• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അന്ന് മരിച്ചെന്ന് കരുതി ചവറ്റുകൂനയിൽ തള്ളിയ കുഞ്ഞ്; നൂപുറിനെ കാത്തിരുന്നത് ക്രോർപതിയിലെ വിജയം

Declared Dead at Birth, Specially-abled UP Girl Noopur Singh is KBC Winner | 'കോൻ ബനേഗ ക്രോർപതി'യിലെ 12.5 ലക്ഷം രൂപ എന്ന തിളക്കമാർന്ന സമ്മാന വിജയത്തിനുടമയാണ് നൂപുർ സിംഗ്

news18india
Updated: August 28, 2019, 2:25 PM IST
അന്ന് മരിച്ചെന്ന് കരുതി ചവറ്റുകൂനയിൽ തള്ളിയ കുഞ്ഞ്; നൂപുറിനെ കാത്തിരുന്നത് ക്രോർപതിയിലെ വിജയം
പ്രതീകാത്മക ചിത്രം
news18india
Updated: August 28, 2019, 2:25 PM IST
വർഷങ്ങൾക്ക് മുൻപ് കാൺപൂർ ആശുപത്രിയിലെ ഡോക്റ്റർമാർ ചവറ്റുകൂനയിലേക്കു തള്ളുമ്പോൾ 'ജീവനില്ലാതെ പിറന്ന കുഞ്ഞെ'ന്നായിരുന്നു അവളെ വിധിയെഴുതിയത്. എന്നാൽ ഒരു ബന്ധു അവളിൽ ജീവന്റെ തുടിപ്പ് കണ്ടെത്തി. ആദ്യ നിമിഷങ്ങളിലെ ഡോക്റ്റർമാരുടെ അനാസ്ഥ നൽകിയ വൈകല്യവുമായാണ് പിന്നീടങ്ങോട്ട് നൂപുർ വളർന്നത്.

29 വർഷങ്ങൾക്കിപ്പുറം അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന 'കോൻ ബനേഗ ക്രോർപതിയിൽ' 12 ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകിയ അവൾ 12.5 ലക്ഷം രൂപ എന്ന തിളക്കമാർന്ന സമ്മാന വിജയത്തിനുടമയാണ്. ഉന്നാവ് ജില്ലയിലെ കർഷകനായ രാംകുമാർ സിംഗിന്റെയും കല്പന സിംഗിന്റെയും മകളാണ് നൂപുർ.

വൈകല്യം മറികടന്ന് ബി.എഡ്. പ്രവേശന പരീക്ഷ ആദ്യ ശ്രമത്തിൽ തന്നെ കൈപ്പിടിയിൽ ഒതുക്കിയ മിടുക്കിയായ വിദ്യാർത്ഥിനിയാണ് നൂപുർ എന്നാണ് അമ്മ മകളെപ്പറ്റി പറയുന്നത്. ഇപ്പോൾ പ്ലേ ഗ്രൂപ് കുട്ടികളെ പഠിപ്പിക്കുകയും പത്താം ക്‌ളാസ് വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുകയും ചെയ്യുകയാണ് നൂപുർ.

ക്രോർപതി ടി.വി.യിൽ കാണുമ്പോൾ മത്സരാത്ഥികളെക്കാളും മുൻപേ നൂപുർ ശരിയുത്തരം നല്കാറുണ്ടായിരുന്നു എന്നും 'അമ്മ പറയുന്നു. അതാണ് മകളെ അവിടെ എത്തിച്ചത്. ഈ സീസൺ ആരംഭിച്ചപ്പോൾ നൂപുർ അപേക്ഷിക്കുകയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു.

തന്റെ അവസ്ഥക്ക് കാരണമായ ഡോക്ടർമാരോട് നൂപുറിനു പരിഭവം ഇല്ലെന്ന് അമ്മ പറയുന്നു. 'കോടിപതി' പരിപാടിയിൽ പങ്കെടുത്തതോടു കൂടി നൂപുർ ഗ്രാമത്തിലെ താരമായി മാറിയിരിക്കുകയാണ്.

First published: August 28, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...