• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'സുന്ദരനായ ഈ പുഴു കടിച്ചാൽ അഞ്ച് മിനിട്ടിനകം മരണം'; സോഷ്യൽമീഡിയയിലെ പ്രചരണം വ്യാജമെന്ന് ഗവേഷകർ

'സുന്ദരനായ ഈ പുഴു കടിച്ചാൽ അഞ്ച് മിനിട്ടിനകം മരണം'; സോഷ്യൽമീഡിയയിലെ പ്രചരണം വ്യാജമെന്ന് ഗവേഷകർ

കാണാൻ സുന്ദരനാണ് ഈ പുഴുവെങ്കിലും കടിച്ചാൽ അഞ്ച് മിനിട്ടിനകം മരണം സംഭവിക്കുമെന്നാണ് വോയിസ് ക്ലിപ്പിൽ പറയുന്നത്, അതുകൊണ്ടുതന്നെ ഈ പുഴുവിനെ കണ്ടാൽ ഉടൻ ചുട്ടുകൊല്ലണമെന്നാണ് നിർദേശം

  • Share this:
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഒരു സ്ത്രീയുടെ വോയിസ് ക്ലിപ്പും വർണ്ണാഭമായ ഒരു പുഴുവിന്‍റെ ചിത്രവും വാട്സാപ്പ് ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിൽ കാട്ടുതീ പോലെ പ്രചരിക്കുകയാണ്. കാണാൻ സുന്ദരനാണ് ഈ പുഴുവെങ്കിലും കടിച്ചാൽ അഞ്ച് മിനിട്ടിനകം മരണം സംഭവിക്കുമെന്നാണ് വോയിസ് ക്ലിപ്പിൽ പറയുന്നത്. അതുകൊണ്ടുതന്നെ ഈ പുഴുവിനെ കണ്ടാൽ ഉടൻ ചുട്ടുകൊല്ലണമെന്നാണ് വോയിസ് ക്ലിപ്പിലെ നിർദേശം. കർണാടകത്തിലെ കരിമ്പിൻ തോട്ടത്തിൽ കണ്ടെത്തിയ പുഴുവിനെ കേരളത്തിലെ വടക്കൻ ജില്ലകളിലും കണ്ടുവരുന്നതായാണ് പറയുന്നത്. എന്നാൽ ഈ വോയിസ് ക്ലിപ്പിലെ വിവരങ്ങളെല്ലാം തെറ്റാണെന്നാണ് ജീവശാസ്ത്ര മേഖലയിലെ പ്രമുഖ ഗവേഷകർ പറയുന്നത്.

പലപ്പോഴും കരിമ്പിൻത്തോട്ടത്തിൽ കാണപ്പെടുന്ന പ്രാണിയാണ് മരണകാരണമെന്ന് കാട്ടി പുഴുവിന്റെ ചിത്രവും മനുഷ്യന്റെ മൃതദേഹവും സഹിതമുള്ള സന്ദേശമാണ് പ്രചരിച്ചിരുന്നത്. കാറ്റർപില്ലർ ഇനത്തിൽപ്പെടുന്ന പുഴുവിനെ സംബന്ധിച്ച പ്രചരണമാണ് കർഷകരിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നത്.

നിരവധി കാർഷിക വിദഗ്ധരും ശാസ്ത്രജ്ഞരും ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാറ്റർപില്ലറിനെക്കുറിച്ച് സ്വന്തം വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ പുഴു അപകടകരമല്ലെന്നും മരണത്തിന് കാരണമാകില്ലെന്നുമാണ് പറയപ്പെടുന്നത്.

"മനുഷ്യർ സ്പർശിച്ചാൽ കാറ്റർപില്ലറുകൾ മറ്റു പുഴുക്കളെ പോലെ തന്നെ ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാക്കും, അതിന് കാരണം അതിന്‍റെ രോമ അഗ്രങ്ങളെല്ലാം കൂർത്തിരിക്കുന്നത് കൊണ്ടാണ്. അത് മനുഷ്യശരീരത്തിൽ തുളഞ്ഞുകയറുകയും ചെറിയ വേദനയും ചൊറിച്ചിലും അനുഭവപ്പെടും. എന്നാൽ മരണത്തിന് കാരണമാകുന്നില്ല. ലോകത്ത് ഇതുവരെയും കാറ്റർപില്ലറുകൾ കടിച്ചോ സ്പർശിച്ചോ മനുഷ്യൻ പോയിട്ട് ഒരു ജീവി പോലും മരിച്ചിട്ടില്ല" ശാസ്ത്രജ്ഞർ പറഞ്ഞു.

Also Read- എം.ബി രാജേഷ് ഇനി താടിയെടുത്ത മന്ത്രി; 'ഇനി മുടി അൽപംകൂടി നരച്ചിട്ട് താടി വെക്കാം'

കർഷകരുടെ ഇടയിൽ ഇത്തരം പ്രചരാണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് ഇതാദ്യമായല്ല. കർഷകരെയും അവരുടെ സുരക്ഷയെയും സംബന്ധിക്കുന്ന പോസ്റ്റുകൾ ആയതിനാൽ അവ നിമിഷനേരം കൊണ്ട് വൈറലാവുന്നു. ഈ ഇനം കാറ്റർപില്ലറുകളെ കണ്ടെത്തുന്നത് അത്ര എളുപ്പമല്ല. പശ്ചിമഘട്ടത്തിന്റെ ഏതാനും ഭാഗങ്ങളിൽ ആഴത്തിലുള്ള കാടുകളിൽ അവയെ കൂടുതലായി കാണപ്പെടുന്നത്. വളരെ അപൂർവ്വമായാണ് ഈ പ്രാണികളെ കരിമ്പ് പാടങ്ങളിൽ കാണാൻ കഴിയുന്നത്.

പല പ്രാണികളും സാധാരണക്കാർക്ക് അത്ര പരിചിതമല്ല, അതിനാൽ തന്നെ അന്വേഷണാത്മകതയോടെ ഇടുന്ന ചില പോസ്റ്റുകൾ വൈറലാകുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, അഞ്ച് മൂടുപടമുള്ള പാമ്പുകളുടെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങൾ വൈറലാകുന്നത് പതിവായിരുന്നു. സാൻഡ് ബോവ പാമ്പിനെക്കുറിച്ച് ഐതിഹ്യങ്ങളുണ്ട്. ഇരുതലയുള്ള പാമ്പിനെ കുറിച്ചും സോഷ്യൽ മീഡിയയിൽ പ്രചാരണങ്ങളുണ്ടായിരുന്നു. ഇത്തരം കഥകൾ വിശ്വസിച്ച് മുമ്പ് മൃഗങ്ങളെ ഉപദ്രവിച്ച കേസുകൾ ഉണ്ടായിട്ടുണ്ട്. മൃഗങ്ങളെയോ പ്രാണികളെയോ ഇത്തരം പ്രചരണങ്ങൾ വിശ്വസിച്ച് ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്ന സംഭവവികാസങ്ങൾ ഉണ്ടാകുന്നതിനാൽ സോഷ്യൽമീഡിയയിലെ വ്യാജപ്രചരണങ്ങൾക്കെതിരെ പൊലീസ് നടപടി എടുക്കണം," ശാസ്ത്രജ്ഞർ ആവശ്യപ്പെടുന്നു.
Published by:Anuraj GR
First published: