിന്റെ ക്ലിപ്പാണ് വാർണർ പങ്കിട്ടിരിക്കുന്നത്. "ചെന്നൈയിലെ എല്ലാവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നു." എന്ന കുറിപ്പോടെയാണ് വാർണർ വീഡിയോ പങ്കിട്ടിരിക്കുന്നത്.   നിവാർ ചുഴലിക്കാറ്റിൽ ചെന്നൈയെ കുറിച്ചുള്ള വാർണറുടെ ആശങ്ക ഇന്ത്യക്കാരായ ട്വിറ്ററാറ്റികളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചിരിക്കുന്നത്. വാർണറുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയെ കുറിച്ച് ട്വിറ്ററിലൂടെ പലരും അറിയിച്ചിട്ടുണ്ട്.

   അദ്ദേഹം ആത്മാർഥമായി ഇന്ത്യയെ സ്നേഹിക്കുന്നുണ്ടെന്നാണ് ഒരാളുടെ കമൻറ്. അദ്ദേഹത്തിന് ഇന്ത്യൻ പൗരത്വം നൽകണമെന്ന് മറ്റൊരാൾ പറയുന്നു.

   നിവാര്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി തമിഴ്‌നാടിന്റെ തീരത്തേക്ക് അടുക്കുന്നു. ഇന്ന് രാത്രി എട്ടുമണിക്കും നാളെ രാവിലെ ആറുമണിക്കും ഇടയില്‍ മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയില്‍ നിവാര്‍ കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശുമെന്നാണ് കരുതുന്നത്.   ആംഫൻ ചുഴലിക്കാറ്റിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട രണ്ടാമത്തെ ചുഴലിക്കാറ്റാണ് നിവാർ.
   Published by:Anuraj GR
   First published:
   )}