ടാക്സി കാറുകളുടെ ഫസ്റ്റ് എയ്ഡ് ബോക്സിൽ ഗർഭനിരോധന ഉറകൾ; ഉദ്ദേശം സുരക്ഷിത ലൈംഗികബന്ധമോ?

ഏറെക്കാലമായി അവർ ഫസ്റ്റ് എയ്ഡ് ബോക്സിൽ ഗർഭനിരോധന ഉറകൾ വെക്കാറുണ്ട്. എല്ലാവരും കരുതുന്നതുപോലെ സുരക്ഷിത ലൈംഗികബന്ധത്തിനല്ല ഡൽഹിയിലെ ഡ്രൈവർമാർ ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നത്

news18-malayalam
Updated: September 21, 2019, 8:24 PM IST
ടാക്സി കാറുകളുടെ ഫസ്റ്റ് എയ്ഡ് ബോക്സിൽ ഗർഭനിരോധന ഉറകൾ; ഉദ്ദേശം സുരക്ഷിത ലൈംഗികബന്ധമോ?
ഏറെക്കാലമായി അവർ ഫസ്റ്റ് എയ്ഡ് ബോക്സിൽ ഗർഭനിരോധന ഉറകൾ വെക്കാറുണ്ട്. എല്ലാവരും കരുതുന്നതുപോലെ സുരക്ഷിത ലൈംഗികബന്ധത്തിനല്ല ഡൽഹിയിലെ ഡ്രൈവർമാർ ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നത്
  • Share this:
ന്യൂഡൽഹി: മോട്ടോർ വാഹന ഭേദഗതി നിയമം നിലവിൽ വന്നതോടെ രാജ്യത്തെമ്പാടും വൻ പിഴയാണ് വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും ലഭിക്കുന്നത്. ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക പത്തിരട്ടി വരെ ഉയർത്തിയതോടെയാണിത്. എന്നാൽ ഫസ്റ്റ് എയ്ഡ് ബോക്സിൽ ഗർഭനിരോധന ഉറകൾ വെക്കാതിരുന്നാൽ പിഴ നൽകേണ്ടിവരുമോയെന്നാണ് ഡൽഹിയിലെ ടാക്സി ഡ്രൈവർമാർ ചോദിക്കുന്നത്. കാരണം എന്തെന്നാൽ ഏറെക്കാലമായി അവർ ഫസ്റ്റ് എയ്ഡ് ബോക്സിൽ ഗർഭനിരോധന ഉറകൾ വെക്കാറുണ്ട്. എല്ലാവരും കരുതുന്നതുപോലെ സുരക്ഷിത ലൈംഗികബന്ധത്തിനല്ല ഡൽഹിയിലെ ഡ്രൈവർമാർ ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നത്. വാഹനത്തിന്‍റെ പ്രഷർ പൈപ്പ് പൊട്ടിയുള്ള ലീക്ക് തടയുന്നതിന് ഗർഭനിരോധന ഉറകൾ സഹായിക്കും. ഈ ആവശ്യത്തിനാണ് ഫസ്റ്റ് എയ്ഡ് ബോക്സിൽ ഗർഭനിരോധന ഉറയുടെ ഒരു പായ്ക്ക് അവർ കരുതുന്നത്.

എന്നാൽ അടുത്തിടെ വാഹന പരിശോധന വ്യാപകമായതോടെ ഫസ്റ്റ് എയ്ഡ് ബോക്സ് പരിശോധിച്ച ചില ഉദ്യോഗസ്ഥർ ഗർഭനിരോധന ഉറകൾ കണ്ട് പൊട്ടിചിരിക്കുകയുണ്ടായി. ഗർഭനിരോധന ഉറകളുടെ ആവശ്യം മനസിലാകാത്തതുകൊണ്ടാണ് ഉദ്യോഗസ്ഥർ ചിരിച്ചതെന്നാണ് ഡൽഹിയിലെ ഡ്രൈവർമാർ പറയുന്നത്.

പ്രാവുകളോട് കളിച്ചാൽ ഇങ്ങനെയിരിക്കും; ഇതൊരു ഒന്നൊന്നര പ്രതികാരമായിപ്പോയി!

ഇതേക്കുറിച്ച് രണ്ട് കാര്യങ്ങളാണ് ഡൽഹിയിലെ ഡ്രൈവർമാർ അറിയേണ്ടത്. ഗർഭനിരോധന ഉറകൾ ഫസ്റ്റ് എയ്ഡ് ബോക്സിൽ വെക്കാതിരുന്നാൽ ആരും പിഴ ഈടാക്കില്ല. രണ്ടാമതായി ഫസ്റ്റ് എയ്ഡ് ബോക്സിൽ ഗർഭനിരോധന ഉറകൾ കാണുമ്പോൾ പുച്ഛിച്ചുതള്ളുന്നവരോട് സുരക്ഷിത ലൈംഗികബന്ധമെന്ന സന്ദേശം കൈമാറാം, ഒപ്പം അതിനേക്കാൾ വലിയൊരു ആവശ്യം തങ്ങൾക്ക് ഉണ്ടെന്ന് ബോധ്യപ്പെടുത്തുകയുമാകാം. പ്രഷർ പൈപ്പ് പൊട്ടി വാഹനം നിന്നുപോകുന്ന അവസ്ഥയിൽ ഗർഭനിരോധന ഉറകൾ ഉപയോഗിച്ച് ലീക്ക് തടയാനാകും.
First published: September 21, 2019, 8:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading