• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video |പറന്നുകൊണ്ട് റോഡ് മുറിച്ചുകടക്കുന്ന മാന്‍; ചാട്ടം കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ, വീഡിയോ

Viral video |പറന്നുകൊണ്ട് റോഡ് മുറിച്ചുകടക്കുന്ന മാന്‍; ചാട്ടം കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ, വീഡിയോ

മാനിന്റെ ഈ 'പറക്കല്‍' കണ്ടാല്‍ അത് സുരക്ഷിതമായി നിലത്തിറങ്ങുമോ എന്ന് വരെ നമുക്ക് സംശയം തോന്നിയേക്കാം.

  • Share this:
    ഇര തേടി എത്തുന്ന ചീറ്റയുടെ പിടിയില്‍ വീഴാതെ കുതിച്ചു പായുന്ന മാനിന്റെ (Deer) ദൃശ്യങ്ങള്‍ നാം നിരവധി കണ്ടിട്ടുണ്ടാകും. ചീറ്റയില്‍ നിന്നും മാന്‍ അപൂര്‍വ്വമായെങ്കിലും രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ കാണുമ്പോള്‍ ആശ്വാസവും തോന്നാറുണ്ട്. ഇപ്പോഴിതാ ശത്രുവിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ എന്ന ഭാവത്തില്‍ സര്‍വ്വശക്തിയുമെടുത്ത് കുതിച്ചു ചാടുന്ന ഒരു മാനിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

    'വൈല്‍ഡ്ലെന്‍സ് ഇക്കോ ഫൗണ്ടേഷന്‍' എന്ന ഹാന്‍ഡില്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് (video) വളരെ പെട്ടെന്ന് തന്നെ വൈറലായി(Viral) മാറിയത്. തികച്ചും അമ്പരപ്പോടെയാണ് ആളുകള്‍ വീഡിയോ കണ്ടത്.

    ഒരു പുഴയുടെ അരികില്‍ നിന്ന് അതിവേഗത്തില്‍ പാഞ്ഞു വരികയാണ് മാന്‍. മണ്‍പാതയില്‍ എത്തുമ്പോള്‍ മറുവശത്തേയ്ക്ക് മാന്‍ കുതിച്ചു ചാടുന്നതാണ് വീഡിയോയില്‍ കാണുന്നത്. കണ്ടാല്‍ ശരിക്കും ഒരു പക്ഷി പറക്കുന്നത് പോലെ തന്നെയായിരുന്നു ഈ മാനിന്റെ കുതിപ്പ്.


    മാനിന്റെ ഈ 'പറക്കല്‍' കണ്ടാല്‍ അത് സുരക്ഷിതമായി നിലത്തിറങ്ങുമോ എന്ന് വരെ നമുക്ക് സംശയം തോന്നിയേക്കാം. എന്നാല്‍, അത് സുരക്ഷിതമായി താഴെ ഇറങ്ങി എന്ന് മാത്രമല്ല, അപ്പുറത്തേക്ക് കൂളായി നടക്കുന്നതും കാണാം. 'ആന്‍ഡ് ദ ?ഗോള്‍ഡ് മെഡല്‍ ഫോര്‍ ലോം?ഗ് ആന്‍ഡ് ഹൈജംപ് ?ഗോസ് ടു' എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

    Fastest Restaurant Service | മിന്നൽ വേഗത്തിൽ ഭക്ഷണം; ഓർഡർ ചെയ്താൽ 14 സെക്കന്റിൽ ഭക്ഷണം മേശപ്പുറത്ത്

    ഏറിയ പങ്ക് ആളുകളും നല്ല ഭക്ഷണം ലഭിക്കുന്ന റെസ്റ്റോറന്റുകളില്‍ നിന്ന് ആഹാരം കഴിക്കാൻ താല്‍പര്യപ്പെടുന്നവരാണ്. എന്നാല്‍ ഒട്ടുമിക്ക റെസ്റ്റോറന്റുകളിലും ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കിയാല്‍ 20-30 മിനിറ്റോളം നമുക്ക് കാത്തിരിക്കേണ്ടി വരാറുണ്ട്. ഓര്‍ഡര്‍ അനുസരിച്ച് ഭക്ഷണം പാചകം ചെയ്യുന്ന റെസ്റ്റോറന്റുകളാണെങ്കില്‍ ഭക്ഷണത്തിനായുള്ള കാത്തിരിപ്പ് പിന്നെയും നീളാന്‍ സാധ്യതയുണ്ട്. ഒരു റെസ്റ്റോറന്റിനെ വിലയിരുത്തുന്നതിന് ഭക്ഷണത്തിന്റെ രുചി, ആതിഥ്യ മര്യാദ, വൃത്തി തുടങ്ങി നിരവധി മാനദണ്ഡങ്ങൾ ഉണ്ട്. ഓർഡർ ചെയ്ത് കഴിഞ്ഞാൽ ഭക്ഷണം മേശയിലേക്ക് എത്താനുള്ള സമയവും അതിൽ ഉൾപ്പെടുന്നു.

    ഈ സ്പാനിഷ് റെസ്റ്റോറന്റിന്റെ പ്രത്യേകത, നിങ്ങള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്താല്‍ തല്‍ക്ഷണം അത് മേശയിലെത്തും എന്നതാണ്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും വേഗത്തില്‍ ഭക്ഷണം നല്‍കുന്നതിന്റെ പേരിൽ റെക്കോർഡ് നേടിയിട്ടുള്ള ഭക്ഷണശാലയാണ് സ്‌പെയിനിലെ കാര്‍നെ ഗാരിബാള്‍ഡി റെസ്റ്റോറന്റ്.

    ഓര്‍ഡര്‍ നല്‍കി വെറും 13.4 സെക്കന്‍ഡിനുള്ളിൽ ഭക്ഷണം ഉപഭോക്താവിന്റെ മേശയിലെത്തിക്കുന്ന ഈ റെസ്റ്റോറന്റ് ഇപ്പോള്‍ ഗിന്നസ് ബുക്കിലും ഇടം പിടിച്ചിട്ടുണ്ട്. മിന്നല്‍ വേഗത്തില്‍ ഭക്ഷണ വിതരണം നടത്തുന്നതിന് കാര്‍നെ ഗാരിബാള്‍ഡിയ്ക്ക് മറ്റ് നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. റെസ്റ്റോറന്റ് സന്ദര്‍ശിച്ച ഉപഭോക്താക്കള്‍ ഓര്‍ഡര്‍ നല്‍കിയത് മുതൽ അത് മേശപ്പുറത്ത് എത്തുന്നതുവരെയുള്ള സമയം എല്ലായ്‌പ്പോഴും 13-14 സെക്കന്‍ഡുകൾ മാത്രമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.

    കാര്‍നെ ഗാരിബാള്‍ഡി റെസ്റ്റോറന്റില്‍ പ്രധാനമായും സ്പാനിഷ്, മെക്‌സിക്കന്‍ വിഭവങ്ങളാണ് ലഭിക്കുക. ഈ വിഭവങ്ങളില്‍ പലതും കുറഞ്ഞ തീയില്‍ മണിക്കൂറുകളോളം സമയമെടുത്ത് പാകം ചെയ്യുന്നവയാണ്. ഇവിടുത്തെ എല്ലാ വിഭവങ്ങളും റെസ്റ്റോറന്റ് തുറക്കുന്നതിന് വളരെ മുമ്പു തന്നെ തയ്യാറാക്കിവെയ്ക്കും. അതുകൊണ്ടാണ് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഈ ഭക്ഷണങ്ങള്‍ ഉപഭോക്താവിന് വിളമ്പാൻ കഴിയുന്നത്.

    ''വെയിറ്റര്‍മാര്‍ തമ്മിലുള്ള ഒരു മത്സരം എന്ന നിലയ്ക്കാണ് അധികം സമയമെടുക്കാതെ ഭക്ഷണം വിളമ്പാൻ ആരംഭിച്ചത്. ആര്‍ക്കാണ് വേഗത്തില്‍ ഭക്ഷണം വിളമ്പാന്‍ കഴിയുക എന്നതായിരുന്നു അവരുടെയിടയിലെ സൗഹൃദ മത്സരം. ഇത് ഒടുവില്‍ റസ്റ്റോറന്റിന്റെ നയമായി പരിണമിക്കുകയായിരുന്നു'', കാര്‍നെ ഗാരിബാള്‍ഡി റെസ്റ്റോറന്റിന്റെ മാനേജർ വൈസ് മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വെറും 14 സെക്കന്‍ഡിനുള്ളില്‍ ഭക്ഷണം മേശയില്‍ എത്തിക്കുക എന്നത് അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ ജോലിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
    Published by:Sarath Mohanan
    First published: