നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ഇത് ദീപിക പദുകോൺ തന്നെയാണോ?' താരത്തോട് മാസ്ക് മാറ്റാൻ ആവശ്യപ്പെട്ട് എയർപോർട്ട് ഉദ്യോഗസ്ഥന്‍

  'ഇത് ദീപിക പദുകോൺ തന്നെയാണോ?' താരത്തോട് മാസ്ക് മാറ്റാൻ ആവശ്യപ്പെട്ട് എയർപോർട്ട് ഉദ്യോഗസ്ഥന്‍

  സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'ഫൈറ്റര്‍' എന്ന പ്രോജക്റ്റില്‍ ഹൃത്വിക് റോഷനൊപ്പമുള്ള സിനിമയിലാണ് ഇനി ദീപിക അഭിനയിക്കുന്നത്.

  ശനിയാഴ്ച രാവിലെ ബംഗളൂരുവിലേക്ക് പോകുമ്പോഴാണ് പാപ്പരാസികള്‍ ദീപിക പദുക്കോണിന്റെ പിന്നാലെ കൂടിയത്.

  ശനിയാഴ്ച രാവിലെ ബംഗളൂരുവിലേക്ക് പോകുമ്പോഴാണ് പാപ്പരാസികള്‍ ദീപിക പദുക്കോണിന്റെ പിന്നാലെ കൂടിയത്.

  • Share this:
   എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ ബോളിവുഡ് നടി ദീപിക പദുകോണിനോട് മാസ്‌ക് മാറ്റാന്‍ ആവശ്യപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അത് ദീപിക തന്നെയാണോ എന്ന് പരിശോധിക്കാനാണ് അധികൃതര്‍ മാസ്‌ക് മാറ്റാന്‍ ആവശ്യപ്പെട്ടത്.

   ശനിയാഴ്ച രാവിലെ ബംഗളൂരുവിലേക്ക് പോകുമ്പോഴാണ് പാപ്പരാസികള്‍ ദീപിക പദുക്കോണിന്റെ പിന്നാലെ കൂടിയത്. സ്വകാര്യ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ അവിടെ കാത്തുനിന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കുനേരെ ദീപിക ഒരല്പ നേരം ഫോട്ടോയ്ക്കായി പോസ് ചെയ്തിരുന്നു.

   വീഡിയോയില്‍ കാണുന്നതനുസരിച്ച്, ദീപിക എയര്‍പോര്‍ട്ടിലേക്ക് കയറുമ്പോള്‍, ഒരു സി.ഐ.എസ.്എഫ് ഉദ്യോഗസ്ഥന്‍ തന്റെ ഐഡന്റിറ്റി (വ്യക്തിത്വം) സ്ഥിരീകരിക്കുന്നതിന് ദീപികയോട് മാസ്‌ക് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ദീപിക ഉടനെ തന്നെ അത് അനുസരിക്കുകയും ചെയ്തു.

   വെള്ള നിറത്തിലുള്ള ഓവര്‍കോട്ടും ഷര്‍ട്ടും പിന്നെ അയഞ്ഞ ട്രൗസറുമാണ് ദീപിക ധരിച്ചിരുന്നത്. തന്റെ അനൗപചാരിക വസ്ത്രത്തിനനുയോജ്യമായ രീതിയില്‍ ഷര്‍ട്ടിന്റെ സ്ലീവുകള്‍ അവര്‍ ചുരുട്ടി വച്ചിട്ടുണ്ടായിരുന്നു. ഒരു ജോടി സ്‌നീക്കേഴ്‌സ്, കനം കുറഞ്ഞ ബണ്‍, തന്റെ വസ്ത്രധാരണത്തിന് അനുയോജ്യമായ രീതിയിലുള്ള ഷോള്‍ഡര്‍ ബാഗ് എന്നിവ അണിഞ്ഞാണ് ദീപിക പദുക്കോണ്‍ വിമാനത്താവളത്തില്‍ എത്തിയത്.

   കഴിഞ്ഞ ദിവസം, ദീപിക ഇന്‍സ്റ്റാഗ്രാമില്‍ ഒരു രസകരമായ പോസ്റ്റ് പങ്കിട്ടിട്ടുണ്ടായിരുന്നു. അവര്‍ സ്വന്തമായി തയ്യാറാക്കി, ഒരു അഭിമുഖത്തിന്റെ രൂപത്തിലുള്ള തമാശ വീഡിയോയായിരുന്നു അത്. ഒരു വിദ്യാര്‍ത്ഥിനിയെന്ന നിലയില്‍ ദീപിക അവരെ കുറിച്ച് സംസാരിക്കുകയാണ്. 'എന്റെ ഓര്‍മ്മകളില്‍ ഞാന്‍ എപ്പോഴും ക്ലാസ് മുറിക്ക് പുറത്തുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിയോ കുട്ടിയോ ഒക്കെയാ ദീപിക പറഞ്ഞു. സ്‌കൂള്‍ ദിനങ്ങളില്‍ പങ്കെടുത്ത നാടകങ്ങളുടെയും കായിക മത്സരങ്ങളുടെയും ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കുട്ടിക്കാലത്തെ ഓര്‍മ്മകളുടെ ഒരു ശേഖരം തന്നെ ദീപിക പങ്കിട്ടു. തന്റെ പോസ്റ്റിന് 'മികച്ച വിദ്യാര്‍ത്ഥിനി' എന്ന അടിക്കുറിപ്പാണ് നല്‍കിയത്.

   കഴിഞ്ഞ മാസം, യു.എസ് ജിംനാസ്റ്റിക്‌സ് താരം സിമോണ്‍ ബില്‍സിനെ പിന്തുണച്ച് പ്രശസ്ത വ്യക്തികള്‍ സംഘടിപ്പിച്ച സംഘഗാനത്തില്‍ ദീപികയും പങ്കുചേര്‍ന്നിട്ടുണ്ടായിരുന്നു. 24 കാരിയായ ജിംനാസ്റ്റ് ചില മാനസികാരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഒളിമ്പിക്‌സില്‍ നിന്ന് വിട്ടുനിന്നിരുന്നു. മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ദീര്‍ഘകാലമായി വാദിക്കുന്ന ദീപിക തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ ഇതേക്കുറിച്ച് ഇങ്ങനെ എഴുതി, 'നിങ്ങള്‍ പറയുന്നത് ഞാന്‍ മനസ്സിലാക്കുന്നു.'

   സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'ഫൈറ്റര്‍' എന്ന പ്രോജക്റ്റില്‍ ഹൃത്വിക് റോഷനൊപ്പമുള്ള സിനിമയിലാണ് ഇനി ദീപിക അഭിനയിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഏരിയല്‍ ആക്ഷന്‍ ഫ്രാഞ്ചൈസി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ചിത്രത്തില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുകയും ഇന്ത്യയുടെ സായുധ സേനയുടെ വിജയഗാഥ ആഘോഷിക്കുകയും ചെയ്യുമെന്നാണ് പറയയുന്നത്.
   Published by:Karthika M
   First published:
   )}