• HOME
  • »
  • NEWS
  • »
  • buzz
  • »
  • DEAD BODY SPOTTED BY FIRE DEPARTMENT TURNED OUT TO BE A SLEEPING GUY JS

പുഴയിൽ ‘മൃതദേഹം’; സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ കണ്ടത് ഉറങ്ങുന്ന യുവാവിനെ

വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ ഒരു തരംഗം സൃഷ്ടിച്ചിരിക്കുകയാണ്

വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ ഒരു തരംഗം സൃഷ്ടിച്ചിരിക്കുകയാണ്

വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ ഒരു തരംഗം സൃഷ്ടിച്ചിരിക്കുകയാണ്

  • Share this:
    ഒകലഹോമയില്‍ നിന്നുള്ള ഒരു 'രക്ഷാ പ്രവര്‍ത്തനത്തിന്റെ' വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ ഒരു തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. അര്‍ക്കന്‍സാസ് നദീതീര നഗരമായ ട്വല്‍സയിലാണ് സംഭവം നടന്നത്. നദിയുടെ നടുക്ക് അനക്കമറ്റ നിലയില്‍ കിടന്നയാളെ കരയ്ക്കെത്തിക്കാനാണ് രക്ഷാ സംഘം എത്തിയത്. ഇയാള്‍ മരിച്ചു കിടക്കുകയാണ് എന്ന സംശയത്തിലായിരുന്നു രക്ഷാ സംഘത്തെ വിളിച്ച് വരുത്തിയത്. എന്തായാലും ഇയാള്‍ മരിച്ചിരുന്നില്ല എന്നു മാത്രമല്ല പൂര്‍ണ്ണ ആരോഗ്യവാനായി ഇരിക്കുകയും ചെയ്യുന്നു. രസകരമായ കാര്യം എന്തെന്നാല്‍ ഇയാള്‍ വെള്ളം ഒഴുകുന്നത് ആസ്വദിച്ച് വെയില്‍ കാഞ്ഞ് നദിയില്‍ ഉറങ്ങി കിടക്കുകയായിരുന്നു. ഓഗസ്റ്റ് 18 ബുധനാഴ്ചയായിരുന്നു വാര്‍ത്തയ്ക്കാസ്പദമായ സംഭവം നടന്നത്.

    ട്വല്‍സ അഗ്‌നിശമന സേന, പോലീസ്, അര്‍ക്കന്‍സാസിലെ അടിയന്തര വൈദ്യ സഹായ സേവകര്‍ (ഇഎംഎസ്എ), തുടങ്ങിയവരെല്ലാം അര്‍ക്കന്‍സാസ് നദിയില്‍ അയാളെ കണ്ടു എന്ന വിവരത്തോട് സമയോചിതമായി തന്നെ പ്രതികരിച്ചിരുന്നു. നദിയില്‍ വെള്ളം കുറവായി കാണപ്പെടുന്നുണ്ടെങ്കിലും അത് ഇപ്പോഴും 'അപകട സാധ്യത' ഉയര്‍ത്തുന്നു എന്ന് ഇവര്‍ നദീതീരത്ത് താമസിക്കുന്നവരെ ഉപദേശിക്കുന്നു.

    ''നദിയില്‍ ഒരു മൃതദേഹം കണ്ടെത്തി എന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന്, ടിഎഫ്ഡി, ട്വല്‍സ പോലീസ്, ഇഎംഎസ്ഒകെ എന്നിവരെ സംഭവ സ്ഥലത്തേക്ക് അടിയന്തരമായി അയച്ചിരുന്നു,'' സംഭവത്തെക്കുറിച്ച് ട്വല്‍സ അഗ്‌നിശമന വകുപ്പ് ട്വീറ്റ് ചെയ്യുന്നു. ''ഞങ്ങള്‍ നദിയിലേക്ക് ഒരു വള്ളം അയച്ചു, തുടര്‍ന്ന് ആ മനുഷ്യന്‍ വെള്ളത്തില്‍ കിടക്കുന്നതായും കണ്ടെത്താന്‍ സാധിച്ചു. നദിയില്‍ വെള്ളം കുറവാണ്, എന്നിരുന്നാലും ചില സ്ഥലങ്ങളില്‍ ഇപ്പോഴും അപകടം പതിയിരുപ്പുണ്ട്. അതിനാല്‍, ദയവായി ജാഗ്രത പാലിക്കുക. ഉഷ്ണത്തില്‍ നിന്നും ശരീരം തണുപ്പിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക,'' ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.

    ട്വീറ്റിന് മറുപടിയായ്, ഒരു ട്വിറ്റര്‍ ഉപയോക്താവ് സമാനമായ മറ്റൊരു വീഡിയോ പങ്ക് വെച്ചിരുന്നു. അതില്‍ ഒരാള്‍ റോഡില്‍ കിടക്കുന്നത് കാണാന്‍ സാധിക്കും. പോലീസ് ഉദ്യോഗസ്ഥര്‍ അയ്യാളെ സമീപിച്ചപ്പോള്‍, അയാള്‍ ഉറങ്ങുകയാണെന്ന് അവര്‍ കണ്ടെത്തി. വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് ട്വിറ്റര്‍ ഉപയോക്താവ് എഴുതി, ''ഒരേ ഊര്‍ജം.'' എന്നിരുന്നാലും, ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ ടിക് ടോക്കില്‍ വന്നതാണ്.









    ആര്‍ക്കും അപകടം ഒന്നും സംഭവിച്ചിട്ടില്ല എന്ന വസ്തുത നിലനിന്നിരുന്നു എങ്കിലും, ആളുകള്‍ രക്ഷാസേനയ്ക്ക് നന്ദി പറയാന്‍ പറയാന്‍ സമയമെടുത്തു, ''ബന്ധപ്പെട്ട ആളുകള്‍ മറ്റുള്ളവരുടെ ജീവിതം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന് അറിയുന്നത് വളരെ സന്തോഷകരമായ കാര്യമാണ്,'' എന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു.

    അതേസമയം, മറ്റു ചിലര്‍ ചോദിച്ചത്, ആ മനുഷ്യന്‍ ചെയ്തതില്‍ എന്താണ് തെറ്റ് എന്നാണ്. ഒരാള്‍ നദിയില്‍ കിടക്കുന്നതില്‍ എന്താണ് പ്രശ്‌നം എന്നവര്‍ ചോദിക്കുന്നു. അതില്‍ പ്രത്യേകിച്ച് അപകടകരമായ ഒന്നും ഉണ്ടായിരുന്നില്ല എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

    ഇതില്‍ മറന്നു പോകാന്‍ സാധിക്കാത്ത ഒരു വസ്തുതയുണ്ട്. എന്തെന്നാല്‍, ചിലര്‍ക്ക് ഇത് രസകരമായ ഒരു നേരംപോക്ക് ആയിരിക്കാം, എന്നാല്‍ മറ്റു ചിലര്‍ക്ക്, അത്തരം കാര്യങ്ങളില്‍ പ്രചോദനം ഉള്‍ക്കൊണ്ട് അതിന് ശ്രമിക്കുമ്പോള്‍, ചിലപ്പോള്‍ അവരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായേക്കാം.
    Published by:Jayashankar AV
    First published:
    )}