ഭക്ഷണം(Food) കിട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് വിവാഹം(Wedding) വേണ്ടെന്ന് പറഞ്ഞ് വരനും(Groom) കുടുംബവും മടങ്ങി. ബിഹാറിലാണ്(Bihar) സംഭവം. വധുവിന്റെ വീട്ടുകാര്‍ കാര്യങ്ങള്‍ പറഞ്ഞ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും വരന്റെ വീട്ടുകാര്‍ ഒത്തുതീര്‍പ്പിന് കൂട്ടാക്കിയില്ല. വധുവിന്റെ വീട്ടില്‍ നിന്ന് ലഭിച്ച എല്ലാ ഉപഹാരങ്ങളും മടക്കി നല്കിയ ശേഷമാണ് വിവാഹസ്ഥലത്ത് നിന്ന് വരനും കുടുംബവും ഇറങ്ങിപ്പോയത്.
തനിക്കും കുടുംബാംഗങ്ങള്‍ക്കും ഭക്ഷണം കിട്ടാന്‍ വൈകിയെന്നാണ് വരന്റെ പിതാവ് പറയുന്നത്. വിവാഹത്തിരിക്കില് വരന്റെ വീട്ടുകാര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ കുറച്ച് വൈകിപ്പോയെന്ന് വധുവിന്റെ വീട്ടുകാരും പറഞ്ഞു. തുടര്‍ന്നാണ് വരന്റെ വീട്ടുകാര്‍ വിവാഹസ്ഥലത്ത് നിന്ന് ഇറങ്ങിപ്പോയത്.
പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ നാട്ടുകാരും ശ്രമിച്ചെങ്കിലും വരന്റെ വീട്ടുകാര്‍ വഴങ്ങിയില്ല. ഭക്ഷണത്തിന്റെയും മറ്റ് ചെലവുകള്‍ക്കുമുള്ള ആവശ്യമായ പണം വധുവന്റെ കുടുംബക്കാര്‍ക്ക് നല്‍കിയശേഷമാണ് അവര്‍ മടങ്ങിയത്. അതേസമയം വരന്റെ കുടുംബക്കാര്‍ക്കെതിരെ വധുവിന്റെ അമ്മ പൊലീസില്‍ പരാതി നല്കി.
വളർത്തുനായയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയെന്ന് ആരോപണം; ഉടമയ്ക്കെതിരെ പോലീസ് കേസ്
വളർത്തുനായയെ (Pet Dog) മണ്ണെണ്ണയൊഴിച്ച് ജീവനോടെ തീകൊളുത്തിയെന്ന (Burnt Alive) ആരോപണത്തിൽ ഉടമയ്ക്കെതിരെ പോലീസ് കേസ് എടുത്തു. തൃശൂർ (Thrissur) ചേലക്കര സ്വദേശി പുരുഷോത്തമന് (47) എതിരെയാണ് പോലീസ് കേസ് എടുത്തത്.
ഇയാളുടെ വീട്ടിൽ വളർത്തിയിരുന്ന നായ ചങ്ങല പൊട്ടിച്ച് വീടിന് പുറത്തേക്ക് പോകുന്നുവെന്ന് അയൽവാസികൾ പരാതി പറഞ്ഞിരുന്നു. ഇതിനിടയിൽ നായ ഇയാളെ കടിച്ചതിനെ തുടർന്ന് നായയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
അയൽവാസികൾ വിളിച്ചറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും നായയെ അപ്പോഴേക്കും കുഴിച്ചിട്ടിരിന്നു. നായയെ ഇയാൾ ജീവനോടെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നെനും ദേഹത്ത് തീപടർന്ന നായ പ്രാണൻ രക്ഷിക്കാൻ ഓടുന്നത് കണ്ടതായും അയൽവാസികൾ പോലീസിൽ പറഞ്ഞു. നായയെ ഇയാൾ ക്രൂരമായി മർദിച്ചതായും അയൽവാസികൾ ആരോപിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.