• HOME
  • »
  • NEWS
  • »
  • buzz
  • »
  • DEEPIKA PADUKONE ASKING FOR EQUAL PAY MORE THAN JUST A PROBLEM IN BOLLYWOOD NAV

തുല്യവേതനം ആവശ്യപ്പെട്ട് ദീപിക പദുക്കോൺ; സിനിമയിലെ വേതനവ്യത്യാസം ബോളിവുഡിലെ മാത്രം പ്രശ്നമോ?

ബൈജു ബാവ്‌റ എന്ന സിനിമയില്‍ നായകനൊപ്പം തുല്യ വേതനം ആവശ്യപ്പെട്ടതിന് ദീപികയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു

Deepika Padukone

Deepika Padukone

  • Share this:
    ഓഗസ്റ്റ് പകുതിയോടെ, ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ഒരു സഞ്ജയ് ലീലാ ബന്‍സാലി സിനിമയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ബൈജു ബാവ്‌റ എന്ന സിനിമയില്‍ നായകനൊപ്പം തുല്യ വേതനം ആവശ്യപ്പെട്ടതിന് ദീപികയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഭര്‍ത്താവും സിനിമയിലെ നായകനുമായ രണ്‍വീര്‍ സിംഗിന് വാഗ്ദാനം ചെയ്ത അതേ പ്രതിഫലമാണ് ദീപിക ചോദിച്ചത്.

    ബോളിവുഡിലെ സ്ത്രീ - പുരുഷ വേതന വിടവിനെതിരെ ദീപിക പദുക്കോണ്‍ നിരന്തരം ശബ്ദം ഉയര്‍ത്താറുണ്ട്. വേതന വ്യത്യാസത്തിനെതിരെ ദീപിക പദുക്കോണ്‍ ശബ്ദം ഉയര്‍ത്തുമ്പോള്‍, ശമ്പള അസമത്വം ബോളിവുഡിന്റെ മാത്രം പ്രശ്‌നമാണോ? ഇന്ത്യയിലെ ഗ്ലാമര്‍ തൊഴിലുകളിലൊന്നായ സ്‌പോര്‍ട്‌സിനും വലിയ ശമ്പള വിടവ് ഉണ്ട്. ഇന്ത്യയുടെ ദേശീയ കായിക ഇനമായ ഹോക്കിയില്‍, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ലഭിക്കുന്ന ശമ്പളത്തില്‍ കുറഞ്ഞത് പത്ത് മടങ്ങ് വേതന വിടവ് ഉണ്ടെന്ന് ഫെമിനിസം ഇന്‍ ഇന്ത്യ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

    സ്ത്രീകള്‍ക്ക് കായികരംഗത്ത് നിന്ന് ലഭിക്കുന്ന മൂല്യം പലപ്പോഴും കുറവാണ്. ഇതേ വിഷയം സംബന്ധിച്ച് ഇന്ത്യന്‍ സ്‌ക്വാഷ് കളിക്കാരിയായ ദീപിക പള്ളിക്കല്‍ 2015ല്‍ ദേശീയ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാന്‍ വിസമ്മതിച്ചു, ഒരേ കായിക ഇനത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വ്യത്യസ്തമായ സമ്മാനത്തുക നല്‍കിയതാണ് കാരണം. പുരുഷന്മാരുടെ ചാമ്പ്യന് 1,20,000 രൂപ ലഭിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് 50,000 രൂപയാണ് ലഭിക്കുക.

    വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ട് 2021 അനുസരിച്ച് തുല്യ ശമ്പളത്തിന്റെ കാര്യത്തില്‍ 156 രാജ്യങ്ങളില്‍ 140-ാം സ്ഥാനത്താണ് ഇന്ത്യ. 2020 മുതല്‍ ഇന്ത്യ 28 സ്ഥാനങ്ങള്‍ പിന്നോട്ട് പോയി.

    ഏറ്റവും കൂടുതല്‍ ഇടിവ് സംഭവിച്ചത് രാഷ്ട്രീയ ശാക്തീകരണ ഉപസൂചികയിലാണ്. വനിതാ മന്ത്രിമാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. 2019ല്‍ 23.1 ശതമാനത്തില്‍ നിന്ന് 2021ല്‍ 9.1 ശതമാനമായി കുറഞ്ഞു. കൂടാതെ, ഇന്ത്യയിലെ സ്ത്രീകളുടെ വരുമാനം പുരുഷന്മാരുടെ അഞ്ചിലൊന്ന് മാത്രമാണ്.

    ഇന്ത്യ പോലുള്ള ചില രാജ്യങ്ങളില്‍ 22.3% സ്ത്രീകള്‍ മാത്രമേ തൊഴില്‍ വിപണിയുടെ ഭാഗമായിട്ടുള്ളൂവെന്നും റിപ്പോര്‍ട്ട് കണ്ടെത്തി. ഉയര്‍ന്ന വൈദഗ്ദ്ധ്യം ആവശ്യമുള്ള തൊഴില്‍ വിപണിയിലെ വിഭാഗങ്ങളില്‍ ലിംഗപരമായ വിടവുകള്‍ തുല്യമോ വലുതോ ആണെന്നും റിപ്പോര്‍ട്ട് കണ്ടെത്തി. സ്ത്രീകള്‍ ചെയ്യുന്ന പ്രൊഫഷണല്‍, ടെക്‌നിക്കല്‍ ജോലികളുടെ പ്രാദേശിക ശരാശരി വിഹിതം 32.6% ആണ്. ഇന്ത്യയില്‍, 29.2% സാങ്കേതിക റോളുകള്‍ മാത്രമാണ് സ്ത്രീകള്‍ വഹിക്കുന്നത്. 62.5 ശതമാനം വിടവ് രേഖപ്പെടുത്തിയ ഇന്ത്യ ഈ മേഖലയിലെ ഏറ്റവും മോശം പ്രകടനം കാഴ്ച വയ്ക്കുന്ന മൂന്നാമത്തെ രാജ്യമാണ്.

    'വലിയ ജനസംഖ്യയായതിനാല്‍, ഇന്ത്യയുടെ പ്രകടനം മേഖലയുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നും' റിപ്പോര്‍ട്ടില്‍ പറയുന്നു. 0.65 ബില്യണ്‍ സ്ത്രീകളുള്ള ഇന്ത്യയില്‍ ലിംഗ വിടവ് ഒരു വര്‍ഷം മുമ്പ് 66.8 ശതമാനത്തില്‍ നിന്ന് 62.5 ശതമാനമായി വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

    ദീപിക പദുക്കോണിന്റെ തുല്യ വേതന ആവശ്യം വാര്‍ത്തകളില്‍ നിറയുമ്പോഴും വേതന വിടവ് നികത്താന്‍ ഇന്ത്യക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്.
    Published by:Naveen
    First published:
    )}