SHOCKING: ജീവിതങ്ങൾ മാറ്റിമറിക്കുന്ന ആസിഡ് ആക്രമണത്തിന് ആസിഡ് ലഭ്യത സുലഭം

Deepika Padukone and team conduct a social experiment to expose the acid selling business in India | സ്റ്റിങ് ഓപ്പറേഷൻ വഴി ഒറ്റദിവസം കൊണ്ട് വാങ്ങിക്കൂട്ടിയത് 24 കുപ്പി ആസിഡ്!

News18 Malayalam | news18-malayalam
Updated: January 15, 2020, 3:34 PM IST
SHOCKING: ജീവിതങ്ങൾ മാറ്റിമറിക്കുന്ന ആസിഡ് ആക്രമണത്തിന് ആസിഡ് ലഭ്യത സുലഭം
news18
  • Share this:
രാജ്യത്തെ ആസിഡ് വിൽപ്പനയുടെ യഥാർത്ഥ ചിത്രം തുറന്നു കാട്ടുന്ന വീഡിയോയുമായി ഛപാക് സിനിമയും ദീപിക പദുകോണും. വാങ്ങുന്നയാളിൽ നിന്ന് ഒരു തിരിച്ചറിയൽ രേഖ പോലും ആവശ്യമില്ലാതെ ചില കടയുടമകൾ തീർത്തും ലാഘവത്തോടെ ആസിഡ് വിൽക്കുന്നുവെന്ന് ഇവർ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ കണ്ടെത്തി.

രണ്ട് ക്യാമറമാൻമാരും മറ്റ് ടീം അംഗങ്ങളും കാറിൽ ഇവരെ പിന്തുടർന്നു. ഒന്നിലധികം അഭിനേതാക്കൾ മുംബൈയിലെ ഒന്നിലധികം കടകളിൽ ആസിഡ് വാങ്ങാനെന്ന വ്യാജേന മുന്നിട്ടിറങ്ങി. പ്ലംബർ, ബിസിനസുകാരൻ, വിദ്യാർത്ഥി, കുടിയൻ, വീട്ടമ്മ, തെരുവ് ഗുണ്ട എന്നിങ്ങനെ സ്വയം പരിചയപ്പെടുത്തി അവർ ഇറങ്ങിത്തിരിച്ചു. ഇവർ പ്രാദേശിക പലചരക്ക്, ഹാർഡ്‌വെയർ സ്റ്റോറുകളിൽ ആസിഡ് ചോദിക്കുമ്പോൾ, ദീപിക തന്റെ കാറിൽ നിന്ന് ഇവരെ നിരീക്ഷിച്ചു കൊണ്ടേയിരുന്നു.

‘തൊലി പൊളിക്കാൻ കഴിയുന്ന’ ഏറ്റവും ശക്തമായ ആസിഡ് വേണമെന്ന് പല അഭിനേതാക്കളും കടയുടമകളോട് ചോദിച്ചു. പല കടയുടമകളും വാങ്ങുന്നയാളുടെ ഉദ്ദേശ്യത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചില്ലെങ്കിലും, ഒരാൾ മാത്രം ആസിഡ് വിൽക്കുന്നതിന് മുമ്പ് വാങ്ങുന്നയാളുടെ തിരിച്ചറിയൽ രേഖ ചോദിച്ചു. ഐഡി ഇല്ലാതെ വിൽപ്പന നടത്താൻ ഉപഭോക്താവ് ആവശ്യപ്പെട്ടെങ്കിലും കടയുടമ സമ്മതിച്ചില്ല.

വാങ്ങുന്നവർ ആരുടെയെങ്കിലും മുഖത്തേക്ക് ഒഴിക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്നും ചില വിൽപ്പനക്കാർ ചോദിച്ചു, പക്ഷേ വിൽപ്പന നടത്തുന്നതിൽ നിന്ന് അതവരെ തടഞ്ഞില്ല.

ഒരു ദിവസം കൊണ്ട് 24 കുപ്പി ആസിഡ് വാങ്ങാൻ ടീമിന് കഴിഞ്ഞുവെന്ന് വീഡിയോയുടെ അവസാനം ദീപിക വെളിപ്പെടുത്തുന്നു. ആസിഡ് വിൽപ്പന സംബന്ധിച്ച് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സുപ്രീം കോടതി ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത് അരങ്ങേറിയത്. വാങ്ങുന്നയാൾക്ക് 18 വയസ്സിന് മുകളിൽ പ്രായമുണ്ടായിരിക്കണം, ഒരു തിരിച്ചറിയൽ രേഖ, മേൽവിലാസ തെളിവ് എന്നിവ ഹാജരാക്കണം, വിൽപ്പനക്കാരന് ആസിഡ് വിൽക്കാൻ ലൈസൻസ് ഉണ്ടായിരിക്കണം, വിൽപ്പന പോലീസിൽ റിപ്പോർട്ട് ചെയ്യണം എന്നിങ്ങനെയാണ് നിയമാവലിയിൽ പറയുന്നത്.

Published by: meera
First published: January 15, 2020, 3:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading