മൂക്കും വായുംമൂടി ദേവീ ദേവന്മാർ; വായുമലിനീകരണത്തിൽ ദൈവങ്ങൾക്കും രക്ഷയില്ല

വാരണാസിയിലാണ് വായു മലിനീകരണത്തിൽ നിന്ന് രക്ഷനേടാൻ മാസ്ക് ധരിച്ച ദേവീദേവന്മാരെ കാണുന്നത്.

News18 Malayalam | news18-malayalam
Updated: November 7, 2019, 10:13 AM IST
മൂക്കും വായുംമൂടി ദേവീ ദേവന്മാർ; വായുമലിനീകരണത്തിൽ ദൈവങ്ങൾക്കും രക്ഷയില്ല
deities
  • Share this:
ദൈവങ്ങൾക്കു പോലും രക്ഷയില്ലാത്ത കാലമാണിത്. കടുത്ത വായു മലിനീകരണത്തിൽ നിന്ന് രക്ഷനേടാൻ ദൈവങ്ങൾക്കും മാസ്ക്. വാരണാസിയിലാണ് വായു മലിനീകരണത്തിൽ നിന്ന് രക്ഷനേടാൻ മാസ്ക് ധരിച്ച ദേവീദേവന്മാരെ കാണുന്നത്. ക്ഷേത്ര പൂജാരികളാണ് ദേവീദേന്മാരെ മാസ്ക് അണിയിച്ചിരിക്കുന്നത്.

also read:വിവാദ പരാമർശം നടത്തിയ പുരോഹിതൻ വീണ്ടും; ഓട്ടിസമുള്ള കുട്ടികൾക്കായി കൗൺസിലിങ്ങും പ്രാർഥനയും

വാരണാസി സിഗ്രയിലുള്ള ശിവപാർവതി ക്ഷേത്രത്തിലെ ദേവീദേവന്മാരുടെ മുഖമാണ് ഇത്തരത്തിൽ മറച്ചിരിക്കുന്നത്. മഞ്ഞുകാലത്ത് ദൈവങ്ങൾക്ക് പുതപ്പ് നൽകുക, ഉത്സവത്തിന് പുതിയ വസ്ത്രങ്ങൾ നൽകുക അതുപോലെ തന്നെയാണ് വായു മലീനീകരണം നേരിടാൻ മാസ്കുകൾ നൽകുന്നതെന്ന് ക്ഷേത്രത്തിലെ പൂജാരി പറയുന്നു.

ക്ഷേത്രത്തിലെ ശിവഭഗവാന്റെയും ദുർഗദേവിയുടെയും കാളിയുടെയും സായ് ബാബയുടെയും മൂക്കും വായും തുണി കൊണ്ട് മറച്ചിരിക്കുകയാണ്. ദീപാവലി മുതൽ പ്രദേശത്ത് വായു മലിനീകരണം അതിരൂക്ഷമാണ്. ഒറ്റ- ഇരട്ട വാഹന സ്കീം ഏർപ്പെടുത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചിരിക്കുകയാണ്.

അതേസമയം മാസ്ക് ധരിച്ച ദേവീദേവന്മാരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 'ദേവീദേവന്മാർ മാസ്ക് ധരിച്ചിരിക്കുന്നു. അങ്ങനെയെങ്കിൽ മനുഷ്യന്‍റെ അവസ്ഥ എന്തായിരിക്കും' എന്നാണ് പലരുടെയും സംശയം.

First published: November 7, 2019, 9:58 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading